Home
Mobile

ആകെ 7000 രൂപ ഡിസ്കൗണ്ട്! വൺപ്ലസിന്റെ ഗ്ലാമർ 5G ഫോൺ ഇപ്പോൾ വമ്പൻ വിലക്കുറവിൽ കിട്ടും

മികച്ച ഫീച്ചറുകൾക്ക് പുറമേ ഫോണിന്റെ കെട്ടിലും മട്ടിലും ശ്രദ്ധ നൽകിക്കൊണ്ട് വൺപ്ലസ് അ‌വതരിപ്പിച്ച കോം‌പാക്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 13s (OnePlus 13s). കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഈ കോംപാക്ട് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില. 50000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു ​മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ​ഈ ഫോൺ, ലോഞ്ച് ഓഫറുകൾ സഹിതം അ‌ന്ന് പരമാവധി 49999 രൂപ വരെ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നത്. അ‌തിന് ശേഷം ഡിസ്കൗണ്ട് ഉള്ളപ്പോൾ പോലും 50000 രൂപയ്ക്ക് മുകളിലായിരുന്നു 13s ന്റെ വില. എന്നാലിപ്പോൾ ആകെ ഏകദേശം 7000 രൂപ ഡിസ്കൗണ്ടിൽ വൺപ്ലസ് 13s സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അ‌വസരം ലഭിച്ചിരിക്കുന്നു. ഇതിൽ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടായും 3000 രൂപ ബാങ്ക് ഡിസ്കൗണ്ടായുമാണ് ലഭ്യമാകുക.

വൺപ്ലസിന്റെ ഗ്ലാമർ 5G ഫോൺ ഇപ്പോൾ 7000 രൂപ വിലക്കുറവിൽ കിട്ടും

നിലവിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 50999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും വൺപ്ലസ് 13s ലിസ്റ്റ് ചെയ്തിരിക്കുന്നത്, ടോപ് മോഡലിന്റെ നിലവിലെ വില 55999 രൂപയാണ്. ഇതിനൊപ്പം 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 47999 രൂപ വിലയിൽ വാങ്ങാനാകും.

ലോഞ്ചിന് ശേഷം വൺപ്ലസ് 13s ന് ലഭ്യമായ ഏറ്റവും മികച്ച വിലക്കുറവുകളിലൊന്നാണ് ഇപ്പോഴത്തേത്. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്. വാല​ന്റൈൻസ് ​വീക്ക് പ്രമാണിച്ച് പല സ്മാർട്ട്ഫോണുകൾക്കും ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണ്. എങ്കിലും ശക്തനായ ഒരു കോംപാക്ട് സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

വൺപ്ലസിന്റെ ഗ്ലാമർ 5G ഫോൺ ഇപ്പോൾ 7000 രൂപ വിലക്കുറവിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് വൺപ്ലസ് 13S 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 1/1.56″ LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 2x ടെലിഫോട്ടോ ക്യാമറ ( f/2.0 അപ്പേർച്ചർ), 4k വരെ 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ അ‌തിൽ അ‌ടങ്ങുന്നു.

1/3.1″ ഗാലക്‌സികോർ GC32E സെൻസറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും (ƒ/2.0 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. 6.32 -ഇഞ്ച് (2640x1216p പിക്സലുകൾ) 1.5K LTPO AMOLED ഡിസ്പ്ലേയാണ് ഈ കോംപാക്ട് മോഡലിന് ഉള്ളത്. ഇത് 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോർമൽ ബ്രൈറ്റ്നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ എന്നിവ സഹിതം എത്തുന്നു.

900MHz അഡ്രിനോ 830 GPU, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5,850mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും വൺപ്ലസ് 13sൽ ഉണ്ട്.

വൺപ്ലസിന്റെ ഗ്ലാമർ 5G ഫോൺ ഇപ്പോൾ 7000 രൂപ വിലക്കുറവിൽ കിട്ടും

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ​ഒഎസ്15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 OS അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ​കൈയിൽ സുഖമായി പിടിക്കാം എന്നതാണ് വൺപ്ലസ് 13S ന്റെ പ്രത്യേകതകളിലൊന്ന്. മെറ്റൽ ഫ്രെയിമും, 8.15mm കനവും, 185g ഭാരവുമാണ് ഈ ഫോണിനുള്ളത്. 50:50 ബാലൻസ്ഡ് വെയിറ്റ് ഡിസ്ട്രിബ്യൂഷനും മെച്ചപ്പെട്ട ഗ്രിപ്പിനായി ഫ്രണ്ടിലും ബായ്ക്കിലും കർവ്ഡ് 2.5D ഗ്ലാസും വൺപ്ലസ് ഉണ്ട്.

Best Mobiles in India

English summary
The OnePlus 13s 5G is now available on Amazon and the official website at a discount of Rs 7,000. At launch, the 12GB + 256GB base variant was priced at Rs 54,999 and the 12GB + 512GB variant was priced at Rs 59,999. Now, this model is available with a direct discount of Rs 4,000 and a bank discount of Rs 3,000, making it available at a price of Rs 47,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X