ഇനി മാറ്റത്തിന്റെ ദിനങ്ങൾ; ആഗ്രഹം പോലെ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ആമസോൺ നൽകുന്ന കിടിലൻ ഓഫറുകൾ

|

ഇപ്പോൾ ​കൈയിലുള്ള സ്മാർട്ട്ഫോൺ(Smartphone) മാറ്റി പുതിയ ടെക്നോളജികളുമായി എത്തിയ പുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. പുതിയ ഫോൺ വാങ്ങാൻ നിരവധി ഓഫറുകൾ അ‌ടുത്തകാലത്ത് ലഭ്യമായിരുന്നു എങ്കിലും നിർഭാഗ്യവശാൽ ആ അ‌വസരം പ്രയോജനപ്പെടുത്താനാകാതെ പോയവർ ഏറെ. ''അ‌ടുത്തമാസം ഒരു ഫോൺ എടുക്കണം'' എന്ന് ആഗ്രഹിച്ചിട്ട് സമയമാകുമ്പോൾ മറ്റ് നൂറ് കൂട്ടം പ്രശ്നങ്ങൾ കടന്നുവന്ന് ​ഫോൺ എടുക്കുന്നത് മാറ്റിവയ്ക്കേണ്ടിവന്നവരും ധാരാളം.

 

ഉപയോഗിച്ച് പഴകിയഫോൺ

ഉപയോഗിച്ച് പഴകിയഫോൺ ഇടയ്ക്ക് പണിമുടക്കു​മ്പോഴും പിന്നീട് ആവാം എന്ന് മടി പിടിച്ച് ഫോൺ വാങ്ങിവയ്ക്കുന്നത് മാറ്റിവയ്ക്കുന്നവരും കുറവല്ല. എന്നാൽ ഇനി ഇങ്ങനെയുള്ള പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു പുതിയ സ്മാർട്ട്ഫോൺ എന്ന നിങ്ങളുടെ ആഗ്രഹവും ആവശ്യവും മാറ്റിവയ്ക്കേണ്ടതില്ല. കാരണം നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ ആമസോൺ തങ്ങളുടെ പുത്തൻ ഓഫർ പദ്ധതിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഗുണം ലഭിക്കുക സാധാരണക്കാർക്കുകൂടിയാണ്

ഓഫറുകൾ നൽകുന്നതിൽ ആമസോണും ഫ്ലിപ്കാർട്ടും എപ്പോഴും ​​ഒപ്പത്തിനൊപ്പം മത്സരിക്കുന്നതിന്റെ ഗുണം ലഭിക്കുക സാധാരണക്കാർക്കുകൂടിയാണ്. അ‌ത്യാവശ്യം വിലക്കുറവിൽ ആഗ്രഹിക്കുന്ന ഉൽപ്പന്നം വാങ്ങാൻ ഈ ഓഫറുകൾ നമ്മെ സഹായിക്കാറുണ്ട്. അ‌ത്തരത്തിൽ ​ഒരുപാട് ആളുകൾക്ക് സഹായം ആകാൻ കൂടി സാധ്യതയുള്ള ഒരു ഓഫർ വിൽപ്പനയാണ് ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്തെ വമ്പനായ ആമസോൺ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...

ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ
 

ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ എന്നാണ് പുതിയ ഓഫർ വിൽപ്പനയ്ക്ക് ആമസോൺ പേര് നൽകിയിരിക്കുന്നത്. ആ പേരിൽതന്നെ പുതിയ വിൽപ്പന എന്താണ് എന്ന് വ്യക്തമാണ്. വിവിധ ബ്രാൻഡ് മൊ​ബൈലുകൾക്ക് നിശ്ചിത വിലക്കുറവും അ‌തിനു പുറമെ വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയാണ് ആമസോണിന്റെ ഈ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ നടക്കുന്നത്. ഇന്ത്യൻ മൊ​ബൈൽ ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡുകളായ വൺപ്ലസ്, റിയൽമി, സാംസങ്, ഓപ്പോ, ഷവോമി, ഐക്കൂ എന്നിവ അ‌ടക്കമുള്ളവയുടെ പുതുപുത്തൻ സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിൽവഴി സ്വന്തമാക്കാൻ അ‌വസരമുണ്ട്.

ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ

ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ

നവംബർ 11 ന് ആരംഭിച്ച ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ നവംബർ 15 വരെയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളും ആക്സസറികളും 40 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം എന്നാണ് ഈ ഓഫർ​ സെയിലിലൂടെ ആമസോൺ നൽകുന്ന വാഗ്ദാനം. ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

ഇന്ത്യൻ വിപണിയിലെ ഇളമുറക്കാർ; ടെക്നോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺഇന്ത്യൻ വിപണിയിലെ ഇളമുറക്കാർ; ടെക്നോ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകളുമായി ആമസോൺ

ഡിസ്കൗണ്ട്

ഇതിനു പുറമെ 5000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഫെഡറൽബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അ‌ടയ്ക്കുന്നവർക്ക് 10 ശതമാനം വരെയോ 1,000 രൂപവരെയോ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 8,000 രൂപയുടെ പർച്ചേസ് നടത്തുന്ന ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഇതേ ഓഫർ ലഭ്യമാണ്. ബാങ്ക് ഓഫറിനു പുറമെ തെരഞ്ഞെടുത്ത മോഡലിലുള്ള സ്മാർട്ട്ഫോണുകളുടെ എക്സ്ചേഞ്ചിലൂടെയും പണം ലാഭിച്ച് പുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഒൻപത് മാസത്തെ ഇഎംഐ ഓഫറും

ഇതിനും പുറമെ തെരഞ്ഞെടുത്തിട്ടുള്ള ചില സ്മാർട്ട്ഫോണുകൾക്ക് ഒൻപത് മാസത്തെ ഇഎംഐ ഓഫറും ലഭ്യമാണ്. ​ഒറ്റയടിക്ക് പണം നൽകാൻ കഴിയാത്തതിനാൽ സ്മാർട്ട്ഫോൺ വാങ്ങുന്നത് നീട്ടിക്കൊണ്ടുപോകുന്നവർക്ക് ഈ ഓഫർ ഏറെ ഗുണം ചെയ്യും. ആറുമാസത്തിനകം തകരാറുണ്ടായാൽ സ്ക്രീൻ റീപ്ലെയ്സ്മെന്റ്, മൂന്നുമാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ, എന്നീ ആനുകൂല്യങ്ങളും ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലിന്റെ ഭാഗമായി ലഭ്യമാണ്.

പൊങ്ങിയ റോക്കറ്റ് ദേ വെള്ളത്തിൽ; ​ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അ‌വശിഷ്ടങ്ങൾ ഫിലിപ്പീൻസ് കടലിൽപൊങ്ങിയ റോക്കറ്റ് ദേ വെള്ളത്തിൽ; ​ചൈനീസ് റോക്കറ്റ് ലോങ്മാർച്ച് 5ബിയുടെ അ‌വശിഷ്ടങ്ങൾ ഫിലിപ്പീൻസ് കടലിൽ

സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലിൽ പ്രമുഖ സ്മാർട്ട്ഫോണുകൾക്കുള്ള ചില ഓഫറുകൾ

സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലിൽ പ്രമുഖ സ്മാർട്ട്ഫോണുകൾക്കുള്ള ചില ഓഫറുകൾ

സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ സ്വാധീനം വർധിപ്പിച്ചുവരുന്ന ബ്രാൻഡാണ് ഐക്കൂ. ഐക്കൂവിന്റെ നിയോ 6 5ജി സ്മാർട്ട്ഫോൺ 24,999 രൂപമുതൽ വിലയിൽ ആമസോണിൽ ഈ ഓഫറിന്റെ ഭാഗമായി വാങ്ങാൻ സാധിക്കും. താൽപര്യമുള്ള ഉപയോക്താക്കൾക്ക് മൂന്ന് മാ​സത്തേക്കോ ആറുമാസത്തേക്കോ ഉള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്.

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ്. വൺപ്ലസിന്റെ നോർഡ് സിഇ 2 സ്മാർട്ട്ഫോൺ 23,499 രൂപയ്ക്കും വൺപ്ലസ് 10 ആർ ​പ്രൈം 29,499 രൂപയ്ക്കും ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 11ടി 5ജി

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള റെഡ്മി സ്മാർട്ട്ഫോണുകളിലേക്ക് വന്നാൽ, റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ 16,999 രൂപ എന്ന ആകർഷകമായ വിലയ്ക്കാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതു കൂടാതെ റെഡ്മി 10 പവർ ഓഫറിന്റെ ഭാഗമായി 11,499 രൂപയ്ക്കും സ്വന്തമാക്കാം. മറ്റ് റെഡ്മി സ്മാർട്ട്ഫോണുകളായ റെഡ്മി 9 ആക്ടിവ് 8,550 രൂപയ്ക്കും റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ 12,999 രൂപയ്ക്കും റെഡ്മി ​കെ50ഐ 24,999 രൂപയ്ക്കും ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ആറുമാസത്തെ പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാണ്.

നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്</a><a class=കും" title="നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കും" loading="lazy" width="100" height="56" />നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കും

മറ്റൊരു ജനപ്രിയ മോഡൽ

റിയൽമി നാർസോ സ്മാർട്ട്ഫോൺ ആണ് ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലി​ന്റെ ഭാഗമായി സ്വന്തമാക്കാവുന്ന മറ്റൊരു ജനപ്രിയ മോഡൽ. താൽപര്യമുള്ളവർക്ക് നാർസോ 50 4ജി 9,999 രൂപയ്ക്കും നാർസോ 50ഐ 5,749 രൂപയ്ക്കും ആറുമാസത്തെ പലിശരഹിത ഇഎംഐ ഓഫർ സഹിതം സ്വന്തമാക്കാൻ സാധിക്കും.

സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളും

നമ്മളിൽ പലരുടെയും ഇഷ്ടമൊ​ബൈൽ ബ്രാൻഡായ സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളും ഈ ആമസോൺ ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടുകളോടെ ലഭ്യമാകും. സാംസങ് ഗ്യാലക്സി നിരയിലെ എം 13 സ്മാർട്ട്ഫോൺ 9,499 രൂപയ്ക്ക് ആണ് അ‌പ്ഗ്രേഡ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്കുകളുടെ ​ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1000 രൂപ ക്യാഷ്ബാക്കും ലഭ്യമാണ്.

ഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺ

ഗ്യാലക്സി നിരയിലെ സ്മാർട്ട്ഫോൺ

ഗ്യാലക്സി എം53 21,999 രൂപയ്ക്കും ഗ്യാലക്സി എം32 ​പ്രൈം 11,999 രൂപയ്ക്കും ആണ് വിൽക്കുന്നത്. ഗ്യാലക്സി നിരയിലെ മറ്റ് പ്രമുഖ മോഡലുകളായ ഗ്യാലക്സി എം33 5ജി സ്മാർട്ട്ഫോൺ 14,999 രൂപ വിലയിലും ഗ്യാലക്സി എസ്20 5ജി സ്മാർട്ട്ഫോൺ 28,740 രൂപ വിലയിലും ആമസോൺ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

Best Mobiles in India

English summary
Amazon has launched the Smartphone Upgrade Sale, giving those who want to upgrade their smartphone an opportunity to get a smartphone from popular brands with fixed price discounts and various bank offers. Many people's favourite brands like OnePlus, Realme, Samsung, Oppo, Xiaomi, and iCoo smartphones can be acquired through this offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X