എല്ലാം ഓക്കെയാണ്, പേടിക്കാൻ 'നത്തിങ്'! ലോഞ്ചിന് മുമ്പ് നത്തിങ് ഫോൺ (2) ഫീച്ചറുകൾ പുറത്തായി
അതുവരെ കണ്ടിട്ടില്ലാതിരുന്ന ഡിസൈനുമായി എത്തി ആദ്യ വരവിൽത്തന്നെ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ(1). 2022 ൽ പുറത്തിറങ്ങിയ നത്തിങ് ഫോൺ(1) ന്റെ പിൻഗാമിയായ നത്തിങ് ഫോൺ (2) ഇപ്പോൾ ലോഞ്ചിനായി തയാറെടുക്കുന്ന തിരക്കിലാണ്. ബ്രിട്ടീഷ് സമ്മറിൽ ലോഞ്ച് ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
മാർച്ചിലെ അവസാന ഞായറാഴ്ച മുതൽ ഒക്ടോബറിലെ അവസാന ഞായറാഴ്ച വരെയുള്ള കാലയളവിനെയാണ് യുകെയിൽ ബ്രിട്ടീഷ് സമ്മർ എന്ന് വിളിക്കുന്നത്. ഈ കാലളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും നത്തിങ് ഫോൺ(2) പ്രത്യക്ഷപ്പടാം. ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ച് നത്തിങ് ഫോൺ(2) സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

നത്തിങ് ഫോൺ(2) സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ കരുത്തിലാണ് എത്തുക എന്നതാണ് ഇതിനോടകം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മറ്റ് പല വിവരങ്ങളും അജ്ഞാതമായി തുടരുകയാണ്. എന്നാൽ, ടിപ്‌സ്റ്റർ സുനൈ ഗൂർഖഡെയുടെ (ടെക്_വല്ലാഹ്) ഏറ്റവും പുതിയ വെളിപ്പെടുത്തൽ നത്തിംഗ് ഫോൺ (2) ന്റെ ഉള്ളിൽ എന്തൊക്കെ ഉണ്ടാകും എന്ന് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ (2) സ്‌നാപ്ഡ്രാഗൺ 8+ Gen 1ചിപ്സെറ്റ് കരുത്തിലാണ് എത്തുക. നത്തിങ് ഫോൺ (2) വിന് വേണ്ടി ക്വാൽകോം - നത്തിങ് സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ക്വാൽകോം എക്സിക്യൂട്ടീവ് നത്തിങ് ഫോൺ (2) സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറാണ് നൽകുന്നതെന്ന് ആകസ്മികമായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടാത്ത സാഹചര്യത്തിൽ അദ്ദേഹം ആ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ ടിപ്സറ്റർ പുറത്തുവന്ന വിവരങ്ങൾ, അന്ന് ക്വാൽക്കോം ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നതാണ്. ഇതോടെ നത്തിങ് 2വിന് മുൻ മോഡലിനെ അപേക്ഷിച്ച് വില അൽപ്പം കൂടിയേക്കാമെന്നാണ് സൂചന.
8ജിബി, 12ജിബി LPDDR5 റാമിന്റെയും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജിന്റെയും അകമ്പനി ചേർന്നുകൊണ്ടാകും നത്തിങ് 2 എത്തുക. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.55-ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേ, വയർഡ്, വയർലെസ്സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടു കൂടിയ 5,000 എംഎഎച്ച് ബാറ്ററി എന്നിവയും നത്തിങ് 2വിൽ ഉണ്ടാകുമെന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു.
ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഒഐഎസ് പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നത്തിങ് 2 വിൽ ഉണ്ടാകുക. രണ്ട് മൈക്രോഫോണുകളുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നത്തിങ് ഫോൺ (2) ൽ ഉണ്ടാകും. ടിപ്സ്റ്ററുടെ ട്വീറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം നത്തിങ് 2വിന്റെ മുന്നിലും പിന്നിലും ഗ്ലാസ് ആയിരിക്കും.
അലുമിനിയം ഫ്രെയി, സുതാര്യമായ നത്തിങ് ഡിസൈൻ, എൽഇഡി ഗ്ലിഫ് ലൈറ്റിംഗ് ഇന്റർഫേസും എന്നിവയുമുണ്ടാകും. നത്തിങ് (2) കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, 5ജി, ബ്ലൂടൂത്ത്, എൻഫ്സി എന്നിവ ഉൾപ്പെടുന്നു. സാറ്റലൈറ്റ് കണക്റ്റിവിറ്റിയും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ഈ ഡിവൈസിൽ ഉണ്ടാകും എന്നാണ് ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 1.5 സ്കിൻ ആകും നത്തിങ 2വിൽ ഉണ്ടാകുക. എന്നാൽ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ടിപ്സ്റ്റർ പുറത്തുവിട്ടിട്ടില്ല. മുൻഗാമിയെക്കാൾ വില കൂടുതൽ ആയിരിക്കും എന്നാണ് നിഗമനം. നത്തിങ് ഫോൺ (1) ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ ആണ് അവതരിപ്പിച്ചത്.
ഇന്ത്യയിൽ നത്തിങ് (1) 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 32,999 രൂപയായിരുന്നു വില. 8 ജിബി റാം+ 256 ജിബി സ്റ്റോറേജ് 35,999 രൂപയ്ക്കും 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് 38999 രൂപയ്ക്കും ലഭ്യമാകും.


Click it and Unblock the Notifications








