ഇത് എപ്പോൾ കിട്ടിയാലും ആരും ഇഷ്ടപ്പെട്ടുപോകും! വാലന്റൈൻസ് ഡേ ഗിഫ്റ്റായി ഈ റിയൽമി 200MP ക്യാമറ ഫോൺ ആയാലോ
വാലന്റൈൻസ് ഡേയ്ക്ക് പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനം നൽകണമെന്ന് ആലോചിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോൾ പല സ്മാർട്ട്ഫോണുകളും ഡിസ്കൗണ്ട് സഹിതം എത്തുന്നതിനാൽ പലരും സ്മാർട്ട്ഫോൺ ഒരു സമ്മാനമായി നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഗിഫ്റ്റ് നൽകുമ്പോൾ കിട്ടുന്ന ആളിന് സന്തോഷം ഉണ്ടാകുന്നതോടൊപ്പം ഗിഫ്റ്റ് വാങ്ങി നമ്മുടെ പോക്കറ്റ് കീറുന്ന ഒരു അവസ്ഥ ഉണ്ടാകാൻ പാടില്ല. മുടക്കുന്ന തുകയുടെ ഇരട്ടി മൂല്യം മതിപ്പു തോന്നിക്കുന്ന ഒരു സമ്മാനം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ ഒരു സ്മാർട്ട്ഫോൺ ഓപ്ഷനാണ് അടുത്തിടെ പുറത്തിറങ്ങിയ റിയൽമി 16 പ്രോ പ്ലസ് 5ജി (Realme 16 Pro Plus 5G).
പ്രിയപ്പെട്ടവർക്ക് സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കും സ്വന്തമായി ഒരു മികച്ച സ്മാർട്ട്ഫോൺ 40000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും റിയൽമി 16 പ്രോ പ്ലസ് 5ജി പരിഗണിക്കാവുന്നതാണ്. 200MP ക്യാമറ സഹിതം റിയൽമി 16 പ്രോ മോഡൽ ലഭ്യമാണെങ്കിലും അതിനെക്കാൾ കുറച്ചുകൂടി ശക്തമായ ക്യാമറ, ചിപ്സെറ്റ്, വലിയ ഡിസ്പ്ലേ എന്നിവയൊക്കെ റിയൽമി 16 പ്രോ പ്ലസ് മോഡലിന്റെ പ്രത്യേകതയാണ്.

പല ബ്രാൻഡുകളുടെയും 70000 രൂപയ്ക്ക് മുകളിൽ വിലവരുന്ന പുതിയ പ്രീമിയം മോഡലുകളില ക്യാമറ സജ്ജീകരണത്തെ വെല്ലുവിളിക്കാൻ തക്ക ശക്തമാണ് 40000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ 200MP ലുമ കളർ ക്യാമറ സജ്ജീകരണം സഹിതം എത്തിയിട്ടുള്ള റിയൽമി 16 പ്രോ പ്ലസ് 5ജി.
റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ 8GB + 128GB വേരിയന്റിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 41,999 രൂപയും 12GB + 256GB വേരിയന്റിന് 44,999 രൂപയും ആണ് വില. ഇപ്പോൾ ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്. ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 37999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വാങ്ങാനാകും.

ലോഞ്ച് സമയത്ത് ഇതിനെക്കാൾ കുറച്ചുകൂടി വിലയിൽ റിയൽമി 16 പ്രോ പ്ലസ് 5ജി ലഭ്യമായിരുന്നു എന്നത് വേറെ കാര്യം. എന്നാൽ ലോഞ്ച് ഓഫറുകൾ പരിമിത കാലത്തേക്കേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോഴത്തെ ഡിസ്കൗണ്ട് വില 37999 രൂപയാണ്. ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് ഈ ഫോണിന് ഉള്ളത്.
പ്രധാന ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ 200MP മെയിൻ ക്യാമറ (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ), 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/2.75″ JN5 സെൻസർ), 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്നു.
1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ, 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ്) റിയൽമി 16 പ്രോ പ്ലസിലുണ്ട്. 6.8-ഇഞ്ച് (1280 x 2800 പിക്സലുകൾ) 1.5K 144Hz OLED സ്ക്രീൻ, 1800 nits വരെ HBM ബ്രൈറ്റ്നസ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഡിസ്പ്ലേ എത്തുന്നത്.

Adreno 722 GP, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ പ്രോ പ്ലസ് മോഡലിലുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് പ്രവർത്തനം. 162.45×76.27×8.49mm (ഗോൾഡ് ആൻഡ് ഗ്രേ)/ 8.09mm (പിങ്ക്) വലിപ്പവും 203g (ഗോൾഡ് ആൻഡ് ഗ്രേ)/ 198g (പിങ്ക്) ഭാരവും റിയൽമി 16 പ്രോ പ്ലസ് 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








