കറക്ട് ടൈമിലാണ് ഡിസ്കൗണ്ട് വന്നിരിക്കുന്നത്! ഈ വിവോ 5G ഫോൺ ഇപ്പോൾ കുറഞ്ഞ വിലയിൽ കിട്ടും
വാലന്റൈൻസ് ഡേ പ്രമാണിച്ച് പല സ്മാർട്ട്ഫോണുകൾക്കും ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണ്. ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ തങ്ങളുടെ നില്ക്കും ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വിവോയുടെ ടി4 സീരീസിൽ അവതരിപ്പിക്കപ്പെട്ട വിവോ T4R (Vivo T4R 5G) മോഡലിനും ഡിസ്കൗണ്ട് ലഭ്യമാണ്. ഈ ഫോണിന് കറക്ട് ടൈമിലാണ് ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് എന്ന് പറയാം. അതിന് രണ്ട് കാര്യങ്ങൾ ഉണ്ട്. ആദ്യത്തേത് വാലന്റൈൻസ് ഡേ ആയതുകൊണ്ട് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ആളുകൾക്ക് വാങ്ങാൻ കുറച്ചുകൂടി ഇസിയാകും എന്നതിനാൽ തന്നെ.
രണ്ടാമത്തെ കാരണം കുറച്ച് ഗൗരവമുള്ളതാണ്. ലോഞ്ച് ചെയ്തതിനെക്കാൾ ഉയർന്ന വിലയിലാണ് ഈ ഫോൺ ഇപ്പോൾ എല്ലായിടത്തും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാരണം അടുത്തിടെ ഈ ഫോണിന് വില കൂട്ടുകയുണ്ടായി. എന്നാൽ ഇപ്പോൾ മികച്ച ഡിസ്കൗണ്ട് ലഭ്യമായതിനാൽ ലോഞ്ച് വിലയിലും അൽപ്പം താഴ്ന്ന വിലയിൽ വിവോ T4R ഇപ്പോൾ വാങ്ങാൻ കഴിയും.

കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവോ T4R ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്നത്. അന്ന് ഇതിന്റെ 8ജിബി + 128ജിബി മോഡലിന് 19,499 രൂപയും, 8ജിബി + 256ജിബി മോഡലിന് 21,499 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി മോഡലിന് 23,499 രൂപയുമായിരുന്നു വില.
ഇപ്പോൾ വിവോ T4R 5ജി വേരിയന്റുകൾ യഥാക്രമം 20999 രൂപ, 22999 രൂപ, 24999 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. പക്ഷേ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 18999 രൂപ പ്രാരംഭ വിലയി ഈ ഫോൺ സ്വന്തമാക്കാനാകും. എന്നാൽ ഇതിനെക്കാൾ കുറച്ചുകൂടി മികച്ച ഡീൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ കിട്ടും.

ഔദ്യോഗിക വെബ്സൈറ്റിലെ അതേ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും വിവോ T4R 5ജി വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് അൽപ്പം കൂടുതൽ ഉണ്ട്. പരമാവധി 2950 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 18049 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇത് ഇപ്പോൾ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
ആർട്ടിക് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ T4R 5ജി ലഭ്യമായിട്ടുള്ളത്. 20000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി ഫോൺ തേടുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രോസസർ ആണ് വിവോ T4R 5ജിയുടെ കരുത്ത്.
ക്യാമറകൾ
സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്ക്രീൻ, 19.9:9 ആസ്പെക്ട് റേഷ്യോ, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
മാലി-G615 MC2 GPU ഇതിലുണ്ട്. കൂടാതെ 8GB/ 12GB LPDDR4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി, IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








