ആപ്പിൾ കൊതി ഇപ്പോഴുമുണ്ടോ? 7000 രൂപവരെ വിലക്കുറവിൽ ഐഫോൺ 14 വാങ്ങാൻ അ‌വസരമൊരുക്കി ജിയോമാർട്ട്

|

ആപ്പിൾ പ്രോഡക്ടുകൾ എന്തുതന്നെയായാലും അ‌തിനോട് ഒരു പ്രത്യേക താൽപ്പര്യം ആളുകൾക്കുണ്ട്. പേരും പ്രശസ്തിയുമുള്ള ആപ്പിൾ കുടുംബത്തിൽ പിറന്ന ഐഫോണു(IPhone) കൾക്കും ലോകമെങ്ങും ഏറെ ആരാധകരുണ്ട്. അ‌തിനാൽത്തന്നെ ഓരോ പുതിയ ഐഫോൺ മോഡലുകൾ ഇറങ്ങുമ്പോഴും ലോ​കത്തിന്റെ മുക്കിലും മൂലയിലും വരെ അ‌തിന്റെ ആവേശം എത്താറുമുണ്ട്. ഈ വർഷം സെപ്റ്റംബറിൽ നടന്ന ആപ്പിൾ ഇവന്റിൽ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് ആപ്പിൾ പുറത്തിറക്കിയപ്പോഴും നാം അ‌തു കണ്ടതാണ്. ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് 8 സീരീസ്, ആപ്പിൾ ഇയർപോഡ് എന്നിവയാണ് സെപ്റ്റംബർ ഏഴിന് നടന്ന ചടങ്ങിൽ ആപ്പിൾ അ‌വതരിപ്പിച്ചത്.

 

ഐഫോൺ 14

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് ഐഫോൺ 14 സീരിസീൽ പുറത്തിറങ്ങിയത്. ഇതിനോടകം ഈ ഫോണുകളുടെയെല്ലാം കച്ചവടം ​ലോകമെങ്ങും പൊടിപൊടിച്ചു. ഉത്സവകാല ഓഫറുകൾ ഉൾപ്പെടെ ലഭ്യമാക്കി ഇന്ത്യയിലും ഐഫോൺ കച്ചവടം ഉഷാറായി നടന്നു. വാങ്ങാൻ മോഹമുള്ളവർ ഏറെയുണ്ടെങ്കിലും ഉയർന്ന വില ആരാധകരെ ഐഫോണിൽനിന്ന് പലപ്പോഴും അ‌കറ്റി നിർത്താറുണ്ട്.

മങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാംമങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാം

മോഹമുണ്ടായിട്ടും സാധിക്കാതെ പോയ നിരവധി ആളുകൾ

ഈ കാരണത്താൽ തന്നെ വാങ്ങാൻ മോഹമുണ്ടായിട്ടും സാധിക്കാതെ പോയ നിരവധി ആളുകൾ ഉണ്ടാകും. അ‌ടുത്തിടെ നടന്ന ഉത്സവകാല ഓഫർ വിൽപ്പനയുടെ ആനുകൂല്യം മുതലാക്കാൻ സാധിക്കാതെ പോയ ഉപയോക്താക്കൾക്ക് ഒരു സുവർണാവസരം ഇപ്പോൾ ​കൈവന്നിരിക്കുകയാണ്. 7000 രൂപ വരെ ഇളവോടെ ഐഫോൺ 14 വാങ്ങാൻ ഇപ്പോൾ അ‌വസരമൊരുക്കിയിരിക്കുകയാണ് വ്യവസായ ഭീമന്മാരായ റിലയൻസിന്റെ കീഴിലുള്ള ജിയോ മാർട്ട്.

ഐഫോൺ മോഹം വിടാതെ
 

ഐഫോൺ മോഹം വിടാതെ പിന്തുടരുന്നവർക്ക് സാധിക്കുമെങ്കിൽ ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനിപ്പുറവും ഐഫോൺ 14 സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ലഭ്യമായ ഈ ഓഫറിന്റെ വിശദാംശങ്ങൾ അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്. ജിയോ മാർട്ട് ഓഫ്​ലൈൻ സ്റ്റോറിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നതാണ് ആദ്യം അ‌റിഞ്ഞിരിക്കേണ്ട കാര്യം.

ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ

 ഐഫോൺ 14 ലഭ്യമായിരുന്നത്

പുറത്തിറങ്ങിയപ്പോൾ മുതൽ ഇന്ത്യയിൽ 79,900 രൂപയ്ക്കാണ് ഐഫോൺ 14 ലഭ്യമായിരുന്നത്. എന്നാൽ ജിയോ മാർട്ടിന്റെ ഓഫറിൽ കിട്ടുന്ന 7000 രൂപവരെയുള്ള ഇളവ് സ്വന്തമാക്കാനായാൽ 72,900 രൂപയ്ക്ക് ഐഫോൺ 14 വാങ്ങി നിങ്ങളുടെ ആഗ്രഹം നിറവേറ്റാം. 2000 രൂപ ഇളവോടെ 77,900 രൂപയ്ക്കാണ് ജിയോ മാർട്ട് ഓഫ്​ലൈൻ സ്റ്റോറിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്

ഈ രണ്ടായിരം രൂപ ഇളവിന് പുറമേ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഐഫോൺ വാങ്ങുന്നത് എങ്കിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാകും. ഇഎംഐ ആയി വാങ്ങിയാലും അ‌ല്ലാതെ വാങ്ങിയാലും ഈ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാകും. ഇതുവഴി ഫോൺ 72,900 രൂപയ്ക്ക് നിങ്ങൾക്ക് ലഭ്യമാകും. 5ജി സപ്പോർട്ടോടു കൂടിയവയാണ് പുതിയ ഐഫോൺ മോഡലുകൾ എന്നത് ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്.

അ‌ന്തവും കുന്തവുമില്ലാതെ 23 ടണ്ണിന്റെ ഒരു ​ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നുണ്ട്; ഒന്നു സൂക്ഷിച്ചോ!അ‌ന്തവും കുന്തവുമില്ലാതെ 23 ടണ്ണിന്റെ ഒരു ​ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നുണ്ട്; ഒന്നു സൂക്ഷിച്ചോ!

കാരണം

കാരണം 5ജി സേവനങ്ങൾക്ക് രാജ്യത്ത് ഔദ്യോഗികമായി തുടക്കമാകുകയും ജിയോയും എയർടെലും ഏതാനും നഗരങ്ങളിൽ 5ജി ലഭ്യമാക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. വരും നാളുകളിൽ അ‌തായത് അ‌ടുത്ത വർഷം അ‌വസാനത്തോടെ ഇന്ത്യമു​ഴുവൻ 5ജി സേവനങ്ങൾ എത്തിക്കാനാണ് ഇതു കമ്പനികളും ലക്ഷ്യമിടുന്നത്. ഏവരും 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറുന്ന ഈ അ‌വസരത്തിൽ ഒരു 5ജി സപ്പോർട്ടുള്ള ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ​കൈ നോക്കാവുന്നതാണ്.

Best Mobiles in India

English summary
Reliance Jio Mart is now offering an opportunity to buy the iPhone 14 with a discount of up to Rs 7,000. The iPhone 14 has been available for Rs 79,900 in India since its release. But if you get a discount of up to Rs 7,000 on JioMart's offer, you can fulfil your wish by buying the iPhone 14 for Rs 72,900.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X