13000 mAh ബാറ്ററി; പവർ ബാങ്കല്ല, ഫോൺ തന്നെ..! ഒപ്പം 6ജിബി റാം, സോണി ക്യാമറ, ഫേസ് ലോക്ക്, ഓറിയോ..

By Shafik
|

13000 mAh ബാറ്ററി എന്നു കണ്ടപ്പോൾ ഞാൻ ആദ്യമൊന്ന് ചെറുതായി സംശയിച്ചു, ഇത് വല്ല പവർബാങ്കുമാണോ അതോ ഫോൺ തന്നെയാണോ എന്ന്. എന്നാൽ ഓരോന്നായി പ്രത്യേകതകൾ കണ്ടപ്പോൾ എന്റെ സംശയമൊക്കെ തീർന്നു. 13000 mAh ബാറ്ററിയോട് കൂടിയ ഒരു ഫോൺ!! അതിശയം ഇപ്പോഴും തീരുന്നില്ല. കാരണം നമ്മളിൽ പലരും ഉപയോഗിക്കുന്ന പവർബാങ്കിന് പോലും പലപ്പോഴും 10000 mAh ഒക്കെയാണ് ബാറ്ററി ഉണ്ടാവാറുള്ളത്. പക്ഷെ വെറും ബാറ്ററി ഫോൺ മാത്രമായി തള്ളിക്കളയേണ്ട ഒന്നല്ല ഇത് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഗംഭീര സവിശേഷതകളോട് കൂടി തന്നെയാണ് ഈ ഫോൺ എത്തുന്നത്.

13000 mAh ബാറ്ററി; പവർ ബാങ്കല്ല, ഫോൺ തന്നെ..! ഒപ്പം 6ജിബി റാം, സോണി ക്

പിന്നെ പറയാൻ വിട്ടു, ഫോണിന്റെ മോഡൽ. അല്ലെങ്കിലും ഇത്രയൊക്കെ ബാറ്ററിയുള്ള ഫോൺ എന്ന് കേൾക്കുമ്പോൾ ആര് കമ്പനി തേടിപ്പോകാൻ അല്ലെ. നമുക്ക് ഊഹിക്കാൻ പറ്റും ഇങ്ങനെയുള്ള അസാധാരണ സവിശേഷതകൾ കൊണ്ട് ഞെട്ടിക്കണമെങ്കിൽ ആ ഫോൺ ഏതെങ്കിലും ചൈനീസ് കമ്പനി ആയിരിക്കും എന്നത്. എന്നാൽ ചൈനീസ് കമ്പനികൾ അത്ര മോശമൊന്നുമല്ല എന്ന കാര്യം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഷവോമിയും വാവെയും പോലുള്ള ഫോണുകൾ എന്ന കാര്യം നമ്മൾ മറക്കരുത്. അതുകൊണ്ട് ചൈന ആണെന്ന കാര്യം വിടാം. Ulefone എന്ന കമ്പനിയുടെ പവർ 5 എന്ന മോഡലാണ് ഈ താരം. എന്തൊക്കെയാണ് ഫോണിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

ഒറ്റ ചാർജ്ജിൽ 7 ദിവസം വരെ ബാക്കപ്പ് കിട്ടുന്ന 13000 mAh ബാറ്ററി

ഒറ്റ ചാർജ്ജിൽ 7 ദിവസം വരെ ബാക്കപ്പ് കിട്ടുന്ന 13000 mAh ബാറ്ററി

മറ്റെന്തിനേക്കാളും ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററി തന്നെയാണല്ലോ. അതുകൊണ്ട് അതിനെ കുറിച്ച് തന്നെ പറഞ്ഞു തുടങ്ങാം. ഫോണിലെ 13000 mAh ന്റെ ഭീമൻ ബാറ്ററി ഒരാഴ്ച വരെ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. പവർ ബാങ്ക് എന്ന കാര്യത്തെ കുറിച്ച് ഇനി ചിന്തിക്കേണ്ട.

5V/ 5A സൂപ്പർ ഫാസ്റ്റ് ചാർജർ

5V/ 5A സൂപ്പർ ഫാസ്റ്റ് ചാർജർ

ഇത്രയുമധികം കരുത്തുള്ള ബാറ്ററി ആയതിനാൽ ചാർജ്ജ് ആകാൻ ഇതൊരുപാട് നേരമെടുക്കുമല്ലോ എന്ന പേടി ഉണ്ടെങ്കിൽ അതും ഇവിടെ വേണ്ട. കാരണം 5V/ 5A സൂപ്പർ ഫാസ്റ്റ് ചാർജ്ജിങ് സംവിധാനമാണ് ഫോണിനുള്ളത്. വയർ വഴിയും വയർലെസ്സ് ആയും ചാർജ്ജ് ചെയ്യാം എന്ന സവിശേഷതയുമുണ്ട് ഫോണിന്. ഈ സൂപ്പർ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും രണ്ടര മണിക്കൂർ മാത്രം മതി ഈ ഫോൺ പൂർണ്ണമായും ചാർജ്ജ് കയറാൻ.

പിന്നില്‍ മൂന്നു ക്യാമറയുമായി ഐഫോണ്‍ എത്തുന്നു, ലക്ഷ്യം വാവെയ്!പിന്നില്‍ മൂന്നു ക്യാമറയുമായി ഐഫോണ്‍ എത്തുന്നു, ലക്ഷ്യം വാവെയ്!

6 ഇഞ്ച് സൂപ്പർ വിഷൻ 18:9 ഡിസ്പ്ളേ

6 ഇഞ്ച് സൂപ്പർ വിഷൻ 18:9 ഡിസ്പ്ളേ

വെറും ബാറ്ററി മാത്രമല്ല ഇതിന്റെ സവിശേഷതകൾ എന്ന് പറഞ്ഞല്ലോ. ഇനി അവയിലേക്കാണ് കടക്കുന്നത്. ആദ്യം ഡിസ്‌പ്ലെയെ കുറിച്ച് പറയാം. 18 :9 അനുപാതത്തിൽ റൗണ്ട് കോർണറുകളോട് കൂടിയ 6 ഇഞ്ച് സൂപ്പർ വിഷൻ ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്.

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

MT6763 8 core CPU ആണ് ഫോണിന് കരുത്തേകുന്നത്. 6ജിബി റാം ഉണ്ടെന്നത് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. 64ജിബിയാണ് ഫോൺ മെമ്മറി. ഇത് 256ജിബി വരെ മെമ്മറി കാർഡ് വഴി അധികരിപ്പിക്കുകയും ചെയ്യാം. ഒപ്പം Mali-G71 GPU കൂടെ ഫോണിലുണ്ട്.

സോണിയുടെ 21 എംപി, 5 എംപി ക്യാമറകൾ

സോണിയുടെ 21 എംപി, 5 എംപി ക്യാമറകൾ

സോണിയുടെ 21 മെഗാപിക്സൽ IIMX230 ക്യാമറയാണ് ഫോണിന് പിറകിലുള്ളത്. സോണിയുടെ ക്യാമറയ്ക്കൊക്കുമോ മറ്റുള്ളവ എന്നതിനാൽ ക്യാമറയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട. ഒപ്പം 5 എംപിയുടെ രണ്ടാം ക്യാമറ കൂടെ പിറകിലുണ്ട്. ഡ്യുവൽ ഫ്‌ളാഷ് സൗകര്യവും ക്യാമറയോടൊപ്പം ഉണ്ട്. രണ്ടും കൂടെ ചേർന്ന് മനോഹരമായ ഫോട്ടോസ് തരും എന്നതിൽ സംശയം വേണ്ട.

ഡിസൈൻ

ഡിസൈൻ

13000 mAh ബാറ്ററി എന്ന് കേട്ടപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു ഇത് വല്ല പവർബാങ്കിനും മുകളിൽ ഡിസ്പ്ളേ ഒട്ടിച്ച ഒരു സംവിധാനമായിരിക്കും എന്ന്. എനിക്കും തോന്നിയിരുന്നു. പക്ഷെ കണ്ടപ്പോൾ ആ വിചാരമൊക്കെ പോയിക്കിട്ടി. 13000 mAh ബാറ്ററി അല്ലെ, അതിനാൽ അൽപ്പം ഭാരിച്ചതും വണ്ണമുള്ളതുമാണ് എങ്കിലും അത്രയ്ക്ക് ഒരു ഭാരിച്ച ഫോണായി തോന്നിയില്ല. കയ്യിൽ ഒരുവിധം ഒതുങ്ങാവുന്ന ഫോൺ തന്നെയാണ് ഇത്.

അവസാനം ഊബറിന്റെ പറക്കും ടാക്‌സികൾ എത്തുന്നു; ഡിസൈനുകൾ അതിഗംഭീരം.. അതിമനോഹരം..അവസാനം ഊബറിന്റെ പറക്കും ടാക്‌സികൾ എത്തുന്നു; ഡിസൈനുകൾ അതിഗംഭീരം.. അതിമനോഹരം..

ഫേസ് ലോക്ക് സംവിധാനം

ഫേസ് ലോക്ക് സംവിധാനം

വളരെ ചുരുക്കം ചില ഫോണുകളിൽ മാത്രമുള്ള ഒരു സംവിധാനമാണ് നമ്മുടെ മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്ന സംവിധാനം. വളരെ ഉപകാരപ്രദമായ ഈ സൗകര്യത്തോട് കൂടി തന്നെയാണ് ഈ ബാറ്ററി ഭീമൻ എത്തുന്നത്.

ആൻഡോയ്ഡ് 8.1 ഓറിയോ

ആൻഡോയ്ഡ് 8.1 ഓറിയോ

ഹാർഡ്‌വെയർ മാത്രമല്ല, ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോ 8.1 വേർഷനോട് കൂടിയാണ് ഈ ഫോൺ എത്തുന്നത്. ഒപ്പം GLONASS നാവിഗേഷൻ സൗകര്യവും ഫോണിൽ ലഭ്യമാണ്. ഇത്രയുമൊക്കെ കേട്ടിട്ട് എന്തുതോന്നുന്നു. വാങ്ങിയാൽ കൊള്ളാം എന്നുള്ളവർക്ക് വാങ്ങാം. ഏകദേശം 21000 രൂപയാണ് ഓൺലൈൻ സ്റ്റോറുകളിൽ ഇതിന് വിലയിട്ടിരിക്കുന്നത്.

Best Mobiles in India

English summary
Meet this Ulefone Power 5, the smartphone which have a giant 13000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X