വാലന്റൈന്‍സ് ദിനം പ്രണയഭരിതമാക്കാന്‍ ഒരുപിടി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

Posted By: Vivek

പുതുവര്‍ഷം കഴിഞ്ഞാല്‍ ലോകമെമ്പാടും ഏറ്റവുമധികം ആഘോഷിയ്ക്കപ്പെടുന്ന ദിവസമാണ് ഫെബ്രുവരി 14. കൊച്ചുകുട്ടികള്‍ക്കു വരെ സുപരിചിതമായ ദിവസം. സമ്മാനങ്ങളും, അഭ്യര്‍ത്ഥനകളും, തുടക്കങ്ങളും, പുതുക്കലുകളുമൊക്കെയായി ലോകമെമ്പാടും പ്രണയം ആഘോഷിയ്ക്കുന്ന വാലന്റൈന്‍സ് ഡേ. പ്രണയിയ്ക്കുന്നവര്‍ക്കും, പ്രണയം സൂക്ഷിയ്ക്കുന്നവര്‍ക്കും, പ്രണയിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ദിവസം സെയ്ന്റ് വാലന്റൈന്‍ എന്ന വിശുദ്ധന്റെ ഓര്‍മ്മ ദിവസമാണ്. പ്രണയം ഡിജിറ്റലായി ആഘോഷിയ്ക്കുന്ന ഈ കാലത്ത് കമിതാക്കളെ കൂടുതല്‍ സന്തോഷിപ്പിയ്ക്കാനും, സഹായിയ്ക്കാനുമായി 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്. ഓര്‍ക്കുക, ഈ ആപ്ലിക്കേഷനുകള്‍ സാംസങ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്.

ശ്രദ്ധിയ്ക്കൂ : ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം വരുന്ന പേജിലെ രാജ്യം സെലക്ട് ചെയ്യാനുള്‌ല ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഏഷ്യ-പസിഫിക് തെരഞ്ഞെടുക്കുക. അതില്‍ ഇന്ത്യ കാണാം. തെരഞ്ഞെടുക്കുക. ഇനി എല്ലാ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡേറ്റിംഗ് ടിപ്‌സ്

പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളവും രസകരവുമാക്കുന്ന കുറച്ച് പൊടിക്കൈകളും, തമാശകളും നിറഞ്ഞ ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ

 

 

101 Reasons Why I Love You

പ്രണയനിര്‍ഭരമായ കുറേയേറെ മെസ്സേജുകളും, ഒപ്പം നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനുള്ള 101 അത്ഭുതകരമായ കാരണങ്ങളും ഈ ആപ്ലിക്കേഷനിലുണ്ട്. സംസാരത്തിലെ പ്രണയത്തിന്റെ അഭാവം പരിഹരിച്ച് ബന്ധം കൂടുതല്‍ ശക്തവും, മനോഹരവുമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിയ്ക്കും. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

 

 

വാലന്റൈന്‍സ് ഡേ വാള്‍പേപ്പറുകള്‍

ഫോണിലും ഫ്രണയം നിറയ്ക്കാന്‍ അതിമനോഹരങ്ങളായ 35 വാലന്റൈന്‍സ് ഡേ വാള്‍പേപ്പറുകളുടെ ശേഖരം. ഫോണിന്റെ സ്‌ക്രീന്‍ സേവറായും ഇവ ഉപയോഗിയ്ക്കാം.

ഡൗണ്‍ലോഡ്

 

 

ലവ് ടെസ്റ്റര്‍

ജോടികളുടെ പ്രണയതീവ്രത പറഞ്ഞു തരുന്ന കൂള്‍ ആപ്ലിക്കേഷന്‍. നിങ്ങളും നിങ്ങളുടെ 'ആ ആളും' തമ്മില്‍ എന്ത് മാത്രം പൊരുത്തമെന്ന് കാട്ടിത്തരുന്ന ഈ ആപ്ലിക്കേഷന്‍ ശരിയ്ക്കും ബന്ധങ്ങളുടെ സുശക്തമായ നിലനില്‍പിന് ആക്കം കൂട്ടാന്‍ സഹായിയ്ക്കും.

ഡൗണ്‍ലോഡ്

 

 

വാലന്റൈന്‍ റേഡിയോ

ഏതാണ്ട് 40 റൊമാന്റിക് റേഡിയോ സ്‌റ്റേഷനുകള്‍ അടങ്ങിയ ഒരു ആപ്ലിക്കേഷന്‍. കൂട്ടുകാരിയേയോ, കൂട്ടുകാരനെയോ വാലന്റൈന്‍സ് ദിനത്തില്‍ അതിശയിപ്പിയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting