ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഡിവൈസുകൾ ഏതായിരിക്കും. ഒരു സംശയത്തിനും സാധ്യതയില്ലാതെ ആളുകളുടെ മനസിൽ വരുന്ന ആദ്യത്തെ ഉത്തരം ഐഫോൺ എന്നായിരിക്കും. ഐഫോണുകൾ മാത്രമല്ല ആപ്പിളിന്റെ ഡിവൈസുകളെല്ലാം തന്നെ പകരം വയ്ക്കാനില്ലാത്ത സുരക്ഷ ഫീച്ചറുകളുമായിട്ടാണ് വിപണിയിൽ എത്തുന്നത്. യൂസർ പ്രൈവസി, സെക്യൂരിറ്റി എന്നിവയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യവും കമ്പനി കൊടുക്കാറുണ്ട്. അതിനാൽ തന്നെ ആപ്പിൾ ഡിവൈസുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷ പ്രശ്നങ്ങളെക്കുറിച്ച് നാം അത്രയധികം കേൾക്കാറുമില്ല.

പുതിയ സുരക്ഷ ഫീച്ചറുകളുമായി നിരന്തരം അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിലും ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാൽ കാലപ്പഴക്കം ആപ്പിൾ ഡിവൈസുകളെയും ബാധിക്കുന്നു. പലപ്പോഴും പഴയ ഡിവൈസുകളിൽ പുതിയ അപ്ഡേറ്റുകൾ നൽകാനും സാധിക്കാറില്ല. ആൻഡ്രോയിഡിനെ വച്ച് നോക്കുമ്പോൾ കൂടുതൽ അപ്ഡേറ്റുകൾ ലഭിക്കുന്നത് ഐഒഎസ് ഡിവൈസുകളിലാണെന്ന യാഥാർഥ്യം മറന്ന് കൊണ്ടല്ല ഇത് സംസാരിക്കുന്നത്. പഴയ ഐഫോണുകളും ഐപാഡുകളുമൊക്കെ ഉപയോഗിക്കുന്നവർ പലപ്പോഴും ഡിവൈസ് അപ്ഡേറ്റ് ചെയ്യാറില്ലെന്നത് സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ പഴയ ഐഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ
(iPhone) ഐഫോൺ യൂസേഴ്സിന് മുന്നറിയിപ്പുമായി സെർട്ട്-ഇൻ
രാജ്യത്തെ സൈബർ രംഗം സുരക്ഷിതമാക്കുന്നതിന് നിയോഗിക്കപ്പെട്ട കേന്ദ്ര ഏജൻസിയാണ് ഇന്ത്യൻ കമ്പ്യൂട്ടർ റെസ്പോൺസ് ടീം ( CERT-In ). ഐഒഎസ് സുരക്ഷാ ഫീച്ചറിലെ ഒരു ദൌർബല്യം ചൂണ്ടിക്കാണിച്ചാണ് ഐഫോൺ യൂസേഴ്സിന് സെബർ സെക്യൂരിറ്റി എജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹാക്കിങ് സാധ്യതയുണ്ടെന്നും ഫോണിലെ അർബിറ്റററി കോഡ് ഉപയോഗിച്ച് ഡിവൈസുകളുടെ പൂർണ നിയന്ത്രണം തട്ടിയെുത്തേക്കാമെന്നും സെർട്ട്-ഇൻ പറയുന്നു.
വെബ്കിറ്റ് കമ്പോണന്റിലെ കൺഫ്യൂഷൻ ഫ്ലോയാണ് സുരക്ഷ സംവിധാനത്തിന്റ ദൌർബല്യത്തിന് കാരണം. ഈ പോരായ്മ യൂസ് ചെയ്ത് അപകടം പിടിച്ച വെബ്സൈറ്റുകളിലേക്കും മറ്റും യൂസേഴ്സിനെ ആകർഷിക്കാൻ ഹാക്കേഴ്സിന് കഴിയും. ഐഫോണുകളിലെ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
അപകട സാധ്യതയുള്ള ആപ്പിൾ ഡിവൈസുകൾ

പഴയ ഐഫോണുകളിലാണ് ഇത്തരമൊരു അപകട സാധ്യതയുള്ളത്. പ്രത്യേകിച്ചും ഐഒഎസ് 12.5ന് മുമ്പുള്ള വേർഷനുകൾ യൂസ് ചെയ്യുന്ന ഡിവൈസുകളിൽ. ഐഫോൺ 5എഎസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐപാഡ് എയർ, ഐപാഡ് മിനി 2, ഐപാഡ് മിനി 3 ഐപോഡ് ടച്ച് ( 6th ജനറേഷൻ ) എന്നീ ഡിവൈസുകളിലാണ് ഹാക്കിങ് സാധ്യത കൂടുതൽ ഉള്ളത്. ഐഒഎസ് 15.1ന് മുമ്പുള്ള ഐഒഎസ് വേർഷനുകളിലെ ദൌർബല്യം ഉപയോഗപ്പെടുത്താൻ ഹാക്കർമാർ ശ്രമം തുടങ്ങിയെന്നും സെർട്ട്-ഇൻ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സുരക്ഷിതമാകാൻ
തങ്ങളുടെ ഡിവൈസുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ് സൈബർ കുറ്റവാളികളിൽ നിന്നും സുരക്ഷിതരായിരിക്കാനുള്ള വഴി. ഐഒഎസ് 12.5.7-ന് വേണ്ടി ഒരു സെക്യൂരിറ്റി പാച്ച് ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇത് വളരെയെളുപ്പം യൂസേഴ്സിന് തങ്ങളുടെ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ജനുവരി 23നാണ് ഐഒഎസ് പാച്ച് ആപ്പിൾ പുറത്തിറക്കിയത്. പാച്ചിനൊപ്പം ഇപ്പോൾ ചർച്ചയാകുന്ന അപകടസാധ്യതയെക്കുറിച്ചൊരു പ്രസ്താവനയും ആപ്പിൾ പ്രസിദ്ധീകരിച്ചിരുന്നു.
മാൽവെയർ സാന്നിധ്യമുള്ള വെബ് കണ്ടന്റുകൾ ഉപയോഗിക്കുന്നത് അർബിറ്റററി കോഡുകളുടെ ദുരുപയോഗത്തിലേക്ക് നയിക്കാമെന്നാണ് പുറത്ത് വിട്ട നോട്ടിൽ ആപ്പിൾ പറയുന്നത്. ഐഒഎസ് 15.1-ന് മുമ്പ് ലോഞ്ച് ചെയ്ത ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾക്ക് നേരെ ഈ സുരക്ഷ ദൌർബല്യം ഉപയോഗപ്പെടുത്തിയുള്ള ആക്രമണം നടന്നിരിക്കാമെന്നും ആപ്പിൾ സൂചന നൽകുന്നുണ്ട്.
ഡിവൈസുകൾ അപ്ഡേറ്റ് ചെയ്യാൻ

സ്മാർട്ട്ഫോണുകൾ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാത്തവർ ഇന്ന് അധികമുണ്ടാകില്ല. എങ്കിലും അറിഞ്ഞ് കൂടാത്തവർക്കായി അപ്ഡേറ്റ് പ്രോസസ് ഒരു തവണ വിശദമായി നോക്കാം. സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാൻ ആദ്യം ഡിവൈസിലെ സെറ്റിങ്സ് ആപ്പ് തുറന്ന് ജനറൽ ടാബിലേക്ക് പോകുക. ശേഷം സോഫ്റ്റ്വെയർ അപ്ഡേറ്റ് ടാബ് കണ്ടെത്തണം. തുടർന്ന് ഡൌൺലോഡ് ആൻഡ് ഇൻസ്റ്റാൾ അപ്ഡേറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഡിവൈസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ ചിത്രങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ സ്വകാര്യ ഡാറ്റ ഡിവൈസിൽ നിന്നും നീക്കം ചെയ്യുക.


Click it and Unblock the Notifications








