3800 രൂപയെക്കാൾ വലുത് 7500 അല്ലേ! വിവോ X300 വാങ്ങാൻ ബെസ്റ്റ് ഡിസ്കൗണ്ട് കിട്ടും
വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് ഇപ്പോൾ സ്മാർട്ട്ഫോണുകൾക്ക് പല പ്ലാറ്റ്ഫോമുകളിലും ഡിസ്കൗണ്ട് ലഭ്യമാണ്. ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലും വാലന്റൈൻസ് ഡേ സെയിൽ നടക്കുന്നുണ്ട്. എന്നാൽ ചില ഡീലുകൾ നല്ലതാണെങ്കിലും ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്ന മറ്റ് ചില വാലന്റൈൻസ് ഡീലുകൾ പൂർണ പരാജയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച ഡിസ്കൗണ്ടിലും കുറഞ്ഞ വിലയിലും ആ ഫോൺ പുറത്ത് ലഭ്യമാണ്. അത്തരത്തിൽ ഒരു സ്മാർട്ട്ഫോൺ ഡീൽ ആണ് വിവോ X300 (vivo X300 5G) മോഡലിന്റേത്.
വാലന്റൈൻസ് ഡേയിൽ പങ്കാളിക്ക് സമ്മാനിക്കാനാണെങ്കിലും അതല്ല, ഈ ഡിസ്കൗണ്ട് സമയത്ത് സ്വന്തം ഉപയോഗത്തിനായി ഒരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാനാണെങ്കിലും ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് വിവോ X300. രണ്ട് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 ഡിസംബറിലാണ് വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിൽ മികച്ചത് X300 പ്രോ മോഡൽ ആണെങ്കിലും അത് വാങ്ങണമെങ്കിൽ ഒരുലക്ഷത്തിനടുത്ത് വില വരും.

എന്നാൽ പ്രോ മോഡൽ വാങ്ങാൻ കഴിയാത്തവർക്ക്, അതിനെക്കാൾ കുറഞ്ഞ വിലയിൽ ധൈര്യമായി വാങ്ങാവുന്ന പ്രീമിയം ഓപ്ഷനാണ് വിവോ X300 5ജി. ഇതിന്റെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില.
ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വാലന്റൈൻസ് വീക്ക് സെയിലിൽ വിവോ X300 ന് ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് ടീസറിലൂടെ പറയുന്നുണ്ട്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 3800 രൂപ ഡിസ്കൗണ്ടിന് ശേഷം 72199 രൂപ വിലയിലാണ് വിവോ x300 വാങ്ങാനാകുക. എന്നാൽ ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഈ മോഡലിന് ആമസോണിലും വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

ആമസോണിലും വിവോ വെബ്സൈറ്റിലും വിവോ x300 അടിസ്ഥാന മോഡൽ 75999 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 7500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ഈ ഫോണിന് ലഭ്യമാണ്. അതിനാൽ 68,499 രൂപ വിലയിൽ ഈ ഫോൺ ഇവിടങ്ങളിൽ നിന്ന് സ്വന്തമാക്കാനാകും.
7500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ സ്റ്റുഡന്റ് ഓഫറും വിവോ സ്റ്റോറിൽ ലഭ്യമാണ്. സ്റ്റുഡന്റ് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 67499 രൂപ വിലയിൽ ഈ പ്രീമിയം മോഡലിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാനാകും. സ്റ്റുഡന്റ് ഓഫർ കിട്ടിയാലും ഇല്ലെങ്കിലും 3800 രൂപയുടെ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ടിനെക്കാൾ ലാഭം 7500 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന ആമസോൺ/ വിവോ സ്റ്റോർ ഡിസ്കൗണ്ട് തന്നെയാണ്.
ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന വിവോ x300 മോഡലും ക്യാമറ മികവിൽ മുന്നിൽ തന്നെയാണ്. 1/4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ എന്നിവ ഇതിലുണ്ട്.

Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ് എന്നീ ഫീച്ചറുകളും വിവോ X300 5ജി ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. Zeiss 2.35x ടെലികൺവെർട്ടർ പിന്തുണ ഈ മോഡലിനും ഉണ്ട്.
90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണകളോടെ 6040mAh ബാറ്ററി, 6.31-ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5K LTPO AMOLED സ്‌ക്രീൻ, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-ജി1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. എലൈറ്റ് ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സമ്മിറ്റ് റെഡ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








