Home
Mobile

എച്യൂസ്മി! ഈ ആഴ്ച കളറാക്കാൻ കിടിലൻ ഫോണുകൾ വരുന്നൂ

കഴിഞ്ഞ ആഴ്ച, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ മുതൽ iQOO Z9x 5G,ടെക്‌നോ കാമൺ 30 സീരീസ് വരെയുള്ള ഒന്നിലധികം ലോഞ്ചുകൾ നടന്നിരുന്നു. അതുപോലെ തന്നെ ഇന്ത്യയിൽ ഈ ആഴ്ച നിരവധി സ്മാർട്ട്ഫോണുകൾ പുറത്ത് വരാൻ പോകുകയാണ്. റിയൽമി ജിടി 6ടി, ഇൻഫിനിക്സ് ജിറ്റി 20 പ്രോ, പോക്കോ എഫ് 6 എന്നിവയും മറ്റും ലോഞ്ചുകളിൽ ഉൾപ്പെടുന്നു. കൂടുതൽ കാലതാമസമില്ലാതെ, ഈ ആഴ്ച രാജ്യത്ത് എത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

ഇൻഫിനിക്‌സ് ജിടി 20 പ്രോ: ഇൻഫിനിക്‌സ് ജിടി 20 പ്രോ മെയ് 21 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ മീഡിയ ടെക്ക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് എസ്ഓസി-പവർ സ്‌മാർട്ട്‌ഫോണാണ് ഇത്.

എച്യൂസ്മി! ഈ ആഴ്ച കളറാക്കാൻ കിടിലൻ ഫോണുകൾ വരുന്നൂ

ജിടി 20 പ്രോയുടെ ഇന്ത്യയിലെ വില 25,000 രൂപയിൽ താഴെ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ അതിൻ്റെ ലഭ്യത സ്ഥിരീകരിക്കുന്ന ഒരു മൈക്രോസൈറ്റ് ഇതിനകം ഫ്ലിപ്പ്കാർട്ടിൽ ലൈവ് ആണ്. ഇൻഫിനിക്‌സ് ജിടി 20 പ്രോയുടെ വിശദമായ സവിശേഷതകൾ അവരുടെ ഒഫീഷ്യൽ സൈറ്റിൽ ലഭ്യമാണ്.

വിവോ വൈ200 പ്രോ 5G: വിവോ വൈ200 പ്രോ 5G മെയ് 21ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഫോണിൻ്റെ ഡിസൈൻ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഇത് 25,000 രൂപ പ്രാരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന വിവോ വൈ200 പ്രോ 5Gയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് വിവോ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

റിയൽമി ജിടി 6ടി: മെയ് 22 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ജിടി 6ടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിയൽമി. ലോഞ്ച് ചെയ്തതിന് ശേഷം, പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ വഴി ഫോൺ വാങ്ങാൻ സാധിക്കും. ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

6000 നിറ്റ്‌സ് പീക്ക് തെളിച്ചമുള്ള ലോകത്തിലെ ഏറ്റവും തിളക്കമുള്ള മുൻനിര ഡിസ്‌പ്ലേയാണ് റിയൽമി ജിടി 6ടി അവതരിപ്പിക്കുന്നത്. AnTuTu ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ 1.5 ദശലക്ഷം പോയിൻ്റുകൾ കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 7+ Gen 3-പവർ സ്‌മാർട്ട്‌ഫോണാണ് ഇത് എന്ന് കമ്പനി വ്യക്തമാക്കി.

മാത്രമല്ല, ജിടി 6ടി ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യാൻ വെറും 10 മിനിറ്റ് എടുക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വിലയെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന റിയൽമി ഫോൺ ഇന്ത്യയിൽ 29,999 രൂപ പ്രാരംഭ വിലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി ജിടി 6ടിയുടെ വിശദമായ സവിശേഷതകളും വിലയും അറിയാൻ അവരുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പോക്കോ എഫ് 6: പോക്കോ എഫ് 6 5Gയുടെ ഇന്ത്യയിലെ ലോഞ്ച് മെയ് 23ന് വൈകുന്നേരം 04:30ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.പോക്കോ എഫ് 6 5G, എഫ് 6 പ്രോ 5G എന്നീ 2 മോഡലും ലോഞ്ച് ചെയ്യുന്നതിന് ഒരു ഗ്ലോബൽ ലോഞ്ച് ഇവൻ്റും കമ്പനി സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8എസ് Gen 3 ചിപ്‌സെറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ ഫോണാണ് വരാനിരിക്കുന്ന പോക്കോ എഫ് 6 എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാൻഡ്സെറ്റിന് 25,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. ഓൺലൈനിലെ ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽപുറത്ത് വിട്ടിട്ടില്ല. ഈ ഫോണുകളുടെ വിശദമായ സവിശേഷതകൾ അറിയാൻ അവരുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Without further ado, let's take a look at the smartphones that are set to hit the country this week. Launches include Realme GT6T, Infinix GT20 Pro, Poco F6 and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X