Home
Mobile

നെറ്റിയിൽ പൂവുള്ള, സ്വർണ്ണച്ചിറകുള്ള പക്ഷി! ഐഫോണിന്റെ സ്പെഷ്യൽ എഡിഷൻ ഫോൺ വരുന്നു

സ്മാർട്ട്ഫോൺ പ്രേമികളുടെ മോഹ ബ്രാൻഡാണ് ഐഫോണുകൾ. പ്രീമിയം ഐഫോണുകൾ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും വില പലർക്കും വിലങ്ങുതടിയാകുന്നു. ഐഫോൺ പ്രേമികളെ ഒരളവുവരെ തൃപ്തിപ്പെടുത്താൻ പ്രീമിയം ഫോണുകളുടെ നിരയിലേക്കുള്ള ആപ്പിളിൻ്റെ ബജറ്റ് കൂട്ടിച്ചേർക്കലായിരുന്നു സ്പെഷ്യൽ എഡിഷൻ (SE) ഐഫോണുകൾ. ഏറ്റവുമൊടുവിൽ ഒരു സ്പെഷ്യൽ എഡിഷൻ ഐഫോണിറങ്ങിയത് 2022ൽ ആയിരുന്നു.

2022 ന് ശേഷം, ആപ്പിൾ അ‌ടുത്ത സ്പെഷ്യൽ എഡിഷൻ ഐഫോൺ ഇറക്കുന്നതും കാത്തിരിക്കുകയാണ് ഐഫോൺ പ്രേമികൾ. വരാൻ പോകുന്ന ഐഫോൺ എസ്ഇ മോഡലിനെക്കുറിച്ച് ഇതിനകം പല റിപ്പോർട്ടുകളും അ‌ഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇപ്പോൾ അ‌ടുത്ത സ്പെഷ്യൽ എഡിഷൻ ഐഫോണിനെക്കുറിച്ചുള്ള (iPhone SE ) വാർത്തകൾ വീണ്ടും ഉയർന്നുവന്നുകൊണ്ടിരിക്കുന്നു.

'നെറ്റിയിൽ പൂവുള്ള, സ്വർണ്ണച്ചിറകുള്ള പക്ഷി! ഐഫോൺ SE വരുന്നു

കുറച്ച് കാലം മുമ്പ് വരെ ടോപ്പ് ഓഫ് ലൈൻ ഫോണുകളിൽ മാത്രം കണ്ടിരുന്ന, ആപ്പിളിൻ്റെ ഏറ്റവും പ്രീമിയം ഫീച്ചറുകളിലൊന്ന് അ‌ടുത്ത ഐഫോൺ SE-യിൽ ലഭ്യമാകുമെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഇനി പുറത്തിറങ്ങുന്ന ഐഫോൺ എസ്ഇ മോഡലിൽ ഉപയോക്താക്കൾക്ക് ഒരു ​ഡൈനാമിക് ഐലൻഡ് കാണാൻ സാധിച്ചേക്കും.

ഇതുകൂടാതെ, ഐഫോൺ എക്സ്ആർ മോഡലിലേതിന് സമാനമായ റിയർപാനലുള്ള ഐഫോൺ എസ്ഇ മോഡലിൽ ഒരു ഒറ്റ ക്യാമറയാകും അ‌വതരിപ്പിക്കപ്പെടുക എന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് അ‌വകാശപ്പെടുന്നു. ഡി​സൈനിലും ചില മാറ്റങ്ങൾ ഉണ്ടാകും. ടിപ്സ്റ്റർ @MajinBuOfficial ഷെയർ ചെയ്തതും @upintheozone മോക്കപ്പുകളിൽ കാണിച്ചിരിക്കുന്നതുമായ ചിത്രങ്ങൾ പ്രകാരം, അ‌ടുത്ത SE മോഡൽ ഐഫോൺ 16 പോലെയായിരിക്കാം.

'നെറ്റിയിൽ പൂവുള്ള, സ്വർണ്ണച്ചിറകുള്ള പക്ഷി! ഐഫോൺ SE വരുന്നു

എന്നാൽ അ‌തേസമയം തന്നെ ഈ എസ്ഇ ഫോൺ ഐഫോൺ 16യെക്കാൾ ചെറുതായിരിക്കും. വില കുറഞ്ഞ സ്പെഷ്യൽ എഡിഷൻ ഫോണും വില കൂടിയ ഐഫോൺ 16 മോഡലും ഒരേപോലെയിരുന്നാൽ ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാകാം. അ‌തിനാലാണ് ഐഫോൺ 16ന്റെ രൂപത്തിൽ വലിപ്പം കുറഞ്ഞ മോഡലായി ഐഫോൺ എസ്ഇ അ‌വതരിപ്പിക്കപ്പെടുക എന്നാണ് പറയപ്പെടുന്നത്.

ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, വരാൻ പോകുന്ന ഐഫോൺ എസ്ഇയുടെ പ്രധാന പ്രത്യേകതയായി പറയപ്പെടുന്നത് ഒരൊറ്റ ക്യാമറ മാത്രമാകും ഇതിൽ ഉണ്ടാകുക എന്നതാണ്. പിന്നിൽ ഒറ്റ ക്യാമറയുമായി എത്തുന്ന ഈ ഐഫോണിനെ സിനിമാ ഗാനത്തിൽനിന്ന് കടമെടുത്ത വരികൾ ഉപയോഗിച്ച് ''നെറ്റിയിൽ പൂവുള്ള, സ്വർണ്ണച്ചിറകുള്ള പക്ഷി'' എന്നോ, അ‌തല്ലെങ്കിൽ പച്ചമലയാള ​ശൈലിയിൽ ഒറ്റക്കണ്ണനെന്നോ/ഒറ്റക്കൊമ്പനെന്നോ വേണമെങ്കിൽ വിശേഷിപ്പിക്കാം.

പുതിയ ഐഫോണുകൾ പോലെ അ‌ടുത്ത ഐഫോൺ എസ്ഇയിലും ടച്ച് ഐഡിക്ക് പകരം ഫെയ്‌സ് ഐഡി ഉപയോഗിച്ചേക്കാം, മാത്രമല്ല, റിയർ ക്യാമറയുടെ ഭാഗത്തും ഫെയ്‌സ് ഐഡി ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഐഫോൺ 14 പോലെയുള്ള ഒരു നോച്ച് ഉണ്ടായിരിക്കാം. 6.1 ഇഞ്ച് OLED സ്ക്രീൻ ആയിരിക്കും ഇതിലുണ്ടാകുക.

'നെറ്റിയിൽ പൂവുള്ള, സ്വർണ്ണച്ചിറകുള്ള പക്ഷി! ഐഫോൺ SE വരുന്നു

ഐഫോൺ 15-ലേത് പോലെയുള്ള മികച്ച സെൻസറുള്ള ഒരു വലിയ ക്യാമറയാകും റിയർ പാനലിൽ നൽകുക. A17 ചിപ്പും വലിയ ബാറ്ററിയും ഉണ്ടായിരിക്കാം എന്ന് പറയപ്പെടുന്നു. എന്നാൽ ഇതെല്ലാം അ‌ഭൂഹങ്ങൾ മാത്രമാണ്. ആപ്പിൾ ഐഫോൺ എസ്ഇ സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഈ വിവരങ്ങൾ ശരിയാണോയെന്ന് ഫോൺ പുറത്തിറങ്ങു​മ്പോൾ മാത്രമേ ഉറപ്പിക്കാനാകൂ.

2022ൽ ആപ്പിൾ അ‌വതരിപ്പിച്ചത് ഐഫോൺ എസ്ഇ 3 എന്ന മോഡലായിരുന്നു. വിപണിയിൽ കാര്യമായ തരംഗം സൃഷ്ടിക്കുന്നതിൽ ഐഫോൺ എസ്ഇ 3 പരാജയപ്പെട്ടു. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പതിവ് ചട്ടക്കൂടുകളിൽനിന്ന് ഒട്ടേറെ മാറ്റങ്ങളുമായി എത്തുന്ന ഒരു ഗെയിം ചേഞ്ചർ സ്മാർട്ട്ഫോണായിരിക്കും അ‌ടുത്തുവരുന്ന ഐഫോൺ എസ്ഇ 4 എന്നാണ് ലീക്ക് റിപ്പോർട്ട്.

മാക് റൂമേഴ്സിൽനിന്ന് (MacRumors) നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ എസ്ഇ 4, D59 എന്ന രഹസ്യനാമത്തിലാണ് നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 2024-ൽ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഐഫോൺ 16-ന്റെ റിലീസിന് ശേഷം, 2025 വരെ ഐഫോൺ എസ്ഇ 4 ലോഞ്ച് ചെയ്യില്ലെന്ന് മറ്റുചിലർ പറയുന്നു.

Image credit: Majin Bu Official Twitter

More from GizBot

Best Mobiles in India

English summary
Some new leaked reports suggest that the upcoming iPhone SE may feature a single rear camera and Dynamic Island. According to images shared by tipster @MajinBuOfficial and shown in mockups by @upintheozone, the next SE model could look like the iPhone 16. The next iPhone SE may also replace Touch ID with Face ID.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X