നോക്കിയ എന്‍9 ഫോണിന് പിആര്‍ 1.2 അപ്‌ഡേഷന്‍

Posted By:

നോക്കിയ എന്‍9 ഫോണിന് പിആര്‍ 1.2 അപ്‌ഡേഷന്‍

നോക്കിയ എന്‍9 മീഗോ പഌറ്റ്‌ഫോമില്‍ നിന്നും അപ്‌ഡേറ്റ് ചെയ്തപ്പോള്‍ അതു വാര്‍ത്തയായിരുന്നു.  നോക്കിയ എന്‍9 ഹാന്‍ഡ്‌സെറ്റിന് ഇനിയുമൊരു അപ്‌ഡേഷന് കൂടി വരുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  പിആര്‍ 1.2 പ്ലാറ്റ്‌ഫോമിലേക്കാണ് പുതിയ അപ്‌ഡേഷന്‍.  ഈ പുതിയ അപ്‌ഡേഷനോടെ നോക്കിയ എന്‍9ന്റെ ഫീച്ചറുകള്‍ കൂടുതല്‍ മികച്ചതാകും.

ഈ പുതിയ അപ്‌ഡേഷനോടെ ഫ്രണ്ട് ക്യാമറ വീഡിയോ കോളിംഗിന് പ്രാപ്തമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പ്രത്യേകത.  അങ്ങനെ എന്‍9 വഴി സുഹൃത്തുക്കളുമായി മുഖാമുഖം തല്‍സമയം സംസാരിക്കാന്‍ സാധിക്കും.

ഐഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തിനു സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചറുകളുടെ ഫോള്‍ഡറുകള്‍ ഈ അപ്‌ഡേഷനിലൂടെ ലഭിക്കും.  ഈ ഫോള്‍ഡറുകളിലൂടെ ഡാറ്റ കോപ്പി ചെയ്യാനും പേസ്റ്റ് ചെയ്യാനും എളുപ്പത്തില്‍ സാധിക്കും.

ആദ്യം ഉണ്ടായിരുന്ന ഓപറേറ്റിംഗ് സിസ്റ്റത്തേക്കാള്‍ മികച്ചതു തന്നെയായിരുന്നു മീഗോ 1.2 ഹാര്‍മറ്റാന്‍.  പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് കാഴ്ചയില്‍ തന്നെ ഏറെ ആകര്‍ഷണീയമാണ്.  ഇത് വളരെ യൂസര്‍ ഫ്രന്റ്‌ലിയും ആണ്.  ഇതിലെ സൈ്വപ് കണ്‍ട്രോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്തു.

ക്യാമറ ആപ്ലിക്കേഷന്‍, ഇമേജ് ഗ്യാലറി എന്നിവയിലും ചില ഭേദപ്പെടുത്തലുകള്‍ നടന്നു.  രണ്ടിന്റെ പ്രവര്‍ത്തന മികവ് വളരെ ഉയര്‍ന്നിരിക്കുന്നു.

കൂടുതല്‍ മികച്ച നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചറുകള്‍, സൈ്വപ് കീബോര്‍ഡ്, എന്‍എഫ്‌സി ടാഗുകള്‍ എന്നിവയോടെയാണ് നോക്കിയ എന്‍9 പിആര്‍ 1.1 അപ്‌ഡേഷന്‍ നടന്നിരുന്നത്.  വളരെ വേഗത്തിലും എളുപ്പത്തിലും ടൈപ്പ് ചെയ്യാനും ടെക്സ്റ്റ് ഇന്‍പുട്ട് നല്‍കാനും സൈ്വപ് കീബോര്‍ഡ് സഹായകമാകുന്നു.

താഴേക്ക് സൈ്വപ് ചെയ്യുക മാത്രം ചെയ്താല്‍ മതി ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാന്‍.  ക്യാമറയ്ക്ക് പുതിയ കളര്‍ ഫില്‍ട്ടറുകള്‍ ലഭിക്കുകയും ചിത്രങ്ങളുടെ മേന്മ വര്‍ദ്ധിക്കുകയും ചെയ്തു.  അതുപോലെ പുതിയ ഇന്‍ഡിക്കേറ്ററുകളും ഇവിടുണ്ട്.

നോക്കിയ പിആര്‍ 1.1 അപ്‌ഡേഷന്‍ ഇത്രയധികം മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ പുതിയ പിആര്‍ 1.2 അപ്‌ഡേഷന്‍ ഇതിലും മികച്ച ഫീച്ചറുകള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമാകും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  എന്നാല്‍ ഈ പുതിയ അപ്‌ഡേഷന്‍ ഉടനെ ഉണ്ടാകും എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല.

എന്നാണ് ഈ പുതിയ അപ്‌ഡേഷന്റെ റിലീസിംഗ് തീയതി എന്നും അറിവായിട്ടില്ല.  എന്നാല്‍ ജനുവരി അവസാനത്തോടെ പുതിയ അപ്‌ഡേഷന്‍ ലഭ്യമാകും എന്നൊരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്.  ഏതായാലും അപ്പോഴേക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot