ഡിസ്കൗണ്ട് ഇത് മതിയോ! റെഡ്മി 15 5G വാങ്ങാൻ വാലന്റൈൻസ് സെയിൽ ഡിസ്കൗണ്ട്
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ വാലന്റൈൻസ് സെയിൽ നടക്കുകയാണ്. വിവിധ സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സെയിലിൽ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നുണ്ട്. ഒപ്പം വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ലഭ്യമായ വിലക്കുറവ് വെളിപ്പെടുത്തുന്ന ടീസറുകളും സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ടീസറിലുള്ള വിവരങ്ങളെല്ലാം അത്ര കൃത്യമാകണമെന്നില്ല. എന്തായാലും ചില ഡിസ്കൗണ്ട് ഡീലുകൾ സത്യസന്ധമാണ്. അത്തരത്തിൽ മുൻ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ് റെഡ്മി 15 5ജി (Redmi 15 5G).
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റെഡ്മി 15 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 15,999 രൂപയും 8GB + 256GB വേരിയന്റിന് 16,999 രൂപയും ആയിരുന്നു വില.

ഇപ്പോൾ റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതിന്റെ വേരിയന്റുകൾക്ക് യഥാക്രമം 15999 രൂപ, 16999 രൂപ, 18499 രൂപ എന്നിങ്ങനെയാണ് വില. അതായത് ലോഞ്ച് വിലയെക്കാൾ വില കൂടിയിരിക്കുന്നു. ആമസോണിലും ഈ മോഡലിന് ഇതേ വില തന്നെയാണ് കാണിക്കുന്നത്. എന്നാൽ വാലന്റൈൻസ് സെയിൽ നടക്കുന്ന ഫ്ലിപ്പ്കാർട്ടിൽ ഈ റെഡ്മി ഫോണിന് 15,590 രൂപയാണ് വില.
1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് റെഡ്മി 15 5ജിക്ക് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 14,090 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയാണ് ഇത് എന്ന് ആശ്വസിക്കാം. വൈറ്റ്, ബ്ലാക്ക്, പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഈ റെഡ്മി ഫോൺ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. f/1.75 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.
6.9 ഇഞ്ച് FHD+ (2340 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ്, 900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയിതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, . IP64 റേറ്റിങ്, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ, ഡോൾബി സർട്ടിഫിക്കേഷൻ, 33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണ എന്നിവയും റെഡ്മി 15 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








