ആന്‍ഡ്രോയ്ഡില്‍ ഈ സ്‌പൈ ആപ്പ് ഫലപ്രദമായി ഉപയോഗിക്കാം

Posted By: Archana V

കാലം കടന്നു പോകും തോറും നമ്മുടെ ചുറ്റുപാടുകളും മാറുകയാണ്. കുട്ടികള്‍ പോലും ആക്രമണത്തിന് ഇരയാകുന്നു. അവരും കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നു. ഈ സാഹചര്യത്തില്‍ അവര്‍ അറിയാതെ തന്നെ അവരെ ശ്രദ്ധിക്കുക എന്നത് ആവശ്യമായി മാറിയിരിക്കുകാണ്. ഇതിന് സഹായിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.

ആന്‍ഡ്രോയ്ഡില്‍  ഈ സ്‌പൈ ആപ്പ് ഫലപ്രദമായി ഉപയോഗിക്കാം

അവര്‍ പോകുന്നത് എവിടെയാണന്നും ,ഇപ്പോള്‍ എവിടെയാണന്നും തുടങ്ങി വിവിധ കാര്യങ്ങള്‍ അറിയാന്‍ ഒരു സെല്‍ട്രാക്കര്‍ സഹായിക്കും.

ആന്‍ഡ്രോയ്ഡില്‍ ലഭ്യമാക്കുന്ന വിവിധ ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍, പങ്കാളി, അല്ലെങ്കില്‍ ജീവനക്കാര്‍ തുടങ്ങി ആരെയും അവര്‍ അറിയാതെ പിന്തുടരാന്‍ കഴിയും.

മറ്റുള്ളവര്‍ അറിയാതെ സ്‌പൈ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

എസ്എംഎസ് ട്രാക്കര്‍- ആണ് പരിചയപ്പെടുുന്നത്. ട്രാക് ചെയ്യണം എന്നുണ്ടെങ്കില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വേണം കുട്ടികള്‍ക്ക് പുതിയ ഫോണ്‍ നല്‍കുന്നത്.


പ്ലേസ്‌റ്റോര്‍ വഴി ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ വളരെ എളുപ്പം ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.

ഫീച്ചറുകള്‍ താഴെ പറയുന്നതെല്ലാം ട്രാക് ചെയ്യും

• ടെക്സ്റ്റ് മെസേജ് (എസ്എംഎസ്)

• പിക്ചര്‍ മെസ്സേജ് (എംഎംഎസ്), വീഡിയോ ഉള്‍പ്പടെ

• ഫോണ്‍ കോള്‍ലോഗ്

• ലൊക്കേഷന്‍ ഹിസ്റ്ററി (ജിപിഎസ് ട്രാക്കിങ്)

• ബ്രൗസര്‍ ഹിസ്റ്ററി (ആന്‍ഡ്രോയ്ഡ് 5.x ലും പഴയതിലും )

സ്റ്റെപ് 1 : ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് പെര്‍മിഷന്‍ ഓപ്ഷനില്‍ അണ്‍നോണ്‍ സോഴ്‌സസസ് എന്നത് ഓണ്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

സ്റ്റെപ് 2: 
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക

സ്റ്റെപ് 3: ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ , നിങ്ങളുടെ പേര്, ഇരട്ടപ്പേര്, ഇമെയില്‍ ഐഡി, പാസ്‌വേഡ്‌ എന്നിവ നല്‍കി നിങ്ങളുടെ അക്കൗണ്ട് രജിസ്ട്രര്‍ ചെയ്യുക.

സ്റ്റെപ് 4: രജിസ്ട്രര്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഡിവൈസ് ഐഡി ലഭിക്കും.

സ്റ്റെപ് 5: 
ഇനി https://smstrackerweb.com/login.php എന്നില്‍ സൈന്‍ ഇന്‍ ചെയ്ത് നിങ്ങളുടെ യൂസര്‍നെയിമും പാസ്സ്‌വേഡും ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

സ്റ്റെപ് 6: ലോഗിന്‍ ചെയ്തതിന് ശേഷം എസ്എംഎസ് ലോഗ് ടാബില്‍ പോയാല്‍ സമയം/ തീയതി, എവിടെ നിന്ന് , എങ്ങോട്ട്, മെസ്സേജ് തുടങ്ങിയ വിവരങ്ങള്‍ കാണാന്‍ കഴിയും.

Read more about:
English summary
As the days pass by, the environment changes and the crime levels are rising, where your children could be victims of crime. In this case, you can track your child or whomsoever with the apps available online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot