കര്‍വ്, യുണെക്‌റ്റോയുടെ പുതിയ ഡ്യുവല്‍ സിം ജിഎസ്എം സ്മാര്‍ട്ട്‌ഫോണ്‍

Posted By:

കര്‍വ്, യുണെക്‌റ്റോയുടെ പുതിയ ഡ്യുവല്‍ സിം ജിഎസ്എം സ്മാര്‍ട്ട്‌ഫോണ്‍

ചെറിയ വിലയില്‍ ജിഎസ്എം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്ന പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ യുണെക്‌റ്റോയുടെ പുതിയ മൊബൈല്‍ മോഡല്‍ ഉടന്‍ വിപണിയിലെത്താന്‍ സാധ്യത.  കര്‍വ് എന്നായിരിക്കും ഈ പുതിയ യുണെക്‌റ്റോ ഡ്യുവല്‍ സിം ഫോണിന്റെ പേര്.

5,000 രൂപയാണ് യുണെക്‌റ്റോ കര്‍വ് ഹാന്‍ഡ്‌സെറ്റിന് പ്രതീക്ഷിക്കപ്പെടുന്ന വില.  ഇത്രയും ചെറിയ വിലയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക എന്നത് അത്ര ചെറിയ കാര്യമല്ല.  സ്വന്തമായി വലിയ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ പോലുള്ളവര്‍ക്ക് ഇത്തരം ഹാന്‍ഡ്‌സെറ്റുകള്‍ വലിയ ആശ്വാസമായിരിക്കും.

കര്‍വ് ഉള്‍പ്പെടെയുള്ള എല്ലാ യുണെക്‌റ്റോ ജിഎസ്എം ഫോണുകളും അണ്‍ലോക്ക്ഡ് ആയിരിക്കും എന്ന് യുണെക്‌റ്റോയുടെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചും.  അതിനാല്‍ ഉപയോക്താവിന് തദ്ദേശീയവും അന്താരാഷ്ട്രവുമായ ഇഷ്ടമുള്ള പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കും ഈ യുണെക്‌റ്റോ ജിഎസ്എം ഹാന്‍ഡ്‌സെറ്റുകള്‍ വഴി.

ബ്ലൂടൂത്ത്, വൈഫൈ, എല്‍സിഡി സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകളെല്ലാം ഈ യുണെക്‌റ്റോ ബജറ്റ് സ്മാര്‍ട്ട്‌ഫോണിലും ഉണ്ട്.  ക്യാമറ, പുഷ് മെയില്‍ മെസ്സേജിംഗ് സോഫ്റ്റ്‌വെയര്‍ എന്നിവയും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.

QWERTY കീപാഡാണ് ഈ സ്മാര്‍ട്ട്‌ഫോണിന് എന്നത് ടൈപ്പിംഗ് ഏറെ ആയാസരഹിതമാക്കുന്നു.  ഇതിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ അറിയാം ഇതിന്റെ ചെറിയ വില ഗുണമേന്‍മയെ ഒട്ടും ബാധിച്ചിട്ടില്ല എന്നത്.  വലിയ എല്‍സിഡി ഡിസ്‌പ്ലേ, എ2ഡിപിയുള്ള ബ്ലൂടൂത്ത് 2.1 കണക്റ്റിവിറ്റി, 2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.

ജിമെയില്‍, വിന്‍ഡോസ് ലൈവ്, യാഹൂ, എംഎസ് ഔട്ട്‌ലുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളും യുണെക്‌റ്റോയുടെ ഈ പുതിയ ജിഎസ്എം ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot