ആറര ലക്ഷം രുപയ്ക്ക് ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍!!!

Posted By:

ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണിന് എന്തു വിലവരും. ഏറിവന്നാല്‍ 70,000 രൂപ... നിലവില്‍ ഇന്ത്യയില്‍ ലഭ്യമാ ഏറ്റവും വിലക്കൂടിയ ആന്‍ഡ്രോയ്ഡ് ഫോണിന് അതിലും കുറവാണ്. എന്നാല്‍ ബ്രിട്ടീഷ് കമ്പനിയായ വര്‍ച്യു പുതിയൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കി.

വര്‍ച്യു സിഗ്‌നേച്ചര്‍ ടച്ച്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ വില എത്രയാണെന്നറിയണോ.. 11,300 ഡോളര്‍. അതായത് 670429 രൂപ. സ്വര്‍ണവും വജ്രവും കൊണ്ട് തീര്‍ത്ത ഫോണാണ് ഇതെന്നു കരുതിയാല്‍ തെറ്റി.

ഒരൊറ്റ ഡിസൈനര്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ച ഫോണാണ് എന്നതുതന്നെ വര്‍ച്യു സിഗ്‌നേച്ചര്‍ ടച്ചിന്റെ പ്രത്യേകത. അതുകൊണ്ട് തീര്‍ന്നില്ല. നോയ്‌സ് കാന്‍സേലഷന്‍ സംവിധാനമുള്ള ഡോള്‍ബി ശബ്ദ സംവിധാനമാണ് ഫോണിലുള്ളത്.

റിംഗ് ടോണുകള്‍ ഒരുക്കിയതാവട്ടെ, പ്രശസ്തമായ ലണ്ടണ്‍ സിംഫണി ഓര്‍ക്കസ്ട്രയും. 64 ജി.ബി. മെമ്മറിയുള്ള ഫോണില്‍ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. 5.7 ഇഞ്ച് സ്‌ക്രീന്‍ സൈസ്.

നേരത്തെയും വിലക്കൂടിയ ഫോണുകള്‍ പുറത്തിറക്കി പേരെടുത്ത കമ്പനിയാണ് വെര്‍ച്യു. സിഗ്‌നേച്ചര്‍ ടച്ച് ഫോണിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാഴ്ചയ്ക്കുള്ള ഭംഗിക്കു പുറമെ ഉറപ്പു കൂടുതലുള്ള ഫോണാണ് വര്‍ച്യു സിഗ്‌നേച്ചര്‍ ടച്ച്. ടൈറ്റാനിയം കേസിംഗ് ഉള്ള ഫോണില്‍ സോലിഡ് സഫയര്‍ സ്‌ക്രീന്‍ ആണ് ഉള്ളത്. വര വീഴാതിരിക്കാന്‍ ഇത് സഹായിക്കും.

 

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമാണ് ചെര്‍ചുവിന്റെ മറ്റൊരു പ്രത്യേകത. കട്ടികൂടിയ അലുമിനിയം, സോഫ്റ്റ് ലെതര്‍ എന്നിവ ഉപയോഗിച്ചാണ് വയര്‍ലെസ് ചാര്‍ജര്‍ നിര്‍മിച്ചിരിക്കുന്നത്.

 

ഉയര്‍ന്ന ശബ്ദ നിലവാരമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഡോള്‍ബി, ഡിജിറ്റല്‍ സംവിധാനത്തിനു പുറമെ നോയ്‌സ് കാന്‍സലേഷനും ഉണ്ട്.

 

പ്രശസ്തമായ ലണ്ടണ്‍ സിംഫണി ഓര്‍ക്കസ്ട്രയാണ് റിംഗ് ടോണുകളും അലേര്‍ട് ടോണുകളും ഒരുക്കിയിരിക്കുന്നത്.

 

13 എം.പി. പ്രൈമറി ക്യാമറയും 2.1 എം.പി. സെക്കന്‍ഡറി ക്യാമറയും ഉണ്ട് ഫോണില്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot