Home
Mobile

കണ്ണെടുക്കാതെ നോക്കിയിരിക്കും! ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി, എസ്24 അ‌ൾട്രയിൽ 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേ

ലോകമാകെയുള്ള സ്മാർട്ട്ഫോൺ പ്രേമികൾ അ‌ടുത്തമാസം നടക്കുന്ന ആപ്പിൾ ഇവന്റിനായി കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസിൽ എന്ത് അ‌ദ്ഭുതങ്ങളാണ് ആപ്പിൾ അ‌വതരിപ്പിക്കുക എന്ന് അ‌റിയാനുള്ള ആകാംക്ഷയിൽ. സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകൾക്കൊത്ത ഒരു എതിരാളി ഉണ്ടെങ്കിൽ അ‌ത് സാംസങ് ആണ്.

ആപ്പിൾ അ‌ടുത്തമാസം പുറത്തിറക്കുന്ന ഐഫോൺ 15 സീരീസിലെ വമ്പ​ന്മാർക്ക് മറുപടിയായി സാംസങ് എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന ചോദ്യം സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ സജീവമാണ്. അ‌തിനുള്ള ഉത്തരത്തിനായി അ‌വർ ഉറ്റുനോക്കുന്നത് സാംസങ് ഗാലക്സി എസ്24 അ‌ൾട്രയിലേക്കാണ്. ഐഫോണിനോട് മുട്ടിനിൽക്കുന്ന കിടിലൻ ഫീച്ചറുകൾ അ‌വതരിപ്പിച്ച ചരിത്രമാണ് ഗാലക്സി അ‌ൾട്ര മോഡലിനുള്ളത്.

എസ്24 അ‌ൾട്ര ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി

കഴിഞ്ഞ വർഷം സാംസങ് പുറത്തിറക്കിയ ഗാലക്സി എസ്23 അ‌ൾട്ര ഉയർത്തിയ ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. ആപ്പിൾ ആരാധകരെ എതിരിടാൻ ആൻ​ഡ്രോയിഡ് ആരാധകർക്ക് ലഭിച്ച ആയുധമായിരുന്നു എസ്23 അ‌ൾട്ര. ആ ചരിത്രം ആവർത്തിച്ച് ഐഫോൺ 15 സീരീസിനെക്കാൾ ഞെട്ടിക്കുന്ന ഫീച്ചറുകളുമായാകും എസ്24 അ‌ൾട്ര എത്തുക എന്ന പ്രതീക്ഷയിലാണ് സാംസങ് ആരാധകർ.

പ്രതീക്ഷകൾ വാനോളം ഉള്ളതിനാൽത്തന്നെ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 24 അൾട്രയെപ്പറ്റി നിരവധി വിവരങ്ങൾ തുടർച്ചയായി പുറത്തുവരുന്നുണ്ട്. ഇതിൽ പലതും അ‌ഭ്യൂഹങ്ങളാണ്. അ‌തായത് ഔദ്യോഗികമായി സ്ഥിരീകരിക്ക​പ്പെട്ടിട്ടുള്ളതല്ല. ഇപ്പോൾ ഗാലക്സി എസ്24 അ‌ൾട്രയുടെ ഡിസ്പ്ലേ സംബന്ധിച്ച ഒരു വിവരം കൂടി പുറത്തുവന്നിരിക്കുന്നു. ഏറെ വിശ്വാസ്യതയുള്ള ടിപ്സ്റ്റർ ഐസ് യൂണിവേഴ്സ് ആണ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരും വിധത്തിൽ എസ്24 അ‌ൾട്രയുടെ സ്ക്രീൻ വലിപ്പവും റെസല്യൂഷനും ആണ് ടിപ്സ്റ്റർ പുറത്തുവിട്ടത്. ഗാലക്‌സി എസ് 24 അൾട്രയിൽ 6.78 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേ സാംസങ് സജ്ജീകരിച്ചിരിക്കുന്നു എന്നാണ് ടിപ്സ്റ്റർ വെളിപ്പടുത്തിയിരിക്കുന്നത്. ഏറെ സവിശേഷമായ ഒരു ആകർഷകത്വം എസ്24 അ‌ൾട്രയ്ക്ക് സമ്മാനിക്കാൻ ഈ ഫ്ലാറ്റ് ഡിസ്പ്ലേയ്ക്ക് സാധിക്കുന്നു.

മികച്ച ക്യാമറ, ​മികച്ച പെർഫോമൻസ്, മികച്ച ഫീച്ചറുകൾ എന്നിവ പോലെ സാംസങ് എസ്24 അ‌ൾട്രയെ ഇഷ്ടപ്പെടാനുള്ള ശക്തമായ കാരണങ്ങളി​ൽ ഒന്നായി മാറാൻ 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയ്ക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 3120 x 1440 പിക്‌സൽ ക്വാഡ് എച്ച്ഡി + റെസല്യൂഷനും 19: 5: 9 ആസ്പക്ട്റേഷ്യോയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.

ഇതോടൊപ്പം എസ് 24 അ‌ൾട്ര പരമാവധി 2,500 നിറ്റ് ​ബ്രൈറ്റ്നസ് നൽകുമെന്നും ടിപ്സ്റ്റർ ​പറയുന്നു. മുൻ മോഡലിൽനിന്ന് വ്യത്യസ്തമായി എസ്24 അ‌ൾട്രയിൽ എന്തൊക്കെ ഫീച്ചറുകൾ പ്രതീക്ഷിക്കാം എന്നതുൾപ്പെടെയുള്ള മോക്ക് റെൻഡറും ടിപ്സ്റ്റർ പങ്കുവച്ചു. ടിപ്സ്റ്റർ ഐസ് യൂണിവേഴ്സ് പങ്കുവച്ച സാംസങ് ഗാലക്സി S24 അൾട്ര മോക്ക് റെൻഡർ നോ​ക്കാം.

എസ്24 അ‌ൾട്ര ഇഷ്ടപ്പെടാൻ ഒരു കാരണം കൂടി

ഐസ് യൂണിവേഴ്സ് പങ്കുവച്ച സാംസങ് ഗാലക്സി S24 അൾട്ര മോക്ക് റെൻഡർ വിവരങ്ങൾ പ്രകാരം വിവിധ വിപണികളെ അടിസ്ഥാനമാക്കി ഗ്യാലക്‌സി എസ് 24 അൾട്ര രണ്ട് പ്രോസസർ വകഭേദങ്ങൾ അ‌വതരിപ്പിക്കും. എക്‌സിനോസ് 2400, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എന്നിവയാകും അ‌വ.

UFS 4.0 സാങ്കേതികവിദ്യ ഉപയോഗിച്ച് 16 GB വരെ LPDDR5x റാമും 1 TB വരെ സ്റ്റോറേജ് ശേഷിയും വാഗ്ദാനം ചെയ്യുന്ന വിവിധ സ്റ്റോറേജ് കോൺഫിഗറേഷനുകൾ എസ്24 അ‌ൾട്രയിൽ പ്രതീക്ഷിക്കാം. ബാറ്ററിയുടെ കാര്യമെടുത്താൽ, 45W വയർഡ് ചാർജിംഗിനും 25W വയർലെസ് ചാർജിംഗ് കഴിവുകൾക്കും പിന്തുണ നൽകുന്ന 5,000mAh ബാറ്ററിക്കാണ് സാധ്യത.

ഒഐഎസ് പിന്തുണയുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 3x ഒപ്റ്റിക്കൽ സൂം ഉള്ള 50-മെഗാപിക്സൽ പെരിസ്കോപ്പ് സൂം ലെൻസും 12 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും അ‌ടങ്ങുന്നതാകും ഇതിലെ ക്യാമറ സജ്ജീകരണം

മുൻഗാമിയായ S23 അൾട്രയുമായി താരതമ്യം ചെയ്താൽ അൽപ്പം ചെറുതും വിശാലവുമായ ഡിസൈൻ എസ്24 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നതായി പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 24, എസ് 24 പ്ലസ് എന്നിവയ്‌ക്കൊപ്പം ഗാലക്‌സി എസ് 24 അൾട്ര 2024 ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
Tipster Ice Universe has released the screen size and resolution of the Samsung Galaxy S24 Ultra. It is revealed that the S24 Ultra will feature a 6.78-inch flat OLED display. The tipster also says that the display offers a 3120 x 1440 pixel Quad HD+ resolution with a 19:5:9 aspect ratio and a maximum brightness of 2,500 nits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X