Home
Mobile

വരുന്നത് ആരൊക്കെയാണെന്ന് അ‌റിയാമോ... ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

നത്തിങ് ​ഫോൺ (2), വൺപ്ലസ് നോർഡ് 3, സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾ തുടങ്ങി ഒട്ടനവധി പുത്തൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് കണ്ടുകൊണ്ടാണ് ജൂ​ലൈ കടന്നുപോകുന്നത്. എന്നാൽ ഇതുവരെ ക​ണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് പൂരം എന്ന് പറയും പോലെ ഓഗസ്റ്റിലും ഒരുപിടി കിടിലൻ സ്മാർട്ട്ഫോണുകളാണ് ലോഞ്ചിന് തയാറെടുത്ത് നിൽക്കുന്നത്.

സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾക്ക് ഭീഷണി ഉയർത്തി ഷവോമിയുടെ ഫോൾഡബിൾ ഫോൺ അ‌ടക്കം ഓഗസ്റ്റിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌ടുത്ത മാസം നിറയെ ലോഞ്ചുകൾ പ്രതീക്ഷിക്കുന്നുണ്ട്. ചിലത് ​ചൈനയിൽ മാത്രം ലോഞ്ച് ചെയ്യുമ്പോൾ, മറ്റ് ചില മോഡലുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പടുന്നു.

ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ വിപണി ലക്ഷ്യമാക്കിയുള്ള പുതിയ ലോഞ്ചുകളും, ജൂ​ലൈയിൽ ലോഞ്ച് ചെയ്തെങ്കിലും ഇന്ത്യയിൽ വിൽപ്പന ആരംഭിക്കാൻ ഓഗസ്റ്റ് ആദ്യ വാരത്തിൽ എത്തുന്ന ഫോണുകളും ഇതിലുണ്ട്. ഷവോമി, വൺപ്ലസ്, റിയൽമി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്ന ഈ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം.

ഓഗസ്റ്റിൽ ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ: സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുള്ള വൺപ്ലസ് എയ്സ് 2 പ്രോ ഓഗസ്റ്റിൽ ​ചൈനയിൽ ലോഞ്ച് ചെയ്യും. എയ്‌റോസ്‌പേസ് ഗ്രേഡ് 3D കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. എയ്സ് 2 പ്രോ പിന്നീട് വൺപ്ലസ് 12R ആയി ആഗോളതലത്തിൽ ലോഞ്ച് ചെയ്യും.

ഓഗസ്റ്റിൽ ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന മറ്റൊരു സ്മാർട്ട്ഫോൺ ആണ് ഷവോമി മിക്സ് ഫോൾഡ് 3. സാംസങ് അ‌ടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി ഇസഡ് ഫോൾഡ് 5 ഉൾപ്പെടെയുള്ള ഫോൾഡബിൾ ഫോണുകൾക്ക് എതിരാളിയായാണ് ഷവോമി മിക്സ് ഫോൾഡ് 3 എത്തുക. ലൈക്കയുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനവുമായാണ് മിക്സ് ഫോൾഡ് 3 എത്തുക.

2023 ഓഗസ്റ്റിൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ: വൺപ്ലസ് തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ ആഗോളതലത്തിൽ ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വൺപ്ലസ് ഓപ്പൺ എന്നായിരിക്കും ഇതിന്റെ പേര്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, 2കെ അ‌മോലെഡ് ഡിസ്‌പ്ലേ, വൺപ്ലസ് 11 5ജിയിലേതിന് സമാനമായ ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നു.

വിവോ വി29 സീരീസ്: വിവോ വി29, വിവോ വി29 പ്രോ എന്നിവ ഉൾപ്പെടുന്ന വിവോ വി29 സീരീസ് ഓഗസ്റ്റിൽ ആഗോള തലത്തിലും ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മേയിൽ ​ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എസ് 17 സീരീസിന്റെ റീബ്രാൻഡഡ് പതിപ്പായാണ് വിവോ വി 29 സീരീസ് എത്തുന്നത്.

റിയൽമി ജിടി 5: റിയൽമിയുടെ പ്രീമിയം സ്മാർട്ട്ഫോണായ റിയൽമി ജിടി 5 ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്ന് കരുതപ്പെടുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, 144Hz OLED ഡിസ്‌പ്ലേ, 50 MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ​ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്തേക്കും.

ഓഗസ്റ്റിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്മാർട്ട്ഫോണുകൾ: ജൂ​ലൈയിൽ ലോഞ്ച് ചെയ്തെങ്കിലും, സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 5 ഓഗസ്റ്റിൽ ആണ് ഇന്ത്യയിലും ആഗോളതലത്തിലും ആദ്യമായി വിൽപ്പനയ്‌ക്ക് എത്തുക. പുതിയ സാംസങ് ഗാലക്സി Z ഫോൾഡ് 5 മുൻഗാമിയേക്കാൾ ഏറെ മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്.

വൺപ്ലസ് നോർഡ് സിഇ 3 5ജി: ജൂ​​ലൈയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് സിഇ 3 5ജി ഓഗസ്റ്റിലാണ് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തുന്നത്. 25000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിലാകും ഈ ഫോൺ അ‌രങ്ങേറ്റം കുറിക്കുക എന്ന് കരുതപ്പെടുന്നു. ഓഗസ്റ്റ് അ‌ഞ്ചിന് ആയിരിക്കും വിൽപ്പന ആരംഭിക്കുക.

ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

അ‌തുല്യ ഡി​സൈനുമായി ഓഗസ്റ്റിൽ എത്തുന്ന ഫോണുകൾ: ഇൻഫിനിക്സ് തങ്ങളുടെ ജിടി 10 പ്രോ ഓഗസ്റ്റ് 3 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 20000 രൂപയിൽ താഴെയുള്ള വിലവിഭാഗത്തിലാകും ഇൻഫിനിക്സ് ജിടി 10 പ്രോ എത്തുക. എൽഇഡി ലൈറ്റുകളുള്ള സവിശേഷമായ ഡിസൈനും ഫിനിഷും ജിടി 10 പ്രോയിൽ കാണാം.

ടെക്നോ പോവ 5 പ്രോ: ടെക്നോ പോവ 5 പ്രോ 5ജി ഓഗസ്റ്റ് 7 ന് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആകർഷകമായ എൽഇഡി ബാക്ക് പാനലോടുകൂടിയാണ് ഈ സ്മാർട്ട്ഫോൻ എത്തുന്നത്. നത്തിങ്ങിന്റെ സിംഗിൾ വൈറ്റ് എൽഇഡി ലൈറ്റിൽ നിന്ന് വ്യത്യസ്തമായി, ആർജിബി നിറങ്ങളാണ് പോവ 5 പ്രോയിലുള്ളത്.

ഓഗസ്റ്റിൽ എത്തുന്ന ബജറ്റ് സ്മാർട്ട്ഫോണുകൾ: ഷവോമി ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ റെഡ്മി 12 4ജി, റെഡ്മി 12 5ജി എന്നീ ഫോണുകൾ ബജറ്റ് വിലയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ്. റെഡ്മി 12 5ജിയിൽ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്, 90Hz FHD+ ഡിസ്പ്ലേ, 5,000mAh ബാറ്ററി, 50MP പ്രൈമറി ക്യാമറ എന്നിവ പ്രതീക്ഷിക്കുന്നു.

മോട്ടോ ജി14: മോട്ടറോളയുടെ ഏറ്റവും ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി14 ഓഗസ്റ്റ് 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. യൂണിസോക്ക് ചിപ്‌സെറ്റ്, FHD+ ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ സെൻസർ, 20W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിവ ഇതിലുണ്ടാകും. 10000- 11,000 രൂപ വിലയിലാകും മോട്ടോ ജി14 എത്തുക.

More from GizBot

Best Mobiles in India

English summary
Many smartphones are being prepared for launch in August. In this, OnePlus Ace 2 Pro and Xiaomi Mix Fold 3 will be launched only in China. OnePlus Open, Vivo V29 series and Realme GT5 will be launched globally. Apart from this, Redmi 12 4G, Redmi 12 5G and Moto G14 will be launched in India at budget prices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X