Home
Mobile

ക്യാമറയാണ് മെയിനായിട്ട് വേണ്ടത് എങ്കിൽ ഇത് പിടിച്ചോ! ഓപ്പോ ​ഫൈൻഡ് X9 പ്രോയ്ക്ക് 7500 രൂപ ഡിസ്കൗണ്ട്

ഇപ്പോൾ വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് പല പ്ലാറ്റ്ഫോമുകളും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലും ബ്രാൻഡുകളുടെ ഓൺ​ലൈൻ സ്റ്റോറുകളിലും വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഈ സമയത്ത് ഒരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്ന ആളുകൾക്ക്, പ്രത്യേകിച്ച് ഓപ്പോ സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു പുതിയ മോഡലാണ് ഓപ്പോ ​ഫൈൻഡ് X9 പ്രോ (Oppo Find X9 Pro 5G). ഇത് മികച്ച ഡിസ്കൗണ്ടോടെ ആമസോണിലും ഔദ്യോഗിക വെബ്​സൈറ്റിലും ലഭ്യമാണ്. പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനും ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഏതാണ്ട് നാല് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 നവംബറിൽ ആണ് ഓപ്പോ ​പുതിയ ​ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓപ്പോ ​ഫൈൻഡ് X9, ഓപ്പോ ​ഫൈൻഡ് X9 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ ഏറ്റവും ശക്തനായ മോഡലാണ് ​ഫൈൻഡ് X9 പ്രോ.

ക്യാമറയാണ് മെയിനായിട്ട് വേണ്ടത് എങ്കിൽ ഇത് പിടിച്ചോ!

ഓപ്പോ ഫൈൻഡ് X9 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ഈ പ്രോ മോഡലിനൊപ്പം ഒരു ഓപ്പോ ഹാസൽബ്ലാഡ് ടെലികൺവെർട്ടർ കിറ്റും എത്തിയിരുന്നു, അ‌തിന്റെ വില 29,999 രൂപയാണ്. ഇപ്പോൾ ഈ ഓപ്പോ ഫോണിന് 7500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോണിലും ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ലഭ്യമാണ്.

ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 1,02,499 രൂപ വിലയിൽ ഓപ്പോ ​ഫൈൻഡ് X9 പ്രോ സ്വന്തമാക്കാനാകും. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ ഈ മോഡൽ ലഭിക്കുന്ന പരമാവധി കുറഞ്ഞ വില 105990 രൂപയാണ്. സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ കളർ ഓപ്ഷനുകളിൽ ഓപ്പോ ​ഫൈൻഡ് X9 പ്രോ വാങ്ങാൻ ലഭ്യമാണ്.

ക്യാമറയാണ് മെയിനായിട്ട് വേണ്ടത് എങ്കിൽ ഇത് പിടിച്ചോ!

പ്രധാന ഫീച്ചറുകൾ

ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിന്റെ മുഖ്യ ആകർഷണം. ഇതിൽ 1/1.28″ സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ, 200MP 1/4″ സാംസങ് HP5 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (ƒ/2.1 അപ്പേർച്ചർ, OIS, ടെലിഫോട്ടോ മാക്രോ, 120x വരെ ഡിജിറ്റൽ സൂം), 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ്, f/2.4 അപ്പർച്ചർ, ഹാസൽബ്ലാഡ് പോർട്രെയ്റ്റ് എന്നിവ അ‌ടങ്ങുന്നു.

ഹാസൽബ്ലാഡ് പിന്തുണയുള്ള ശക്തമായ ക്യാമറ സജ്ജീകരണം മുഖ്യ ആയുധമാക്കിയാണ് ​ഫൈൻഡ് X9 പ്രോ എത്തിയിരിക്കുന്നത്. ഒപ്പം ഓപ്പോയുടെ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളുടെ സ്യൂട്ടായ LUMO ഇമേജ് എഞ്ചിൻ പിന്തുണയും ഇതിലുണ്ട്. റിയർ ക്യാമറ നിരയിലെ 200MP സെൻസർ ബുദ്ധിപരമായി ക്രോപ്പ് ചെയ്‌ത് 13.2x വരെ ഉയർന്ന നിലവാരമുള്ള ലോസ്‌ലെസ് സൂം നൽകുന്നു.

സെൽഫിക്കും മറ്റുമായി 1/2.75″ JN5 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz 6.78-ഇഞ്ച് (2780×1264 പിക്സലുകൾ) LTPO AMOLED സ്ക്രീൻ, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ക്യാമറയാണ് മെയിനായിട്ട് വേണ്ടത് എങ്കിൽ ഇത് പിടിച്ചോ!

ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 7500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
Valentine's Week discounts are now available on various smartphones. The 16GB + 512GB model of the Oppo Find X9 Pro is priced at Rs 1,09,999. This model is now available with a discount of Rs 7,500 on the Oppo online store and Amazon. If you take advantage of this discount, you can get the Oppo Find X9 Pro for Rs 1,02,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X