Home
Mobile

ചില കാര്യങ്ങൾ നേരത്തെ അറിയുന്നത് നല്ലതാ! Redmi Note 14 Pro സീരീസിന്റെ സ്പെസിഫിക്കേഷനുകൾ ലീക്ക് ആയി

റെഡ്മി നോട്ട് 14 പ്രോ സീരീസ് സെപ്തംബർ 26ന് ചൈനയിൽ ലോഞ്ച് ചെയ്യും. ഈ ലൈനപ്പിൽ റെഡ്മി നോട്ട് 14 പ്രോയും റെഡ്മി നോട്ട് 14 പ്രോ+ വേരിയൻ്റും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി നോട്ട് 14 പ്രോ സീരീസിൻ്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, ബിൽഡ് വിശദാംശങ്ങൾ എന്നിവ മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോൾ, റെഡ്മി നോട്ട് 14 പ്രോ+ ൻ്റെ ചിപ്‌സെറ്റ്, ബാറ്ററി, ചാർജിംഗ് വിവരങ്ങൾ എന്നിവ കമ്പനി സ്ഥിരീകരിച്ചു. കൂടാതെ റെഡ്മി നോട്ട് 14 പ്രോ ഹാൻഡ്‌സെറ്റിൻ്റെ ചില പ്രധാന സവിശേഷതകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

റെഡ്മി നോട്ട് 14 പ്രോ+ന്റെ സ്പെസിഫിക്കേഷനുകൾ എന്തൊക്കെ ആണെന്ന് നോക്കാം. Weiboയിലെ കമ്പനിയുടെ പോസ്റ്റ് അനുസരിച്ച് റെഡ്മി നോട്ട് 14 പ്രോ+ ഒരു Snapdragon 7s Gen 3 SoC ആണ് നൽകുന്നത് . ഗെയിമർമാരെ ലക്ഷ്യമിട്ടുള്ള ഫീച്ചറായ, സെക്കൻഡിൽ 120 ഫ്രെയിമുകളുടെ (FPS) ഉയർന്ന ഫ്രെയിം റേറ്റിനെ ഫോൺ പിന്തുണയ്ക്കുമെന്ന് അവകാശപ്പെടുന്നു.

Redmi Note 14 Pro സീരീസിന്റെ സ്പെസിഫിക്കേഷനുകൾ ലീക്ക് ആയി

90W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ഹാൻഡ്‌സെറ്റ് 6,200mAh സിലിക്കൺ-കാർബൺ ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് മറ്റൊരു പോസ്റ്റ് സ്ഥിരീകരിക്കുന്നു. ആദ്യ വിൽപ്പനയോടെ ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ സൗജന്യ ബാറ്ററി വാറൻ്റി ലഭിക്കും. മുമ്പ്, റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകൾ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷയോടെ വരുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. IP66, IP68, IP69 ഇൻഗ്രസ് പ്രൊട്ടക്ഷൻ ടെസ്റ്റുകളും അവർ വിജയിച്ചതായി പറയപ്പെടുന്നു.

റെഡ്മി നോട്ട് 14 പ്രോ+ ഒരു മിറർ പോർസലൈൻ വൈറ്റ് കളർ ഓപ്ഷനിൽ വാഗ്ദാനം ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം നോട്ട് 14 പ്രോ ഓപ്ഷൻ ഫാൻ്റം ബ്ലൂ, ട്വിലൈറ്റ് പർപ്പിൾ നിറങ്ങളിൽ വരുമെന്ന് കമ്പനി പുറത്ത് വിട്ട ടീസർ സൂചിപ്പിക്കുന്നു.

വെയ്‌ബോ യൂസർ ആയ സ്മോൾ ടൗൺ ഇവാലുവേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത ഇംഗ്ലീഷ് നാമം) റെഡ്മി നോട്ട് 14 പ്രോയുടെ പ്രധാന സവിശേഷതകളുടെ ഒരു ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. 1,220 x 2,712 പിക്സൽ റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 2,500nits പീക്ക് ബ്രൈറ്റ്നസ്സ് എന്നിവയുള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ഫോണിന് ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 14 പ്രോയ്ക്ക് 4nm സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഹാൻഡ്‌സെറ്റ് LPDDR5 റാം പിന്തുണച്ചേക്കാം. കൂടാതെ 8 ജിബി, 12 ജിബി, 16 ജിബി എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി എന്നീ വേരിയൻ്റുകളിൽ UFS 3.1 ഓൺബോർഡ് സ്റ്റോറേജ് പിന്തുണയ്ക്കാൻ കഴിയും.

ഒപ്റ്റിക്‌സിനായി, റെഡ്മി നോട്ട് 14 പ്രോയിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 12 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ അല്ലെങ്കിൽ ഡെപ്ത് സെൻസറും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ സെൻസർ ഉണ്ടായിരിക്കാം.

67W വയർഡ് ഫാസ്റ്റ് ചാർജിംഗിന് ഉള്ള പിന്തുണയോടെ 5,500mAh ബാറ്ററി ഉപയോഗിച്ച് ഹാൻഡ്‌സെറ്റ് സജ്ജീകരിക്കുമെന്ന് ഷവോമി സൂചന നൽകുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 റേറ്റഡ് ബിൽഡുമായി ഹാൻഡ്‌സെറ്റ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 190 ഗ്രാം ഭാരമുണ്ടാകാൻ ആണ് സാധ്യത.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
The Redmi Note 14 Pro series will be launched in China on September 26. Let's see what are the specifications of Redmi Note 14 Pro+. . According to the company's post on Weibo, the Redmi Note 14 Pro+ is powered by a Snapdragon 7s Gen 3 SoC. The phone is claimed to support a high frame rate of 120 frames per second (FPS), a feature aimed at gamers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X