Home
Recharge plans

അ‌ൺലിമിറ്റഡ് കോളിങ് വേണോ, അ‌തോ ഡാറ്റ വേണോ? രണ്ടും വെ​വ്വേറെ തരും വിഐ ഒരു വർഷത്തേക്ക്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വൊഡാഫോൺ ഐഡിയ വേറിട്ട ചില പ്ലാനുകൾ അ‌വതരിപ്പിച്ചുകൊണ്ട് വ്യത്യസ്തനാകുന്നു. ഇന്ത്യയിൽ 4ജിബി പ്രതിദിന ഡാറ്റ നൽകുന്ന ടെലിക്കോം കമ്പനി, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി നൽകുന്ന പ്ലാനുകളുള്ള കമ്പനി, ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ള കമ്പനി എന്നിങ്ങനെ വിഐയുടെ പ്രത്യേകതകൾ അ‌നവധിയാണ്. ഇത് കൂടാതെ തങ്ങളുടെ വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാനുകൾ ആണെന്നു കണ്ടാൽ, മറ്റ് കമ്പനികളുടെ പ്ലാനുകൾ അ‌നുകരിച്ചാണെങ്കിൽപ്പോലും വിഐ നൽകാറുണ്ട്.

മികച്ച നിലവാരമുള്ള 4ജി സേവനം വിഐ കാഴ്ചവയ്ക്കുന്നുണ്ട്, എങ്കിലും 5ജി സേവനങ്ങൾ കാര്യമായി അ‌വതരിപ്പിക്കാൻ കഴിയാത്തത് വിഐയുടെ പ്രവർത്തനങ്ങളെ വളരെയധികം ബാധിച്ചു. ഇത് മറികടക്കാൻ ഇപ്പോൾ വിഐ 5ജി വ്യാപനം ആരംഭിച്ചിട്ടുണ്ട്. ഇതിനകം ഏതാനും പ്രധാന നഗരങ്ങളിൽ വിഐ 5ജി എത്തി. കൊച്ചി അ‌ടക്കമുള്ള നഗരങ്ങളിലേക്ക് ഉടൻ വിഐ 5ജി എത്തിക്കും.

അ‌ൺലിമിറ്റഡ് കോളിങ് വേണോ, ഡാറ്റ വേണോ? രണ്ടും വെ​വ്വേറെ തരും വിഐ

ഇന്ത്യയിൽ ഏതാണ്ട് 22 ടെലിക്കോം സർക്കിളുകളാണ് ഉള്ളത്. അ‌തിൽ 17 സർക്കിളുകളെ വിഐ മുൻഗണനാ സർക്കിളുകളായി പരിഗണിക്കുന്നു. ഇതിൽ പ്രഥമസ്ഥാനത്തുള്ളത് കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കണക്ഷൻ ഇടിഞ്ഞപ്പോൾ പോലും വിഐ കേരളത്തിൽ മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിച്ചുവന്നത്. ഇപ്പോഴും കേരളത്തിൽ ധാരാളം പേർ വിഐയിൽ തുടരുന്നുണ്ട്.

ഡാറ്റയും കോളിങ്ങും എസ്എംഎസും അ‌ടങ്ങുന്ന പ്ലാനുകൾ മാത്രമല്ല, ഡാറ്റ പ്ലാനുകളും വോയ്സ് ഒൺലി പ്ലാനുകളും പ്രത്യേകമായി വേണ്ടവർക്കായി അ‌ത്തരം പ്ലാനുകളും വിഐ ഇപ്പോൾ നൽകുന്നുണ്ട്. അ‌തിൽ ഒരു വർഷ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഡാറ്റ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം ഒരു വർഷ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് താൽപര്യമുള്ളവർക്കായി ആ പ്ലാനും പരിചയപ്പെടാം.

അ‌ൺലിമിറ്റഡ് കോളിങ് വേണോ, ഡാറ്റ വേണോ? രണ്ടും വെ​വ്വേറെ തരും വിഐ

1189 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഡാറ്റ ആനുകൂല്യം മാത്രമാണ് ഇതിൽ ലഭ്യമാകുക. പ്രതിദിന പ്ലാനിനൊപ്പം ലഭ്യമായ ഡാറ്റ മതിയാകാത്തവർക്ക് ഈ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കുന്നതിലൂടെ വർഷം മുഴുവൻ ആവശ്യത്തിന് ഡാറ്റ പിന്തുണ ലഭ്യമാണ് എന്ന് ഉറപ്പിക്കാനാകും.

1189 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് ആകെ 50GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വർഷം മുഴുവൻ ഒരു ഡാറ്റ പിന്തുണ ലഭിക്കും എന്ന നിലയ്ക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പ്ലാൻ ആണിത്. ഇതിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് വളരെ കുറവാണ് എന്ന് തോന്നാം. പക്ഷേ 1 വർഷ വാലിഡിറ്റിയിൽ ഇത് എത്തുന്നു എന്നതാണ് പ്രത്യേകത.

1189 രൂപയ്ക്ക് 50ജിബി ഡാറ്റ നൽകുന്ന വിഐ തന്നെ വെറും 49 രൂപയ്ക്ക് 20ജിബി ഡാറ്റ നൽകുന്നുണ്ട് എന്ന് കാണാം. ഇവിടെ പക്ഷേ 49 രൂപ പ്ലാനിൽ ഒരു ദിവസ വാലിഡിറ്റി മാത്രമാണ് ലഭിക്കുക. അ‌തായത് കൂടുതൽ ഡാറ്റ വേണം എന്നുണ്ടെങ്കിൽ വിഐയുടെ മറ്റ് ഡാറ്റ പ്ലാനുകൾ പരിഗണിക്കുക. പ്രധാന പ്ലാനിനൊപ്പമുള്ള ഡാറ്റയ്ക്ക് ഒരു പിന്തുണയായി ഡാറ്റ വേണമെങ്കിൽ മാത്രം 1189 രൂപയുടെ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കുക.

അ‌ൺലിമിറ്റഡ് കോളിങ് വേണോ, ഡാറ്റ വേണോ? രണ്ടും വെ​വ്വേറെ തരും വിഐ

1849 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഒരു വർഷ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് മാത്രം വേണ്ടവർക്ക് അ‌നുയോജ്യമായ ഏറ്റവും നിരക്ക് കുറഞ്ഞ വിഐ പ്ലാനാണിത്. 365 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്ങും ആകെ 3600 എസ്എംഎസും ഈ വിഐ വോയ്സ് ​ഒൺലി പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
VI Data and Voice Only plans with 365 days validity are available. They are priced at Rs 1189 and Rs 1849 respectively. The VI Prepaid plan of Rs 1189 offers a total of 50GB data to the customers. The validity of this plan is 365 days. The VI Prepaid plan of Rs 1849 is a suitable plan for those who only want unlimited calling with a validity of one year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X