വിശ്വരൂപം ഫോണില്‍

Posted By: Vivek

സമീപകാലത്ത് വിശ്വരൂപം പോലെ വിവാദമുണ്ടാക്കിയ ഒരു ചിത്രമുണ്ടായിട്ടില്ല. ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായ കമല്‍ ഹാസന്റെ ഈ സ്‌പൈ ത്രില്ലര്‍ പൊള്ളയായ വിവാദങ്ങളുടെ കെണിയില്‍ വീണതാണ് കോലാഹലങ്ങളുണ്ടാക്കിയത്. തമിഴ്‌നാട് സര്‍ക്കാരുള്‍പ്പെടെ ചിത്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയതോടെ വിശ്വരൂപം തിയേറ്ററുകളില്‍ സജീവമായി. ഏതായാലും വിശ്വരൂപത്തിന്റെ കൂടുതല്‍ ദൃശ്യ-ശ്രാവ്യ വിശേഷങ്ങള്‍ അറിയാനും, വാള്‍പേപ്പറുകളും മറ്റും ഉപയോഗിയ്ക്കാനുമായി മികച്ച ചില വിശ്വരൂപം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിശ്വരൂപം- സോണി മ്യൂസിക്

കമല്‍ ഹാസ്സന്റെ ബ്രഹ്മാണ്ഡ ചിത്രമായ വിശ്വരൂപത്തിലെ ഒറിജിനല്‍ മ്യൂസിക്കിന്റെ ശേഖരമാണ് ഈ ആപ്ലിക്കേഷന്‍. ശങ്കര്‍-ഏസാന്‍-ലോയ് അത്ഭുതം ആസ്വദിയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

 

 

വിശ്വരൂപം

വിശ്വരൂപത്തെ സംബന്ധിയ്ക്കുന്ന എല്ലാ വിവരങ്ങളും, പുത്തന്‍ വാര്‍ത്തകളും ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍. ചിത്രത്തിന്റെ ട്രെയിലറും ചിത്രങ്ങളും കാണാനുള്ള സംവിധാനവും ഇതിലുണ്ട്. രൂപകല്പനയിലെ മികവ് ഈ ആപ്ലിക്കേഷനെ ശ്രദ്ധേയമാക്കുന്നു. വിശ്വരൂപത്തെ കൈയ്യിലൊതുക്കാന്‍ ഡൗണ്‍ലോഡ് ചെയ്യൂ.

ഡൗണ്‍ലോഡ്‌

 

വിശ്വരൂപം വാള്‍പേപ്പര്‍ & വീഡിയോ

കമല്‍ ഹാസന്‍ ആരാധകര്‍ക്കായി ഒരു നല്ല ആപ്ലിക്കേഷന്‍. വിശ്വരൂപം വാള്‍പേപ്പറുകളും, വീഡിയോകളും കാണാനും പങ്കുവയ്ക്കാനും സഹായിയ്ക്കുന്ന ആപ്ലിക്കേഷനാണിത്. മാത്രമല്ല നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിലേയ്ക്ക് സേവ് ചെയ്യാനും സാധിയ്ക്കും.

ഡൗണ്‍ലോഡ്

 

 

വിശ്വരൂപം- ഗാലറി

വിശ്വരൂപത്തിലെ ചിത്രങ്ങളുടെ മനോഹരമായ കളക്ഷന്‍. മെയിലിലൂടെയും, ട്വിറ്ററിലൂടെയും, ബ്ലൂടൂത്ത് വഴിയുമൊക്കെ ചിത്രങ്ങള്‍ പ്കു വയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല എസ്ഡി കാര്‍ഡിലേയ്ക്ക് സേവ് ചെയ്യാനും സാധിയ്ക്കും. ചിത്രങ്ങള്‍ വാള്‍പേപ്പറോ കോണ്ടാക്റ്റ് ഐക്കണോ ആക്കാം.ഓഫ് ലൈന്‍ ഗാലറിയാണ്.
ഡൗണ്‍ലോഡ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot