ലോകത്തെ ഏറ്റവും വിലയേറിയ സ്മാര്‍ട്‌ഫോണിന് 50 കോടി രൂപ!!!

By Bijesh
|

ഒരു സ്മാര്‍ട്‌ഫോണിന് പരമാവധി എത്ര വിലവരും. 50000 രൂപ. പിന്നെയും കൂടിയാല്‍ ഒരു ലക്ഷം. അതില്‍ കൂടുതല്‍ നല്‍കി ആരെങ്കിലും മൊബൈല്‍ ഫോണ്‍ വാങ്ങുമോ.

 

വാങ്ങും എന്നു പറയാതിരിക്കാന്‍ തരമില്ല. കാരണം ലോകത്തിലെ ഏറ്റവും വിലക്കൂടിയ സ്മാര്‍ട്‌ഫോണിന്റെ വില 50 കോടി രൂപയാണ്. വിശ്വസിച്ചേ മതിയാകു. ഗോള്‍ഡ് സ്‌ട്രൈക്കര്‍ ഇന്റര്‍നാഷണല്‍ രൂപകല്‍പന ചെയ്ത ആപ്പിള്‍ ഐ ഫോണ്‍ 4-നാണ് ഈ വില.

എന്നുകരുതി സാങ്കേതികമായി ഈ ഫോണ്‍ വലിയൊരു സംഭവമാണെന്നു കരുതേണ്ട. ഐ ഫോണ്‍ 4-ല്‍ നിന്ന് യാതൊരു വ്യത്യാസവും ഉള്ളില്‍ ഇല്ല. എന്നാല്‍ പുറമേക്ക് ഇതല്ല സ്ഥിതി. 500 ഡയമണ്ടുകള്‍, പ്ലാറ്റിനം സ്വര്‍ണം എന്നിവകൊണ്ടാണ് ഈ ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇവിടെയും തീരുന്നില്ല ആഡംബര ഫോണുകളുടെ വിശേഷം കോടികളും ലക്ഷങ്ങളും വിലവരുന്ന ഫോണുകള്‍ പിന്നെയുമുണ്ട് ധാരാളം. ആഡംബര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വര്‍ചു ഇന്ന് 4 ലക്ഷത്തിലധികം വിലവരുന്ന സ്മാര്‍ട്‌ഫോണാണ് ലോഞ്ച് ചെയ്തത്.

കോണ്‍സ്റ്റലേഷന്‍ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ടൈറ്റാനിയം കെയ്‌സിലാണ് ലഭ്യമാവുക. ഫോണിന്റെ മറ്റു സവിശേഷതകള്‍ നോക്കാം.

ഇന്ദ്രനീലത്തില്‍ തീര്‍ത്ത ഗ്ലാസോടു കൂടിയ 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 1.7 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍കോര്‍ പ്രൊസസര്‍, 13 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

വെര്‍ചു കോണ്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വിലക്കൂടിയ കുറെ ഫോണുകളും അവയുടെ പ്രത്യേകതകളും നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗോള്‍ഡ് സ്‌ട്രൈക്കര്‍ ഐ ഫോണ്‍ 4

ഗോള്‍ഡ് സ്‌ട്രൈക്കര്‍ ഐ ഫോണ്‍ 4

ഐ ഫോണ്‍ 4 ന്റെ 32 ജി.ബി. വേരിയന്റ് ഫോണാണ് ഇത്. സ്വര്‍ണം, പ്ലാറ്റിനം, 500 ഡയമണ്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

 

ഡയമണ്ട് ക്രിപ്‌റ്റോ

ഡയമണ്ട് ക്രിപ്‌റ്റോ

2006-ല്‍ റഷ്യന്‍ കമ്പനിയായ ജെ.എസ്.സി അന്‍കോര്‍ട് ആണ് ഡയമണ്ട് ക്രിപ്‌റ്റോ എന്ന ഈ സ്മാര്‍ട്‌ഫോണ്‍ ഇറക്കിയത്. ഈ വിന്‍ഡോസ് സി.ഇ. ഫോണില്‍ 50 ഡയമണ്ടുകളാണ് (10 നീല ഡയമണ്ടുകള്‍ ഉള്‍പ്പെടെ) ഉള്ളത്.

 

വെര്‍ചു കോബ്ര

വെര്‍ചു കോബ്ര

നോകിയയുടെ സബ്‌സിഡയറി കമ്പനിയായ വെര്‍ചു ആണ് ഈ ഫോണ്‍ പുറത്തിറക്കിയത്. 439 മാണിക്യ കല്ലുകളാണ് ഫോണിലുള്ളത്. ഇത്തരത്തിലുള്ള 8 ഫോണുകളാണ് കമ്പനി ആകെ നിര്‍മിച്ചത്.

 

ഉളിസെ നര്‍ദിന്‍ ചെയര്‍മാന്‍
 

ഉളിസെ നര്‍ദിന്‍ ചെയര്‍മാന്‍

ഉളിസെ നര്‍ദിന്‍ ഈ വര്‍ഷമാണ് കോടിയിലധികം വിലവരുന്ന 'ചെയര്‍മാന്‍' ഫോണ്‍ പുറത്തിറക്കിയത്. വജ്രവും വൈറ്റ് ഗോള്‍ഡും ചേര്‍ത്താണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

 

ടാഗ് റേസര്‍

ടാഗ് റേസര്‍

ടൈറ്റാനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

 

ലംബോര്‍ഗിനി TL688 സ്‌പൈഡര്‍

ലംബോര്‍ഗിനി TL688 സ്‌പൈഡര്‍

ലംബേര്‍ഗിനിയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ഈ ഫോണിന് വില പക്ഷേ അല്‍പം കുറവാണ്. വെറും 68134 രൂപ മാത്രം.

 

ലംബോര്‍ഗിനി സ്‌പൈഡര്‍ 2

ലംബോര്‍ഗിനി സ്‌പൈഡര്‍ 2

ലംബോര്‍ഗിനി സ്‌പൈഡര്‍ സീരീസില്‍ അല്‍പം വിലകൂടിയ ഒരു ഫോണും ഇറക്കുന്നുണ്ട്.

 

ലംബോര്‍ഗിനി TL700

ലംബോര്‍ഗിനി TL700

ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്. ഉള്ള ഫോണാണ് ഇത്.

 

ലംബോര്‍ഗിനി L2800

ലംബോര്‍ഗിനി L2800

1.2 Ghz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

 

ലംബോര്‍ഗിനി ടാബ്ലറ്റ്

ലംബോര്‍ഗിനി ടാബ്ലറ്റ്

വില: 89813

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍

 

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM8260 S4 പ്രൊ ഡ്യുവല്‍ കോര്‍ ക്രെയ്റ്റ് CPU

 

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

ഡ്യുവല്‍ LED ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ

 

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

32 ജി.ബി. ഇന്റേണല്‍ മെമ്മറി

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

3ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC

 

വെര്‍ചു കോണ്‍സ്റ്റലേഷന്‍

വെര്‍ചു കോണ്‍സ്റ്റലേഷന്‍

1800 mAh ബാറ്ററി

 

 

ലോകത്തെ ഏറ്റവും വിലയേറിയ സ്മാര്‍ട്‌ഫോണിന് 50 കോടി രൂപ!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X