Home
Mobile

13,200 എംഎഎച്ച് ബാറ്ററിയുമായി യുലെഫോൺ പവർ ആർമർ 13 റഗ്ഡ് സ്മാർട്ട്‌ഫോൺ

ഒരു സ്മാർട്ട്‌ഫോൺ പുതിയതായി വാങ്ങുമ്പോൾ ആളുകൾ കൂടുതലായി ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാറ്ററിയുടെ കപ്പാസിറ്റി. കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ടുതന്നെ 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി എങ്ങനെയാണ് സാധാരണ ഒരു ബാറ്ററിയായി മാറിയെന്നുള്ളത് നമ്മൾ മനസിലാക്കി. തൽഫലമായി പതുക്കെ സാംസങിനെപ്പോലുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ 7000 എംഎഎച്ച് ബാറ്ററിയിലേക്ക് മാറുകയും ചെയ്യ്തു. എന്നാൽ, സ്മാർട്ഫോൺ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് 13,200 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ഫോൺ ഇപ്പോൾ തിരശീലയ്ക്ക് മുൻപിലായി എത്തിക്കഴിഞ്ഞു.

13,200 എംഎഎച്ച് ബാറ്ററിയുമായി യുലെഫോൺ പവർ ആർമർ 13 റഗ്ഡ് സ്മാർട്ട്‌ഫോൺ

13,200 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുമായാണ് യൂലെഫോൺ പവർ ആർമർ 13 റഗ്ഗ്ഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഇതുവരെ ഇറങ്ങിയതിൽ വെച്ചുള്ള പരുക്കൻ സ്മാർട്ഫോണുകളെക്കാൾ ഏറ്റവും വലുതാണ് ഇത്. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് പുതിയതായി പുറത്തിറക്കിയ യുലെഫോൺ പവർ ആർമർ 13 അഞ്ച് ദിവസം വരെ 600 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും, 17 മണിക്കൂർ ടോക്ക് ടൈമും നൽകുന്നു.

യൂലെഫോൺ പവർ ആർമർ 13 റഗ്ഗ്ഡ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

യൂലെഫോൺ പവർ ആർമർ 13 റഗ്ഗ്ഡ് സ്മാർട്ഫോണിൻറെ വിലയും, സവിശേഷതകളും

ഒരു വലിയ ബാറ്ററിയുമായി വരുന്ന യുലെഫോൺ പവർ ആർമർ 13 റഗ്ഗ്ഡ് സ്മാർട്ട്‌ഫോൺ എന്നതിലുപരി നിരവധി സവിശേഷതകളുമായി ഇത് വരുന്നു.1080 x 2400 പിക്‌സൽ റെസല്യൂഷനുള്ള 6.801 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് വരുന്ന പഞ്ച്-ഹോളിൻറെ മുകളിൽ ഇടത് കോണിലായി 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 2.05GHz മീഡിയടെക് ഹെലിയോ ജി 95 എൻട്രി ലെവൽ ഗെയിമിംഗ് SoC പ്രോസസർ, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകൾ ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. ഇതിൽ സ്റ്റോറേജ് ടിഎഫ് കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

13,200 എംഎഎച്ച് ബാറ്ററിയുമായി യുലെഫോൺ പവർ ആർമർ 13 റഗ്ഡ് സ്മാർട്ട്‌ഫോൺ

48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ സെൻസർ എന്നിവയുൾപ്പെടുന്നതാണ് യുലെഫോൺ പവർ ആർമർ 13. ഇതിൽ നൽകിയിട്ടുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടർ സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾ ചെയ്യുവാനും സഹായിക്കുന്നു. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസിനായി ഐപി68 / ഐപി 69K റേറ്റ് ചെയ്യ്തിരിക്കുന്നു, കൂടാതെ ഇൻഫ്രാറെഡ് സപ്പോർട്ടുള്ള ഐആർ ബ്ലാസ്റ്റർ, എൻ‌എഫ്‌സി, ഫിംഗർപ്രിന്റ് സെൻസർ, ഫെയ്‌സ് അൺലോക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രധാനപ്പെട്ട സവിശേഷതകൾ.

13,200 എംഎഎച്ച് ബാറ്ററിയുമായി യുലെഫോൺ പവർ ആർമർ 13 റഗ്ഡ് സ്മാർട്ട്‌ഫോൺ

499.99 ഡോളർ (ഏകദേശം 37,000 രൂപ) വിലയാണ് യൂലെഫോൺ പവർ ആർമർ 13 യ്ക്ക് ആദ്യം നൽകിയത്. എന്നാൽ, യൂലെഫോൺ പവർ ആർമർ 13 ആദ്യം വാങ്ങുന്നവർക്ക് 299.99 ഡോളർ (ഏകദേശം 22,000 രൂപ) വിലയിൽ ഒരു പരിമിത സമയത്തേക്ക് മാത്രമായി ലഭ്യമാക്കുന്നു. ഓഗസ്റ്റ് 2 വരെ അലിഎക്സ്പ്രസ്സ്, ബാംഗ്ഗുഡ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഈ ഓഫർ ലഭ്യമാണ്.

Best Mobiles in India

English summary
The Ulefone Power Armor 13 tough smartphone features a gigantic 13,200mAh battery, the largest in any rugged smartphone to date. The recently announced Ulefone Power Armor 13 is said to have a battery life of up to five days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X