1950 രൂപയ്ക്ക് വീഡിയോകോണിന്റെ പുതിയ ഫീച്ചര്‍ഫോണ്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ അരങ്ങുവാഴുന്ന വിപണിയിലേക്ക് ഫീച്ചര്‍ഫോണുമായി വീഡിയോകോണ്‍ വീണ്ടും. 1950 രൂപ വിലവരുന്ന വി ഫോണ്‍ ഗ്രാന്‍ഡെ എന്ന ഫോണാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. പതിവു ഫീച്ചര്‍ ഫോണുകളില്‍ നിന്നു വ്യത്യസ്തമായി മികച്ച ഡിസൈനാണ് വി ഫോണിലുള്ളത്.

1950 രൂപയ്ക്ക് വീഡിയോകോണിന്റെ പുതിയ ഫീച്ചര്‍ഫോണ്‍

മാറ്റാവുന്ന വിധത്തിലുള്ള രണ്ട് ബാക്പാനലുകള്‍ ഫോണിനുണ്ട്. 2.8 ഇഞ്ച് ആണ് സ്‌ക്രീന്‍. ഹിന്ദി, പഞ്ചാബി, തമിഴ് എന്നിവയുള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകള്‍ ഫോണ്‍ സപ്പോര്‍ട് ചെയ്യും.

വീഡിയോകോണ്‍ വി ഫോണ്‍ ഗ്രാന്‍ഡെയുടെ പ്രത്യേകതകള്‍

2.8 ഇഞ്ച് QVGA ഡിസ്‌പ്ലെ, 1.3 എം.പി ക്യാമറ, 1100 mAh ബാറ്ററി എന്നിവയുള്ള ഫോണില്‍ മൂവി ജ്യൂക് ബോക്‌സ് ആപ്ലിക്കേഷന്‍, സെക്യുരിറ്റി ഇന്‍ബോക്‌സ്, സ്മാര്‍ട് ഓട്ടോ കോള്‍ റെക്കോഡിംഗ് ഫീച്ചര്‍, സ്മാര്‍ട് കോള്‍ ഡൈവേര്‍ട് ഫീച്ചര്‍ തുടങ്ങിയവയെല്ലാമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot