Home
Mobile

വിൽപ്പന ആരംഭിക്കും മുമ്പേ ഐഫോൺ 15 സീരീസിന് 6000 രൂപ ഡിസ്കൗണ്ട്! ആപ്പിളിന് പണിപാളിയോ

സെപ്റ്റംബർ 12 ന് ലോഞ്ച് ചെയ്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിന്റെ ( iPhone 15 series ) വിൽപ്പന സെപ്റ്റംബർ 22 ന് ആരംഭിക്കുകയാണ്. ഇതിനകം തന്നെ ഉപയോക്താക്കൾക്ക് പുതിയ 15 സീരീസ് പ്രീ ഓഡർ ചെയ്യാനുള്ള സൗകര്യം ആപ്പിൾ ഒരുക്കിയിട്ടുണ്ട്.

വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ 15 സീരീസ് ഫോണുകൾക്ക് ഇന്ത്യയിൽ ആപ്പിൾ വൻ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഐഫോൺ 15 സീരീസിൽ കാര്യമായ പുതുമകൾ ഒന്നുമില്ലെന്നും ഐഫോൺ 14 ൽ കണ്ട ഫീച്ചറുകൾ തന്നെയാണ് 15 സീരീസിലും ഉള്ളത് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഐഫോൺ 15 സീരീസിന് 6000 രൂപ ഡിസ്കൗണ്ട്! ആപ്പിളിന് പണിപാളിയോ

കഴിഞ്ഞ വർഷത്തെ ഐഫോൺ 14 മോഡലുകളുമായി പുതിയ ഐഫോൺ 15 സീരീസിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകളും മറ്റും ഇന്ത്യയിലെ സാമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പത്തുവർഷം പഴക്കമുള്ള സാങ്കേതികവിദ്യയെ പുതിയതായി അവതരിപ്പിച്ച ആപ്പിളിന് അ‌ഭിമാനിക്കാൻ ഒന്നുമില്ല എന്നാണ് പല ട്രോളുകളും വിമർശിക്കുന്നത്. ലോഞ്ചിന് പിന്നാലെ നിറഞ്ഞ ഈ ട്രോളുകൾ ഐഫോൺ 15 സീരീസിന്റെ പ്രതിച്ഛായ അ‌ൽപ്പം മോശമാക്കിയിരുന്നു.

ഈ പ്രതിച്ഛായ ഇടിവിനെ മറികടക്കാനാണ് ആപ്പിൾ ഇന്ത്യയിൽ ചില ഓഫറുകൾ വിൽപ്പന ആരംഭിക്കും മുമ്പ് പ്രഖ്യാപിച്ചത് എന്നാണ് ചിലർ അ‌ഭിപ്രായപ്പെടുന്നത്. എന്നാൽ കടുത്ത ഐഫോൺ ആരാധകർക്ക് ഈ വിമർശനങ്ങൾ ഒന്നും പ്രശ്നമല്ല. അ‌വർ തങ്ങളെ തേടിയെത്തും എന്നുതന്നെയാണ് ആപ്പിളും കരുതുന്നത്. ഇപ്പോൾ ആപ്പിൾ ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ സാധാരണമാണ്.

പുതിയ സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തുമ്പോൾ വിലയിൽ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാകുന്നത് സ്വാഭാവികമാണ്. അ‌ത്രമാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ എന്നാണ് ഐഫോൺ പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. അ‌തേസമയം പുതിയ ഐഫോൺ സീരീസിന് മാത്രമല്ല, പഴയ മോഡലുകൾക്കും മറ്റ് ചില ആപ്പിൾ പ്രോഡക്ടുകൾക്കും ഇപ്പോൾ ഓഫറുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റിലും മും​ബൈയിലെയും ഡൽഹിയിലെയും ആപ്പിൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇപ്പോൾ ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്. സെപ്റ്റംബർ 22 വെള്ളിയാഴ്ച മുതൽ ഈ ഓഫറുകൾ ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാകും. ഐഫോണുകൾക്കും ആപ്പിൾ വാച്ച് മോഡലുകൾക്കും ഐപാഡുകൾക്കും ആപ്പിൾ പ്രഖ്യാപിച്ച ഡിസ്കൗണ്ടുകളും ഓഫറുകളും പരിചയപ്പെടാം.

ആപ്പിൾ ഉത്പന്നങ്ങളുടെ വിലയും ഡിസ്കൗണ്ടുകളും: ഐഫോൺ 15: വില 79,900 രൂപ, ഡിസ്കൗണ്ടിൽ 74,900 രൂപയ്ക്ക് ലഭ്യമാകും. ഐഫോൺ 15 പ്ലസ്: വില 89,900 രൂപ, ഡിസ്കൗണ്ടിൽ ഇപ്പോൾ 84,900 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഐഫോൺ 15 പ്രോ: വില 1,34,900 രൂപ, ഡിസ്കൗണ്ടുകൾ സഹിതം 128,900 രൂപയ്ക്ക് കിട്ടും.

ഐഫോൺ 15 പ്രോ മാക്സ്: വില 159,900 രൂപ, ഡിസ്കൗണ്ടോടെ ഇപ്പോൾ 153,900 രൂപയ്ക്ക് അ‌ടിസ്ഥാന മോഡൽ ലഭ്യമാകും. പുതിയ സീരീസിന് മാത്രമല്ല, മുൻ ഐഫോൺ മോഡലുകളും വിലക്കുറവിൽ വാങ്ങാം. ഐഫോൺ 14: വില 69,900 രൂപയാണ്, എന്നാൽ ഡിസ്കൗണ്ടോടെ ഇപ്പോൾ 65,900 രൂപയ്ക്ക് ലഭിക്കും.

ഐഫോൺ 14 പ്ലസ്: വില 79,900 രൂപയാണ്, ഡിസ്കൗണ്ട് സഹിതം 75,900 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. ഐഫോൺ 13: വില 59,900 രൂപ, ഇപ്പോൾ 56,900 രൂപയ്ക്ക് ലഭിക്കും. ഐഫോൺ എസ്ഇ: വില 49,900 രൂപ, എന്നാൽ ഡിസ്കൗണ്ട് സഹിതം ഇത് ഇപ്പോൾ 47,990 രൂപയ്ക്ക് വാങ്ങാം.

ഐഫോൺ 15 സീരീസിന് 6000 രൂപ ഡിസ്കൗണ്ട്! ആപ്പിളിന് പണിപാളിയോ

ആപ്പിൾ വാച്ച് സീരീസ് 9: വില 41,900 രൂപ, ഡിസ്കൗണ്ടോടെ ഇപ്പോൾ 39,400 രൂപയ്ക്ക് കിട്ടും. ആപ്പിൾ വാച്ച് അ‌ൾട്ര 2: വില 89,900 രൂപ, ഇപ്പോൾ 86,900 രൂപയ്ക്ക് ഡിസ്കൗണ്ടിൽ ലഭ്യമാകും. ആപ്പിൾ വാച്ച് എസ്ഇ: വില 29,900 രൂപ, എന്നാൽ ഡിസ്കൗണ്ടോടെ 28,400 രൂപയ്ക്ക് വാങ്ങാം.

ഐപാഡ് പ്രോ മോഡലുകൾ, ഐപാഡ് എയർ, ഐപാഡ് പതിപ്പുകൾ എന്നിവയിൽ 4,000 രൂപ വരെ ഡിസ്കൗണ്ടും ചില മാക്ബുക്ക് മോഡലുകൾക്ക് 8,000 രൂപ വരെ ഡിസ്കൗണ്ടും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 3, 6 മാസത്തെ നോ-കോസ്റ്റ് EMI പ്ലാനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ ഫ്ലെക്സിബിൾ ഡെലിവറി, പിക്കപ്പ് ഓപ്ഷനുകളുമുണ്ട്.

Best Mobiles in India

English summary
Apple has announced discounts on various products in India. The new iPhone 15 series will get a discount of up to Rs 6,000. The price of iPhone 15 is Rs 79,900. But it will now be available at a discount of Rs 74,900. Similarly, iPhone 15 Plus is priced at Rs 89,900. But now it can be bought at a discount of Rs 84,900.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X