ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ലാവ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ വിപണിയായിരിക്കും. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളായ ഷവോമി, ലെനോവോ, ഹോണര്‍, വിവോ, ഓപ്പോ ഇന്ത്യയില്‍ വളരെ ഏറെ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ലാവ സ്മാര്‍ട്ട്‌ഫോണുകള്

ഇതു കൂടാതെ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും മിഡ്‌റേഞ്ച് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിക്കൊണ്ടിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകളെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കും.

എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ലാവ Z25, Z10 എന്ന സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രീമിയം ഡിസൈന്‍/ ആകര്‍ഷകമേറിയ ഫിനിഷിങ്ങ്

വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായ ലാവ Z10, Z25 എന്നീ ഫോണുകള്‍ക്ക് പ്രീമിയം സവിശേഷതയും മികച്ച ഡിസൈനുമാണുളളത്. ഈ ഫോണിന് സീരീസ് 5 മെറ്റല്‍ ബില്‍ഡ് ഉളളതിനാല്‍,വളരെ ശക്തയും ആന്റി സ്‌ക്രൈപ്പുമാണ്. ഇതുകൂടാതെ ഈ ഉപകരണത്തിന് മിനിസമുളള ഫിനിഷിങ്ങ് ഉളളതിനാല്‍ ഉപയോഗിക്കാന്‍ വളരെ ഏറെ ഇഷ്ടപ്പെടുന്നതാണ്.

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ഒരോ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതായത് സ്പീക്കര്‍ സ്ലോട്ട്, ചാര്‍ജ്ജിങ്ങ് പോര്‍ട്ട്, വോളിയം റോക്കേഴ്‌സ് എന്നിവ.

 

വീതിയേറിയ എച്ച്ഡി

സ്മാര്‍ട്ട്‌ഫോണില്‍ സിനിമകള്‍ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ലാവ Z10, Z25എന്നിവയില്‍ വലിയ സ്‌ക്രീന്‍ ആയതിനാല്‍ സിനിമകള്‍ കാണാനും വളരെ നല്ലതാണ്.

സ്‌ക്രീന്‍ വലുപ്പം 720X1280 ഐപിഎസ് ഡിസ്‌പ്ലേയാണ്. ഇതിയ് യൂട്യൂബ് വീഡിയോകളും , 3ഡി ഗെയിമുകളും നിങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാം.

 

ഏറ്റവും മികച്ച സോഫ്റ്റ്‌വയര്‍

ലാവ Z10ന് മീഡിയാടെക് MT6750 ക്വാഡ്‌കോര്‍ ചിപ്‌സെറ്റ് ക്ലോക്ഡ് 1.5GHz ആണ്. സിപിയുയില്‍ മാലി T860 ജിപിയു ആണ്.

ലാവ Z25ന് 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

കൂടാതെ മികച്ച ബാറ്ററി ബാക്കപ്പും ഈ ഫോണിനുണ്ട്. Z10ന് 2,650എംഎഎച്ച് ബാറ്ററിയും Z25ന് 3050എംഎഎച്ച് ബാറ്ററിയുമാണ്. ലാവ ഫോണില്‍ അധിക ബാറ്ററി സേവിങ്ങ് മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പവര്‍ ബാങ്ക് എന്ന സവിശേഷത എന്നു പറയാം.

 

ക്യാമറ

ഈ രണ്ട് ഫോണുകളുടേയും ക്യാമറകള്‍ക്ക് സോണി എക്‌സ്‌മോര്‍ RS സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതും സ്‌പോട്ട്‌ലൈറ്റ് ഫ്‌ളാഷോടു കൂടി. Z25ന് 13എംബി ക്യാമറയാണ്.

ഈ ക്യാമറ ഉപയോഗിച്ച് ആകര്‍ഷകമായ ഫോട്ടോകള്‍ എടുക്കാം.

 

വീഡിയോ

വീഡിയോയെ കുറിച്ചു പറയുകയാണെങ്കില്‍ ലാവ Z245ന് 1080p വീഡിയോ റെസൊല്യൂഷനാണ്. അതിനാല്‍ എറ്റവും മികച്ച വീഡിയോ ക്വാളിറ്റി തന്ന ലഭിക്കുന്നതാണ്. അങ്ങനെ ഇൗ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നു.

ഫിങ്കര്‍പ്രിന്റെ സ്‌കാനര്‍

ലാവ Z25ന്റെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. അതായത് ഇതില്‍ അള്‍ട്രാഫാസ്റ്റ് ഫിങ്കര്‍പ്രിന്റ് സ്‌കാനറാണുളളത്. പാറ്റേണില്‍ സ്വയിപ് ചെയ്യുകയോ പിന്‍ നമ്പര്‍ ചേര്‍ക്കുകയോ വേണ്ട.

ആപ്പ് എന്‍ക്രിപ്ഷന്‍, ക്വിക്ക് ആപ്പ് ലോഞ്ചര്‍ എന്ന സവിശേഷതയും ഫിങ്കര്‍പ്രിന്റ് സ്‌കാനറിനുണ്ട്. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, 4ജി വോള്‍ട്ട്, ഫ്‌ളിപ് ടൂ മ്യൂട്ട്, ഡാറ്റ പ്രൊട്ടക്ഷന്‍ എന്നിവയും സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Know more

English summary
Lava smartphones set to create some stir in Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot