പ്രണയം പൂക്കും ആപ്ലിക്കേഷനുകള്‍

Posted By: Vivek

മൊബൈല്‍ ഫോണ്‍ എന്ന വര്‍ത്തമാനകാല ഹംസം നമ്മുടെ നാട്ടില്‍ പിറവിയെടുത്തിട്ട് 17 വര്‍ഷമായി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ 17നെ മധുരപ്പതിനേഴ് എന്നാണ് വിളിയ്ക്കാറ്. പ്രണയം തുളുമ്പുന്ന പ്രായം. ഏതായാലും ഇത്തവണത്തെ വാലന്റൈന്‍സ് ദിനത്തില്‍ മൊബൈല്‍ ഫോണ്‍ അവളുടെ നിറ താരുണ്യവുമായി കൂടെയുണ്ടെന്നത് പലര്‍ക്കും ആശ്വാസമാണ്. ഡിജിറ്റലായും, അനലോഗായും പ്രണയം പരക്കുന്ന കാലത്ത് ഇലക്ട്രോണിക് വിപണിയും, മാധ്യമങ്ങളും ഒരു പോലെ പ്രണയവില്പനയ്‌ക്കെത്തിയിട്ടുണ്ട്.  ഏതായാലും ആന്‍ഡ്രോയ്ഡും, ഐഫോണും വാഴുന്ന കാലത്ത് പ്രണയം കൂടുതല്‍ നിറമുള്ളതാക്കാന്‍ ചില ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍

പ്രണയികള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വകാര്യ നെറ്റ്‌വര്‍ക്കാണ് അവോകാഡോ. ഗാലറിയും, കലണ്ടറും, ഫയലുകളുമൊക്കെ പങ്കുവയ്ക്കാനുള്ള സൗകര്യം ഇതിലുണ്ട്. കൂടുതല്‍ സ്വകാര്യതയും, സുരക്ഷയും ഉറപ്പാക്കുന്ന ഈ ആപ്ലിക്കേഷനില്‍ വെര്‍ച്വല്‍ ആലിംഗനത്തനും, ചുംബനത്തിനും വരെ സാധ്യതയുണ്ട്.

ഡൗണ്‍ലോഡ്‌

 

 

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍

കല്യാണസൗഗന്ധികം തേടിപ്പോയ കഥ ഓര്‍ക്കും ഈ ആപ്ലിക്കേഷന്‍ കണ്ടാല്‍. വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ടയാള്‍ക്ക് അത്യപൂര്‍വ്വമായ ഒരു പൂ സമ്മാനിയ്ക്കാന്‍ തോന്നിയാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാം.ലോകത്തിന്റെ ഏത് കോണിലുമുള്ള പൂക്കള്‍ ആര്‍ക്കും, എവിടെയും എത്തിച്ചു കൊടുക്കുമെന്നാണ് ആപ്ലിക്കേഷന്റെ വാഗ്ദാനം. ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

ഐഫോണ്‍ ആപ്ലിക്കേഷന്‍

വെറുതെ എടുക്കുന്ന ഒരു ചിത്രത്തില്‍ പ്രണയം വിതറി പ്രണയദിന കാര്‍ഡുകളുണ്ടാക്കാന്‍ സഹായിയ്ക്കുന്ന ആപ്ലിക്കേഷന്‍. ഇപ്രകാരം സൃഷ്ടിച്ച് ചിത്രങ്ങള്‍ ഇമെയില്‍ വഴിയോ, സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകള്‍ വഴിയോ അനായാസം പങ്കുവയ്ക്കാം. ഈ ഐഫോണ്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

ഐഫോണ്‍ ആപ്ലിക്കേഷന്‍

 

മെഴുകുതിരി വെളിച്ചത്തില്‍ പ്രിയപ്പെട്ട ആളുമായി ഒരു ഡിന്നര്‍. ഇംഗ്ലീഷില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നൊക്കെ പറയാം. അങ്ങനെയൊരു പ്രണയഭരിതമായ ഡിന്നറിനായി ഇരുപതിനായിരത്തോളം വരുന്ന റെസ്‌റ്റോറന്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ട സീറ്റും, തീമും, സംഗീതവും ഒക്കെ തെരഞ്ഞെടുക്കാനും ഈ ഐഫോണ്‍ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. ബില്ലില്‍ അമ്പത് ശതമാനം വരെ ഇളവും ലഭിയ്ക്കുമത്രെ. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot