ഇരട്ടി മെമ്മറിയുമായി പരിഷ്‌ക്കരിച്ച മൈക്രോമാക്‌സ് ക്യാന്‍വാസ് നിട്രോ എ311 എത്തും....!

മൈക്രോമാക്‌സ് ക്യാന്‍വാസ് നിട്രോ എ311 ഉടന്‍ തന്നെ ഇന്ത്യയിലെത്തും. മൈക്രോമാക്‌സിന്റെ തന്നെ എ310-ന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് നിട്രോ 311. ഉയര്‍ന്ന മെമ്മറി ആവശ്യങ്ങള്‍ക്കായി മുന്‍ഗാമിയേക്കാള്‍ ഇരട്ടി ഇന്റേണല്‍ മെമ്മറിയുമായാണ് ഇത് എത്തുക.

എ310-ല്‍ 8 ജിബി മെമ്മറിയാണ് ഉണ്ടായിരുന്നതെങ്കില്‍ പരിഷ്‌ക്കരിച്ച പതിപ്പില്‍ 16 ജിബി മെമ്മറിയാണ് ഉണ്ടാകുക.

ഇരട്ടി മെമ്മറിയുമായി മൈക്രോമാക്‌സിന്റെ പരിഷ്‌ക്കരിച്ച എ311 എത്തും....

8 ജിബി മോഡലിന് സ്‌നാപ്ഡീലില്‍ നിലവില്‍ 11,799 രൂപയാണ് വില, അതുകൊണ്ട് പരിഷ്‌ക്കരിച്ച പതിപ്പിന് 1,000 രൂപ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്റ്റോറേജ് സ്ഥലത്തിന്റെ വ്യത്യാസം കൂടാതെ മറ്റ് സവിശേഷതകളൊന്നും മുന്‍ഗാമിയില്‍ നിന്ന് എ311-ല്‍ വ്യത്യസ്തമല്ല. മൈക്രോമാക്‌സ് ക്യാന്‍വാസ് നിട്രോ എ311-ന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

- Android 4.4.2 KitKat
- 5-inch 720p HD IPS display
- 2GB RAM, 16GB storage, 32GB expandable
- 1.7GHz octa core MediaTek processor
- Dual SIM, HSPA+, Bluetooth 4.0, Wi-Fi b/g/n, GPS
- 2500mAh battery
- 5MP front camera, 13MP rear snapper

English summary
Updated Micromax Canvas Nitro A311 introduced in India with double the internal storage.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot