ഇതാണ് ഓപ്പോ പറഞ്ഞ ആ വാലന്റൈൻസ് ഡിസ്കൗണ്ട്; പുത്തൻ റെനോ 15 പ്രോ 5ജി വാങ്ങുന്നോ!
വാലന്റൈൻസ് ഡേ പ്രമാണിച്ച് ഓപ്പോ തങ്ങളുടെ പുതിയ റെനോ 15 സീരീസ് മോഡലുകൾക്കും പ്രീമിയം മോഡലായ ഓപ്പോ ഫൈൻഡ് X9 5ജിക്കും പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഡിസ്കൗണ്ട് എന്നു പറയുന്നതിലും ഈസി ലോഞ്ച് സമയത്ത് ലഭിച്ച ഓഫറുകൾ ഇപ്പോഴും ലഭ്യമാക്കിയിരിക്കുന്നു എന്നതാകും. എന്തായാലും ഈ പറഞ്ഞ മോഡലുകൾക്കെല്ലാം നിലവിൽ ഡിസ്കൗണ്ട് ലഭ്യമാണ്. ഓപ്പോ റെനോ 15 സീരീസിലെ ഏറ്റവും ശക്തമായ ഫോൺ ഓപ്പോ റെനോ 15 പ്രോ 5ജി (OPPO Reno 15 Pro 5G) ആണ്.
ഓപ്പോ റെനോ സീരീസിലെ ഈ കരുത്തൻ സ്മാർട്ട്ഫോണിന് ഓപ്പോ സ്റ്റോറിൽ മാത്രമല്ല, ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഓപ്പോ റെനോ 15 പ്രോ 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 67,999 രൂപയും 12ജിബി + 512ജിബി മോഡലിന് 72,999 രൂപയുമായിരുന്നു വില.

ഇപ്പോഴും യഥാർഥ വിലയിൽ തന്നെയാണ് ഓപ്പോ റെനോ 15 പ്രോ ഫ്ലിപ്പ്കാർട്ടിലും ഓപ്പോ സ്റ്റോറിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം അടിസ്ഥാന മോഡലിന് ഫ്ലിപ്പ്കാർട്ടിൽ 6800 രൂപയുടെയും ഓപ്പോ സ്റ്റോറിൽ 6799 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിന്റെ ടോപ് മോഡലിന് രണ്ട് പ്ലാറ്റ്ഫോമുകളിലും 7299 രൂപ ഡിസ്കൗണ്ടും കിട്ടും.
ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓപ്പോ റെനോ 15 പ്രോ 5ജി അടിസ്ഥാന മോഡൽ ഇപ്പോൾ 61,199 രൂപ വിലയിൽ വാങ്ങാനാകും. ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ മോഡൽ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സൺസെറ്റ് ഗോൾഡ്, കൊക്കോ ബ്രൗൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ പ്രോ മോഡൽ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
3.25GHz ഒക്ട കോർ ഡൈമെൻസിറ്റി 8450 4nm പ്രൊസസർ ആണ് ഓപ്പോ റെനോ 15 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED LTPO ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3600 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
1/1.56″ സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116º അൾട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) എന്നി അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും (4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം) റെനോ 15 പ്രോ 5ജിയിലുണ്ട്.
Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W AIRVOOC വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് ഈ ടോപ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications



