നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!
ഒരു കാലത്ത് ലോകം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന പേരായിരുന്നു നോക്കിയ.
ഒരു കാലത്ത് ലോകം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന പേരായിരുന്നു നോക്കിയ. ഇതിനിടയില്‍ വിപണിയില്‍ നിരവധി കമ്പനികള്‍ വരാന്‍ തുടങ്ങിയതോടെ നോക്കിയ ഫോണ്‍ ഉത്പാദനം നിര്‍ത്തി. എന്നാല്‍ നോക്കിയയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ഇപ്പോഴും ഉണ്ട്.

എല്ലാവര്‍ക്കും ഒരു ശുഭ വാര്‍ത്തയാണ് നോക്കിയ അധികൃതയില്‍ നിന്നും വന്നിരിക്കുന്നത്. അതായത് എല്ലാവരും കാത്തിരിക്കുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍ പുറത്തിറങ്ങി.
വെയ്‌ബോയിലെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ 2017ല്‍ വിപണിയില്‍ എത്തും. ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

രണ്ട് ഡിസ്‌പ്ലേ സൈസുകള്‍ 5.2/5.5ഇഞ്ച്
വെയ്‌ബോയിലെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന് രണ്ട് വേരിയന്റിലാണ് ഡിസ്‌പ്ലേ, ഒന്ന് 5.2ഇഞ്ച് മറ്റൊന്ന് 5.5ഇഞ്ച്. ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 2K ആണ്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 ചിപ്പ്‌സെറ്റ്
2017ല്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ ചിപ്പ്‌സെറ്റ് സ്‌നാപ്ഡ്രാഗണ്‍ 820 ആണ്. ഇതിന്റെ കൂടെ 4ജിബി റാമും ഉണ്ട്.

കാള്‍ സീയൂസ് ക്യാമറ ബ്രാന്‍ഡിംഗ്
ഏറ്റവും പ്രശസ്ഥമായ കാള്‍ സീയൂസ് ക്യാമറ ബ്രാന്‍ഡാണ് നോക്കിയക്ക്. ഇത് പഴയ നോക്കിയ ലൂമിയ ഫോണുകള്‍ക്കും ഉണ്ടായിരുന്നു.

വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്
വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ് എന്നീ സവിശേഷതയും നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുണ്ട്.

ആന്‍ഡ്രോയിഡ് ന്യൂഗട്ട്
നോക്കിയ ഫോണുകള്‍ക്ക് ഏറ്റവും പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് ആണ്.


Click it and Unblock the Notifications








