ലാലിന്റെ അങ്കിള്‍ ബണ്‍ അല്ല; ഇത് അങ്കിള്‍ ബെന്‍ സ്മാര്‍ട്‌ഫോണ്‍

Posted By: Staff

ലാലിന്റെ അങ്കിള്‍ ബണ്‍ അല്ല; ഇത് അങ്കിള്‍ ബെന്‍ സ്മാര്‍ട്‌ഫോണ്‍

മോഹന്‍ലാലിന്റെ അങ്കിള്‍ ബണ്‍ സിനിമയോര്‍മ്മയില്ലേ? ഭക്ഷണപ്രിയനായ തടിയന്‍ ലാലും കുട്ടികളും ചേര്‍ന്നുള്ള രസകരമായ ദൃശ്യങ്ങളും അതിലുണ്ട്. ഇവിടെ ഇപ്പോള്‍ ആ സിനിമയെക്കുറിച്ചൊന്നുമല്ല പറയാനുള്ളത്. പേരിന്റെ സാമ്യതകൊണ്ട് ഒന്ന് പരാമര്‍ശിച്ചെന്ന് മാത്രം. യുഎസിലെ പ്രമുഖ അരിവിതരണക്കാരായ അങ്കിള്‍ ബെന്‍ ബ്രാന്‍ഡിപ്പോള്‍ എത്തിയിരിക്കുന്നത് ടെക്‌നോളജിയുടെ ലോകത്തേക്കാണ്. ഐഫോണിനെ വെല്ലാനായി ഒരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് അങ്കിള്‍ ബെന്‍.

ഇനി ഫോണിന്റെ പേര് കേള്‍ക്കണ്ടേ? ബസ്മതി (അതെ നമ്മളെല്ലാം അറിയുന്ന ബസ്മതി അരിയില്‍ നിന്നു തന്നെ!). ഈ വര്‍ഷം സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണില്‍ കമ്പനിയുടെ തന്നെ പ്രൊപ്രൈറ്ററി ഓപറേറ്റിംഗ് സിസ്റ്റമാണ് ഉണ്ടാകുക. സ്മാര്‍ട്‌ഫോണിന് ശക്തിപകരാന്‍ ഡ്യുവല്‍ കോര്‍ പ്രോസസറും ഉണ്ടാകും.

5.3 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനുള്ള ഫോണിലെ ക്യാമറ കപ്പാസിറ്റി 8 മെഗാപിക്‌സലാണ്. അഡോബി ഫഌഷ് പിന്തുണ, 4ജി വേഗത എന്നിവ വെബ് ബ്രൗസ് ചെയ്യുമ്പോള്‍ അനുഭവിച്ചറിയാനുമാകും. ജിപിഎസും എംപി3 സൗകര്യവും ഇതിലുണ്ട്.

വന്ന വഴി മറക്കുന്നില്ല അങ്കിള്‍ ബെന്‍. കാര്യം സ്മാര്‍ട്‌ഫോണാണെങ്കിലും അതിലും നല്ല അടിപൊളി പാചകക്കുറിപ്പുകള്‍ പ്രീലോഡ് ചെയ്താണ് എത്തുക. പ്രിയപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്‍സ്റ്റന്റ് റൈസ് മെസഞ്ചറും സഹായിക്കും.

സവിശേഷതകള്‍

  • 5.3 ഇഞ്ച് ഡിസ്‌പ്ലെ

  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ

  • അഡോബി ഫഌഷ് പിന്തുണ

  • 4ജി വേഗത

അരി വിപണിയിലെ വിജയം സ്മാര്‍ട്‌ഫോണ്‍ രംഗത്തും ആവര്‍ത്തിക്കുകയാണ് അങ്കിള്‍ ബെന്നിന്റെ ലക്ഷ്യം. നവംബറില്‍ പ്രതീക്ഷിക്കാവുന്ന ഈ ഫോണിന്റെ വിലയേയും മറ്റ് അന്താരാഷ്ട്ര വിപണി പ്രവേശനത്തേയും കുറിച്ച് വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot