അമ്പട, അടിപൊളി ഓഫർ! ഓപ്പോ K13 ടർബോ 5G വാങ്ങാൻ ചൂടൻ ഡിസ്കൗണ്ടുകൾ
വാലന്റൈൻസ് ഡേ ഇങ്ങെത്തിയിരിക്കുന്നു. പല സ്മാർട്ട്ഫോണുകളും വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. എന്നാൽ ഇതിൽ പല ഡിസ്കൗണ്ടുകളും വാലന്റൈൻസ് ഡേ അവസാനിക്കുന്നതോടെ അപ്രത്യക്ഷമാകും. അതിനാൽ മികച്ച ഡിസ്കൗണ്ടുകൾ കണ്ടെത്തി ഒരു ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇനി കുറച്ച് സമയം കൂടി മാത്രമാണ് അവശേഷിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ ഇപ്പോൾ വില കൂട്ടുന്ന സാഹചര്യമാണ് എന്നതിനാൽ ഈ ഡിസ്കൗണ്ട് സെയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി. ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായ നിരവധി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഓപ്പോ K13 ടർബോ 5ജി (OPPO K13 Turbo 5G).
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഓപ്പോ K13 ടർബോയും K13 ടർബോ പ്രോയും ഒന്നിച്ചാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഓപ്ഷനായിരുന്നു K13 ടർബോ 5ജി. ഇതിന്റെ 8GB + 128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയുമാണ് ലോഞ്ച് വില.

ഇപ്പോൾ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ K13 ടർബോ 5ജിക്ക് കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ കാണാനില്ല. എന്നാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ചൂടൻ ഡിസ്കൗണ്ട് ഡീലുകൾ ഈ ഫോണിന് ലഭ്യമാണ്. യഥാർഥ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിൽ ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 3300 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 24699 രൂപയ്ക്ക് ഇപ്പോൾ ഓപ്പോ K13 ടർബോ 5ജി സ്വന്തമാക്കാൻ സാധിക്കും. അതേസമയം ഫ്ലിപ്പ്കാർട്ടിലെക്കാൾ ആമസോണിലെ വിലയാണ് കൂടുതൽ കൗതുകകരം (ഈ ഓപ്പോ ഫോണിന്റെ ഔദ്യോഗിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പങ്കാളി ഫ്ലിപ്പ്കാർട്ട് ആണ് എന്നകാര്യം ശ്രദ്ധിക്കുക).

ആമസോണിൽ ഓപ്പോ K13 ടർബോ 5ജിയുടെ അടിസ്ഥാന മോഡൽ 25,971 രൂപ ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണുന്നു, കൂടാതെ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 24,471 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും എന്നാണ് ലിസ്റ്റിങ്ങിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ഉപയോക്താക്കൾക്ക് ഇതിൽ വിശ്വാസമുള്ള പ്ലാറ്റ്ഫോം ഏതെന്ന് പരിശോധിച്ച് ഉറപ്പിച്ച് ഡീൽ തെരഞ്ഞെടുക്കാം. മിഡ്‌നൈറ്റ് മാവെറിക്, വൈറ്റ് നൈറ്റ്, പർപ്പിൾ ഫാന്റം കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി അടക്കം ശക്തമായ നിരവധി ഫീച്ചറുകൾ ഈ ഫോണിലുണ്ട്.
പ്രധാന ഫീച്ചറുകൾ
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് K13 ടർബോയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കെ13 ടർബോ 5ജിയിൽ ഉള്ളത്. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) എന്നിവയും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്.

6.8-ഇഞ്ച് (2800 × 1280 പിക്സൽസ്) 1.5K ഫ്ലാറ്റ് OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. IPX6/IPX8/IPX9 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
Mali-G720 MC7 GPU @1300MHz, 8GB / 12GB LPDDR5X റാം, 128GB (UFS 3.1) / 256GB / (UFS 4.0) സ്റ്റോറേജ് എന്നിവയും കെ13 ടർബോ വാഗ്ദാനം ചെയ്യുന്നു. 7,000 ചതുരശ്ര mm VC കൂളിംഗ് യൂണിറ്റ്, ഇൻബിൽറ്റ് ഫാൻ യൂണിറ്റ്, ആക്ടീവ് കൂളിംഗിനായി എയർ ഡക്റ്റുകൾ എന്നിവയും ഈ ഫോണിനെ ശ്രദ്ധേയമാക്കുന്ന ഫീച്ചറുകളാണ്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് ഓപ്പോ K13 ടർബോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








