ഡിസ്കൗണ്ടിന് ബലം പോര! പുതിയ റിയൽമി 16 പ്രോ 5Gയുടെ വാലന്റൈൻസ് വീക്ക് ഡീൽ ഇങ്ങനെയാണ്
റിയൽമി കഴിഞ്ഞ മാസം (ജനുവരി, 2026) ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റിയൽമി 16 പ്രോ 5ജി (realme 16 Pro 5G). റിയൽമി 16 പ്രോ പ്ലസ് മോഡലിനൊപ്പമാണ് ഇത് എത്തിയത്. 30000 രൂപയോട് അടുത്ത വിലയിൽ ഒരു കരുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്രോ മോഡൽ റിയൽമി അവതരിപ്പിച്ചത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB+ 128GB വേരിയന്റിന് 31,999 രൂപയും 8GB +256GB വേരിയന്റിന് 33,999 രൂപയും 12GB + 256GB വേരിയന്റിന് 36,999 രൂപയുമായിരുന്നു വില.
ഇപ്പോൾ റിയൽമി വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വാലന്റൈൻസ് വീക്ക് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ ഈ പുതിയ റിയൽമി പ്രോ മോഡലിനും ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. യഥാർഥ വിലയിൽ തന്നെയാണ് ഇരുപ്ലാറ്റ്ഫോമുകളിലും റിയൽമി 16 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 1500 രൂപ ഡിസ്കൗണ്ട് ആണ് ഈ സ്മാർട്ട്ഫോണിനുള്ളത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ കുറച്ചുകൂടി വിലക്കുറവ് കിട്ടും, 1600 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 30399 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നുണ്ട്. നിലവിലെ വില വച്ച് നോക്കുമ്പോൾ ഫ്ലിപ്പ്കാർട്ടിലെ ഡീൽ ആണ് മെച്ചം.
എന്നാൽ റിയൽമി 16 പ്രോ 5ജിക്ക് ഡിസ്കൗണ്ട് ഉണ്ട് എങ്കിലും ഈ ഡിസ്കൗണ്ടിന് അത്ര ബലം പോര എന്നതാണ് സത്യം. കാരണം നേരത്തെ ഡിസ്കൗണ്ട് സഹിതം ഈ ഫോൺ 28999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ വാലന്റൈൻസ് ഡേ ഡിസ്കൗണ്ട് അത്ര പോര, എങ്കിലും ഡിസ്കൗണ്ട് ഒന്നും ഇല്ലാത്തതിലും ഭേദമാണ്.

റിയൽമി 16 പ്രോ ഫീച്ചറുകൾ
30000 രൂപ വിലയിൽ കിട്ടാവുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഓപ്ഷനുകളിലൊന്നാണ് ഇത്. പ്രാഥമിക സെൻസറായി 200MP ലുമ കളർ മെയി ക്യാമറയാണ് (1/1.56″ HP5 സെൻസർ, OIS, f/1.8 അപ്പേർച്ചർ) ഇതിലുള്ളത്. ഒപ്പം, 8MP അൾട്രാ-വൈഡ് ക്യാമറ (1/4″ OV08D10 സെൻസർ, f/f/2.2 അപ്പേർച്ചർ) ഉണ്ട്. 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് ഈ ഫോണിൽ സാധ്യമാണ്.
ശക്തമായ മെയിൻ ക്യാമറയ്ക്ക് പുറമേ 1/2.88″ OV50D40 സെൻസറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ) 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം റിയൽമി 16 പ്രോയിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റിയൽമി 16 പ്രോയുടെ കരുത്ത്.
6.8-ഇഞ്ച് (2800×1280 പിക്സലുകൾ) 144Hz OLED സ്ക്രീൻ, 6500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, AGC DT സ്റ്റാർ D+ പ്രൊട്ടക്ഷൻ, മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66/IP68/IP69/IP69K റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 -ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications