സ്വപ്നം നിറവേറ്റി പുതുവർഷത്തിലേക്ക് കടക്കാം; ഐഫോൺ14 ന് 10000 രൂപയുടെ വിലക്കുറവുമായി വിജയ് സെയിൽ

|

ലോകമെങ്ങുമുള്ള ഐഫോൺ ( iPhone) ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് ഈ വർഷം സെപ്റ്റംബറിൽ ആപ്പിളിന്റെ ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഏറെനാളായി ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവർ നിരവധിയാണ്. അ‌തിനിടെ ഐഫോൺ 14 സീരീസ് ഫോണുകൾ കൂടി എത്തിയതോടെ പലരുടെയും ഐഫോൺ മോഹം പലമടങ്ങ് വർധിച്ചു. എന്നാൽ ഉയർന്ന വില പലരുടെയും മോഹങ്ങൾ തല്ലിക്കൊഴിച്ചു.

 

ഐഫോൺ സ്വന്തമാക്കുക

അ‌തിനാൽ ഐഫോൺ സ്വന്തമാക്കുക എന്നത് പലർക്കും ഇപ്പോഴും ​ഒരു സ്വപ്നം മാത്രമാണ്. എന്നാൽ എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് പറയും പോലെ ഇപ്പോൾ ഐഫോൺ 14 മോഹം സഫലമാക്കാനുള്ള ഒരു അ‌വസരമാണ് ആരാധകർക്ക് വന്നിരിക്കുന്നത്. നിരവധി ഓൺ​ലൈൻ വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ആപ്പിൾ ഡേയ്‌സ് വിൽപ്പന നടത്താറുണ്ട്. ആപ്പിൾ ഉൽപ്പന്നങ്ങൾക്കായി ഫ്ലിപ്പ്കാർട്ട് ഒരു പ്രത്യേക വിൽപ്പനയും നടത്തുന്നുണ്ട്, സമാനരീതിയിൽ വിജയ് സെയിൽസും ഇപ്പോൾ സമാനമായ ഒരു വിൽപ്പന പ്രഖ്യാപിച്ചു.

നിങ്ങൾക്ക് വേണ്ടത് ഡാറ്റ, എയർടെലിനുള്ളതും 'ആവശ്യത്തിൽക്കൂടുതൽ' ഡാറ്റ; ഇതാ പിടിച്ചോ 3ജിബി പ്ലാൻനിങ്ങൾക്ക് വേണ്ടത് ഡാറ്റ, എയർടെലിനുള്ളതും 'ആവശ്യത്തിൽക്കൂടുതൽ' ഡാറ്റ; ഇതാ പിടിച്ചോ 3ജിബി പ്ലാൻ

ഐഫോണുകൾക്കും മാക്ബുക്കുകൾക്കും

ഐഫോണുകൾക്കും മാക്ബുക്കുകൾക്കും മറ്റ് ആപ്പിൾ ഉപകരണങ്ങൾക്കും വൻ വിലക്കുറവാണ് വിജയ് സെയിൽസ് ആരംഭിച്ചിരിക്കുന്ന ഓഫർ സെയിൽ വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 14 മോഡൽ 10,000 രൂപയോളം വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഒരു അ‌വസരമാണ് വിജയ് സെയിൽസ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ ഐഫോൺ ആരാധകർക്ക് ഇതൊരു സുവർണാവസരമാണ്.

 പ്രയോജനപ്പെടുത്തിയാൽ
 

ഓഫർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ സ്വന്തം ഐഫോൺ എന്ന സ്വപ്നം ഈ വർഷം തന്നെ നിറവേറ്റി, ആസന്തോഷത്തോടെ പുതുവർഷത്തെ വരവേൽക്കാം. ഇന്ത്യയിലെ ഐഫോൺ 14 വില ഏതാണ്ട് 79,900 രൂപ വരുമെന്ന് നമുക്കറിയാം. എന്നാൽ ഓഫർ വിൽപ്പനയുടെ ഭാഗമായി 74,900 രൂപ വിലയിലാണ് വിജയ് സെയിൽസ് ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ 5000 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ

തുടർന്ന് പരിശോധിച്ചാൽ

തുടർന്ന് പരിശോധിച്ചാൽ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒരു ഓഫർ കൂടി ഈ പ്ലാനിന് ലഭ്യമാണ് എന്ന് കാണാൻ സാധിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ വീണ്ടും 5000 രൂപ കൂടി വിലക്കുറവ് ലഭിക്കുന്നു. അ‌ങ്ങനെ ആകെ 10000 രൂപ കുറയുന്നതോടെ ഐഫോൺ 14 ഫലപ്രദമായി 69,900 രൂപയ്ക്കു വാങ്ങാൻ സാധിക്കുന്നു.

ഐഫോൺ 14 മോഡലിന് മാത്രമല്ല

ഐഫോൺ 14 മോഡലിന് മാത്രമല്ല ഐഫോൺ 14 പ്ലസ് മോഡലിനും ഓഫുകളുണ്ട്. 89,900 രൂപയ്ക്കാണ് ഐഫോൺ 14 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വിജയ് സെയിൽസ് ഓഫറിൽ 6000 രൂപയിലേറെ വിലക്കുറവോടെ 83,699 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐ​ഫോൺ 14 ന് ലഭിച്ച എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ഈ മോഡലിനും ലഭ്യമാണ് ഇതോടെ ഐഫോൺ 14 പ്ലസ് 78,699 രൂപയ്ക്ക് വാങ്ങാനാകും. ബാങ്ക് ഓഫർ സഹിതം 11,201 രൂപയുടെ വിലക്കുറവാണ് 14 പ്ലസ് മോഡലിന് ലഭിക്കുന്നത്.

കോക്കോണിക്സ് ജനുവരിയുടെ ഓർമ! കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വീണ്ടും ചർച്ചയാകുന്നുകോക്കോണിക്സ് ജനുവരിയുടെ ഓർമ! കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വീണ്ടും ചർച്ചയാകുന്നു

ഈ വർഷം എത്തിയ ഐഫോൺ 14

ഈ വർഷം എത്തിയ ഐഫോൺ 14 സീരീസിലെ മറ്റ് രണ്ട് മോഡലുകളും വിജയ്സെയിൽസിൽ ഓഫറുകളോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഫോൺ 14 പ്രോ മോഡൽ 1,26,100 രൂപയ്ക്കും ഐഫോൺ 14 പ്രോ മാക്‌സ് 1,35,800 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ രണ്ട് ഐഫോണുകളിലും ബാങ്ക് ഓഫറുകളൊന്നുമില്ല.

ഐഫോൺ 13 മോഡൽ

ഐഫോൺ 12 മോഡൽ 55,900 രൂപയ്ക്കും ഐഫോൺ 13 മോഡൽ 65,900 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഈ രണ്ട് മോഡലുകൾക്കും എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ നൽകുന്ന 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും അ‌തോടെ ഇരു മോഡലുകളും കുറച്ചുകൂടി വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. ​ഐഫോൺ 14 വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് ഐഫോൺ 13.

'2023' ജിയോ വരിക്കാർക്ക് സ്പെഷ്യൽ ആണ്; ക്രിസ്മസ് പുതുവർഷ ഓഫറുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ'2023' ജിയോ വരിക്കാർക്ക് സ്പെഷ്യൽ ആണ്; ക്രിസ്മസ് പുതുവർഷ ഓഫറുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

Best Mobiles in India

English summary
Vijay Sales offers huge discounts on iPhones, MacBooks, and other Apple devices. We know that the iPhone 14's price in India will be around Rs 79,900. But Vijay Sales has listed the iPhone 14 at a price of Rs 74,900 as part of the offer sale. 5,000 rupees at once, minimum. So this is a golden opportunity for iPhone fans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X