എന്തൊരു പ്രോത്സാഹനമാണ് ഓപ്പോ! ഫൈൻഡ് X9 5ജിക്ക് വാലന്റൈൻസ് ഡേ സ്പെഷൽ ഡിസ്കൗണ്ട്
വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് ഇന്ത്യയിലിപ്പോൾ പല സ്മാർട്ട്ഫോണുകൾക്കും മികച്ച ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. പ്രിയപ്പെട്ടവർക്ക് വാലന്റൈൻഡ് ഡേ സമ്മാനമായി ഒരു പ്രീമിയം മോഡൽ സ്മാർട്ട്ഫോൺ വാങ്ങാൻ പലരും താൽപര്യപ്പെടുന്നുണ്ട്, അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കും വിധത്തിൽ തങ്ങളുടെ പുതിയ പ്രീമിയം മോഡലുകൾക്ക് ഓപ്പോ ഇപ്പോൾ വീണ്ടും ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. നേരത്തെ ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായതിന് സമാനമായ ഡിസ്കൗണ്ടുകളുമായി ഇപ്പോൾ ഓപ്പോ ഫൈൻഡ് x9 സീരീസിലെ സ്റ്റാന്റേർഡ് മോഡൽ (OPPO Find X9 5G) വാങ്ങാൻ ലഭ്യമാണ്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഡീൽ ആണ് ഓപ്പോ ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്.
2025 നവംബറിലാണ് ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസിലെ ഫൈൻഡ് x9 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 12GB + 256GB അടിസ്ഥാന മോഡലിന് 74,999 രൂപയും 16GB + 512GB മോഡലിന് 84,999 രൂപയുമാണ് യഥാർഥ വില. ഇതേ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും ഓപ്പോ സ്റ്റോറിലും ഫൈൻഡ് x9 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വാലന്റൈൻസ് വീക്ക് സെയിൽ നടക്കുന്ന ഫ്ലിപ്പ്കാർട്ടിൽ പരമാവധി 3750 രൂപ വരെ ഡിസ്കൗണ്ട് ആണ് ഫൈൻഡ് x9 5ജിക്ക് ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 71249 രൂപ വിലയിലാണ് ഈ ഫോൺ കിട്ടുക. അതേസമയം ഓപ്പോ സ്റ്റോറിൽ 5500 രൂപയുടെ ഡിസ്കൗണ്ട് ഫൈൻഡ് x9 -ന് ലഭ്യമാണ്.
അതിനാൽ ഓപ്പോ സ്റ്റോറിൽ നിന്ന് ഫൈൻഡ് x9 അടിസ്ഥാന മോഡൽ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം 69,499 രൂപ വിലയിൽ വാങ്ങാനാകും. അതേസമയം ഇതിന്റെ ടോപ് മോഡൽ നിലവിൽ ഓപ്പോ സ്റ്റോറിൽ സ്റ്റോക്ക് ഇല്ല, വാലന്റൈൻസ് സെയിൽ തീരും മുമ്പ് സ്റ്റോക്ക് എത്തിയാൽ അതിനും 10 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും.

ഒരു പ്രീമിയം സ്മാർട്ട്ഫോണിന്റെ സ്റ്റാന്റേർഡ് മോഡലിൽ പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും ഫൈൻഡ് x9 5ജിയിൽ കാണാം. ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ശക്തമായ പെർഫോമൻസിനൊപ്പം മികച്ച ക്യാമറ സജ്ജീകരണവും ബാറ്ററിയും ആളുകൾ പ്രീമിയം മോഡലുകളിൽ പ്രതീക്ഷിക്കും, ആ പ്രതീക്ഷകൾ ഫൈൻഡ് x9 5ജി തെറ്റിക്കുന്നില്ല.
ഓപ്പോ ഫൈൻഡ് X9 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.4″ സോണി LYT808 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.6 അപ്പേർച്ചർ, OIS), JN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ LYT600 സെൻസർ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.6 അപ്പേർച്ചർ, OIS), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പേർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവയാണ് ഉള്ളത്.
ഫ്രണ്ടിൽ 1/2.74″ സോണി IMX615 സെൻസർ ഉള്ള 32MP സെൽഫി ക്യാമറയാണ് ഫൈൻഡ് X9 മോഡലിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2760 × 1256 പിക്സലുകൾ) AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7025mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ൽ ആണ് പ്രവർത്തനം. സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെൽവെറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഫൈൻഡ് x9 5ജി ലഭ്യമാണ്.


Click it and Unblock the Notifications







