Just In
- 12 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന 8ജി.ബി റാം സ്മാര്‍ട്ട്ഫോണുകളെ പരിചയപ്പെടാം
മള്‍ട്ടി ടാസ്കിംഗ് വര്‍ദ്ധിച്ചതോടെ ഉയര്‍ന്ന റാം കരുത്തുള്ള സ്മാര്‍ട്ട്ഫോണുകളെ പുറത്തിറക്കുന്ന തിരക്കിലാണ് ഇന്ന് കമ്പനികള്‍. 2019ല്‍ നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളാണ് ഇത്തരത്തില്‍ 8ജി.ബി റാം കരുത്തുമായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇതിലൂടെ ഹൈ-എന്‍ഡ് ഗെയിമിംഗെല്ലാം ഇനി ലാവിഷായി കളക്കാം. മാത്രമല്ല ആവശ്യമുള്ള ആപ്പുകളെല്ലാം ഒരു മടിയും കൂടാതെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം.

റാം ശേഷി കൂടുതലുള്ളതു കൊണ്ടുതന്നെ ഫോണിന് ലാഗിംഗ് സംഭവിക്കുമെന്ന പേടി വേണ്ട. 2019ലെ ചില ചുണക്കുട്ടന്മാരെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. ചില അത്യുഗ്രന്‍ ഫീച്ചറുകളുള്ള മോഡലുകളും ഇതിനോടൊപ്പമുണ്ട്. ലിസ്റ്റില്‍ വണ്‍പ്ലസ് 7നുമുണ്ട്. 4കെ റെക്കോര്‍ഡിംഗ് സംവിധാനമുള്ള അമോലെഡ് ഡിസ്പ്ലേയോടു കൂടിയ മേഡലാണിത്. വണ്‍പ്ലസ് 7ടിയില്‍ ഇതിനേക്കാളും സവിശേഷതകളുണ്ട്.
ഗ്യാലക്സി നോട്ട് 10 ലാകട്ടെ 4കെ എച്ച്.ഡി.ആര് വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുണ്ട്. കൃത്യതയുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചറും ഫോണിലുണ്ട്. അഡ്വാന്‍സ്ഡ് ലെവല്‍ വോക് ചാര്‍ജിംഗോടു വിപണിയിലെത്തുന്ന മോഡലാണ് റിയല്‍മി 3 പ്രോ. ഇവയാണ് വിപണിയിലെത്താന്‍ കാത്തിരിക്കുന്ന 2019ലെ ചുണക്കുട്ടന്മാരില് ചിലര്‍. എല്ലാ മോഡലുകളെയും പരിചയപ്പെടാം..

വണ്‍പ്ലസ് 7
6.4 ഇഞ്ച് ഹൈ റെസലൂഷന്‍ 1080X2280 പിക്സല്‍ ഡിസ്പ്ലേ.
ക്വാഡ് കോര്‍ ക്രിയോ 385 പ്രോസസ്സര്‍ 2.95 ജിഗാഹെര്‍ട്സ് പ്രോസ്സിംഗ് സ്പീഡ് വാഗ്ദാനം നല്കുന്നു.
24+12+8 മെഗാപിക്സലിന്റെ മൂന്നു ക്യാമറകളാണ് പിന്നില്‍ ഇടംപിടിച്ചിരിക്കുന്നത്.
8 ജി.ബിയാണ് റാം കരുത്ത്.
ബാറ്ററി കരുത്ത് 4,150 മില്ലി ആംപയര്‍.

വണ്‍പ്ലസ് 7ടി
6.4 ഇഞ്ച് ബേസല്‍ ലെസ് ഓപ്റ്റിക് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേ.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 850 ചിപ്പ്സെറ്റ്.
5ജി സംവിധാനം.
8/10 ജി.ബി റാം കരുത്ത്.
ഇരട്ട 16 മെഗാപിക്സല്‍ പിന് ക്യാമറ.
മുന്നില്‍ 20 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ.
64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.
ബാറ്ററി കരുത്ത് 3,500 മില്ലി ആംപയര്‍.

പോക്കോ എഫ്2
6.4 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്പ്ലേ 1080X2340 പിക്സല്‍ റെസലൂഷന്‍ വാഗ്ദാനം നല്കുന്നു.
പിന്നില്‍ ഇരട്ട 16+5 മെഗാപിക്സല്‍ ക്യാമറ.
മുന്നില്‍ 20 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ.
2.8 ജിഗാഹെര്‍ട്സ് പ്രോസസ്സിംഗ് സ്പീഡ്.
ഇന്റേണല്‍ മെമ്മറി 64 ജി.ബി.
ബാറ്ററി കരുത്ത് 4,100 മില്ലി ആംപയര്‍.

സാംസംഗ് ഗ്യാലക്സി നോട്ട് 10
6.46 ഇഞ്ച് സ്ക്രീന്‍
ക്വാല്‍കോം ചിപ്പ്സെറ്റിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
8ജി.ബി റാം കരുത്ത്.
512 ജി.ബിയുടെ ഇന്റേണല്‍ മെമ്മറി ശേഷി.
6,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്.

അസ്യൂസ് സെന്‍ഫോണ്‍ 6Z
6.3 ഇഞ്ച് സൂപ്പര്‍ എല്‍.സി.ഡി6 ടച്ച് സ്ക്രീന്‍.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍.
6/8ജി.ബി റാം കരുത്ത്
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്റേണല്‍ മെമ്മറി 512 ജി.ബി വരെ ഉയര്‍ത്താം.
24+24+16 മെഗാപിക്സലുകളുടെ മൂന്നു പിന് ക്യാമറ.
മുന്നില്‍ 16 എം.പി സെല്‍ഫി ക്യാമറ.
ബാറ്ററി കരുത്ത് 4,000 മില്ലി ആംപയര്‍.

ഷവോമി എം.ഐ മിക്സ് 4
6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഡിസ്പ്ലേ.
2.8 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സര്‍.
6/8/10 ജി.ബി റാം വേരിയന്റുകള്‍.
ഇരട്ട പിന് ക്യാമറ.
ഇരട്ട മുന്‍ ക്യാമറ.
ഇരട്ട നാനോ സിം.
5ജി എല്‍.റ്റി.ഇ സംവിധാനം.
ബാറ്ററി കരുത്ത് 3,200 മില്ലീ ആംപയര്‍.

റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ
5.99 ഇഞ്ച്, 6.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ.
ആന്‍ഡ്രോയിഡ് പൈ.
സ്നാപ്ഡ്രാഗണ്‍ 830 ചിപ്പ്സെറ്റ്.
23+20+20 മെഗാപിക്സലുകളുടെ പിന് ക്യാമറ.
20+8 മെഗാപിക്സലിന്റെ മുന്‍ ക്യാമറ.
4/6/8 ജിബി റാം ശേഷി.
6,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470