Just In
- 4 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 4 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 6 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 8 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- Movies
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ
- News
ത്രിപുരയില്‍ പ്രതിപക്ഷം സീറ്റുകള്‍ വീതംവച്ചു; കോണ്‍ഗ്രസ് 13 സീറ്റില്‍ മല്‍സരിക്കും, സിപിഎം 43 സീറ്റില്‍
- Sports
IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
Used Smartphone: ഐഫോണോ? ആൻഡ്രോയിഡോ? പഴയ ഫോൺ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ചും ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ ഏറെ ശ്രദ്ധയും കരുതലും വേണം. പലപ്പോഴും ഏതെങ്കിലും ഒരു ഡിവൈസിൽ മനസുറപ്പിച്ച് നിൽക്കാനും കഴിയില്ല. എപ്പോൾ വേണമെങ്കിലും കുറയാവുന്ന പ്രൈസ് ടാഗുകൾ, വിലപേശലിനും മികച്ച ഡീലുകൾക്കുമുള്ള സാധ്യത. അങ്ങനെ ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. ഐഫോണോ ആൻഡ്രോയിഡോ? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Used Smartphone).

സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ ഉള്ള എക്കാലത്തെയും ഏറ്റവും വലിയ തർക്കങ്ങളിൽ ഒന്നാണ് ആൻഡ്രോയിഡ് ഡിവൈസുകൾ വാങ്ങണമോ അതോ ഐഫോണുകൾ വാങ്ങണമോ എന്നത്. ഉപയോഗിച്ച ഐഫോണുകളും, അവയുമായി താരതമ്യം ചെയ്യാവുന്ന ആൻഡ്രോയിഡ് (സെക്കൻഡ് ഹാൻഡ്) ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും വാങ്ങുമ്പോൾ വിലയിൽ അടക്കം പരിഗണിക്കേണ്ട വലിയ വ്യത്യാസങ്ങൾ ഉണ്ട്.

സോഫ്റ്റ്വെയറിലും ഈ അന്തരം പ്രകടമായി കാണാൻ കഴിയും. മൂന്നോ നാലോ വർഷം പഴക്കമുള്ള ഐഫോണിന്റെ സോഫ്റ്റ്വെയർ ആയിരിക്കുമോ അതോ, അതേ പഴക്കമുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആയിരിക്കുമോ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുകയെന്നതും ചർച്ചയ്ക്ക് പറ്റുന്ന വിഷയങ്ങളാണ്. പഴയ ഡിവൈസുകളുടെ കാര്യത്തിൽ ആക്സസറി സപ്പോർട്ട് പോലെയുള്ളവയിൽ വരെ വലിയ മാറ്റങ്ങൾ ഉണ്ടാകും.

എന്ത് കൊണ്ടാണ് ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്ന് നേരത്തെ പറഞ്ഞതെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ. ഒരു സെക്കൻഡ് ഹാൻഡ് ഡിവൈസ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു. പഴയ ഐഫോൺ, അല്ലെങ്കിൽ അതേ ഗണത്തിൽ പെടുത്താവുന്ന പഴയ ആൻഡ്രോയിഡ് ഡിവൈസ് വാങ്ങണോ എന്നുള്ള സംശയത്തിന് മറുപടി നൽകാൻ വേണ്ടിയാണ് ഈ താരതമ്യം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സെക്കൻഡ് ഹാൻഡ് ഡിവൈസുകളുടെ വില കുറഞ്ഞ് കൊണ്ടിരിക്കും
സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ വില തന്നെയാണ്. പഴയ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെയും ഐഫോൺ മോഡലുകളുടെയും വിലയിൽ പൊതുവായുള്ള ട്രെൻഡുകളെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇത് വൻ വില കൊടുത്ത് സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.

വാങ്ങുന്നയാൾ, ഡീലർ എന്നിവരെയെല്ലാം അടിസ്ഥാനമാക്കി ചെറിയ വ്യത്യാസങ്ങളും വിലയിൽ ഉണ്ടാകും. പഴയ ഐഫോണുകളുടെ വില സാവധാനത്തിൽ ഇടിയുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇത് കാരണം ഒരേ സ്റ്റോറേജ്, ക്ലാസ് സെഗ്മെന്റുകളിൽ വരുന്ന പഴയതും പുതിയതുമായ ഐഫോൺ മോഡലുകൾ തമ്മിലുള്ള പ്രൈസ് ഡിഫറൻസ് ഏപ്പോഴും വളരെ കുറവായിരിക്കും.

എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളുടെ വില താരതമ്യേനെ വേഗത്തിൽ ആണ് കുറയുക. സിമ്പിളായി പറഞ്ഞാൽ സെക്കൻഡ് ഹാൻഡ് ആൻഡ്രോയിഡ് ഡിവൈസുകൾ, സെക്കൻഡ് ഹാൻഡ് ഐഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തുന്നു. ദിവസവും എന്നോണം പുതിയ ആൻഡ്രോയിഡ് ഡിവൈസുകൾ വിപണിയിൽ എത്തുന്നതാണ് ഇതിനുള്ള പ്രധാന കാരണവും.

സോഫ്റ്റ്വെയർ
വില കഴിഞ്ഞാൽ ഏറ്റവും പരിഗണന നൽകേണ്ട കാര്യം ഡിവൈസിന്റെ സോഫ്റ്റ്വെയറും ശേഷികളുമാണ്. ആൻഡ്രോയിഡ് ഡിവൈസുകളെ അപേക്ഷിച്ച് ആപ്പിൾ ഐഫോണുകൾക്ക് സോഫ്റ്റ്വെയർ സൈക്കിൾ കൂടുതലാണ്. അതിനാൽ തന്നെ കൂടുതൽ കാലത്തേക്കുള്ള പ്രധാനപ്പെട്ട സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എല്ലാം ഐഫോണുകളിൽ കിട്ടും. എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ രണ്ടോ മൂന്നോ വർഷത്തേക്കുള്ള സിസ്റ്റം അപ്ഡേറ്റുകൾ മാത്രമാണ് ലഭിക്കുക.

ഉദാഹരണമായി 2015ൽ വിപണിയിൽ അവതരിപ്പിച്ച ഐഫോൺ 6എസിനെ തന്നെ നോക്കാം. ഐഫോൺ 6എസിന് ഐഒഎസ് 15 വരെ റൺ ചെയ്യാൻ കഴിയും. എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകൾ സോഫ്റ്റ്വെയർ സൈഡിൽ വളരെപ്പെട്ടെന്ന് തന്നെ പഴഞ്ചനാകുന്നത് കാണാം. രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ആൻഡ്രോയിഡ് ഡിവെസ് വാങ്ങുകയാണെങ്കിൽ അതിന്റെ ഒഎസ് അപ്ഡേറ്റ് സാധ്യതയൊക്കെ അവസാനിച്ചതായി തന്നെ കണക്കാക്കി വേണം പർച്ചേസ് നടത്താൻ. എന്നാൽ അതേ പഴക്കമുള്ള ഐഫോണുകൾ കുറച്ച് കാലം കൂടി അപ്ഡേറ്റുകൾ നൽകും.

റീസെയിൽ വാല്യൂ
സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകൾ വാങ്ങി വീണ്ടും വിൽക്കുന്ന കാര്യം എല്ലാവരും ചിന്തിക്കണമെന്നില്ല. ആഗ്രഹിക്കുന്ന വിലയും ലഭിക്കണമെന്നില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഡിവൈസ് വീണ്ടും പഴയതാകുകയാണ്. സെക്കൻഡ് ഡിവൈസ് വീണ്ടും വിൽക്കുമ്പോൾ കുറഞ്ഞ വില മാത്രമാണ് കിട്ടുക. ബ്രാൻഡുകൾക്ക് അനുസരിച്ച് ഇതിലും മാറ്റങ്ങൾ ഉണ്ടാകും.

ഐഫോണുകളുടെ കാര്യത്തിൽ റീസെയിൽ വാല്യൂ എപ്പോഴും ഉണ്ടാകുമെന്നത് ഒരു വലിയ സത്യമാണ്. ആപ്പിൾ ഐഫോണുകൾ വാങ്ങാൻ ആഗ്രഹമുള്ളവരെ എപ്പോഴും കണ്ടെത്താനും കഴിയും. നേരിട്ട് വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് സഹായിക്കുന്ന cex, cashify പോലെയുള്ള പ്ലാറ്റ്ഫോമുകളും ഐഫോൺ വാങ്ങാൻ തയ്യാറാകുന്ന ഓഫ്ലൈൻ സ്റ്റോറുകളും കാണാൻ കഴിയും.

പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന്റെ കാര്യത്തിൽ ഇത്തരം ഒരു പരിഗണന ലഭിക്കില്ല. സ്മാർട്ട്ഫോൺ വിപണിയിൽ എത്രയധികം ബ്രാൻഡുകളാണ് ആൻഡ്രോയിഡ് ഡിവൈസുകൾ പുറത്തിറക്കുന്നത് എന്ന് അറിയാമല്ലോ. കമ്പനികളുടെ എണ്ണം കൂടുന്തോറും മത്സരവും കൂടുന്നു. ഇതിനാൽ തന്നെ സെക്കൻഡ് ഹാൻഡ് മാർക്കറ്റിലും ഇഷ്ടം പോലെ ആൻഡ്രോയിഡ് ഓപ്ഷനുകൾ ലഭിക്കും. ലഭ്യത കൂടുന്നതിന് അനുസരിച്ച് ഡിമാൻഡും കുത്തനെ കുറയുന്നു.

ആക്സസറികൾ
ആക്സസറി വിപണിയിലും പഴയ ആൻഡ്രോയിഡ് ഡിവൈസുകളേക്കാൾ മുൻതൂക്കം പഴയ ഐഫോണുകൾക്ക് തന്നെയാണ്. പഴയ ഐഫോണുകൾക്ക് ചേരുന്ന ധാരാളം ആക്സസറികൾ വിപണിയിൽ ലഭ്യമാകും. ഫോൺ കേസുകൾ, സ്കിന്നുകൾ, സ്ക്രീൻ ഗാർഡുകൾ അങ്ങനെ മിക്കവാറും എല്ലാത്തരം ഐഫോൺ ആക്സസറികളും ( പഴയ ഐഫോണുകളുടെ ) നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.

പല പ്രീമിയം കേസ് മേക്കേഴ്സും ഐഫോണുകൾക്ക് മാത്രമായി നൂതനമായ കേസുകൾ നിർമിക്കുന്നതായി കാണാം. എന്നാൽ ആൻഡ്രോയിഡ് ഡിവൈസുകളുടെ കാര്യത്തിൽ ഇതൊരു ശോകം പിടിച്ച അവസ്ഥയാണ്. ഓൺലൈനിലും നാട്ടിലെ കടകളിലും ഒക്കെ കയറിയിറങ്ങി പരതി നടന്ന് മാത്രമായിരിക്കും പഴയ ആൻഡ്രോയിഡ് ഡിവൈസുകൾക്കുള്ള ആക്സസറികൾ കണ്ടെത്താൻ കഴിയുക. അല്ലാതെ കിട്ടിയവർ ഭാഗ്യമുള്ളവരെന്ന് പറയാം.

ചിലപ്പോഴൊക്കെ രണ്ട് വർഷം പഴക്കമുള്ള ആൻഡ്രോയിഡ് ഡിവൈസുകൾക്ക് പോലും ആക്സസറികൾ കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ കാര്യത്തിലും സമാനമായ സാഹചര്യം തന്നെയാണ്. പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ഇക്കാര്യം മനസിൽ വച്ച് വേണം പർച്ചേസ് നടത്താൻ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470