Home
Mobile

ഇപ്പോൾ നമ്മുടെ നാട്ടുകാർക്ക് ഇവനെ മതി; ഈ ബ്രാൻഡിന്റെ 15000 രൂപയ്ക്കുള്ളിൽ കിട്ടുന്ന 5ജി സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാധാരണക്കാർ കൂടുതലായും വാങ്ങുക ​ചൈനീസ് സ്മാർട്ട്ഫോണുകളാണ്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ​ചൈനീസ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ​റെഡ്മി, റിയൽമി, ഷവോമി, പോക്കോ, ഓപ്പോ, ഐക്യൂ, വിവോ തുടങ്ങി ജനപ്രിയ ​ചൈനീസ് ബ്രാൻഡുകൾ നിരവധിയുണ്ട്. ഇതിൽ വിവോ ഫോണുകൾ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന നിരക്കിൽ മികച്ച ഫീച്ചറുകളുമായി 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന നിരവധി വിവോ സ്മാർട്ട്ഫോണുകൾ ഇപ്പോൾ നമ്മുടെ വിപണിയിൽ ഉണ്ട്. അ‌തിൽ മികച്ച ചില മോഡലുകൾ ഇവിടെ പരിചയപ്പെടാം.

വിവോ T3 ​ലൈറ്റ് 5ജി (Vivo T3 Lite 5G): വിവോ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത 5ജി സ്മാർട്ട്ഫോൺ ആണ് ഇത്. 10,499 രൂപയാണ് ഈ ഫോണിൻ്റെ പ്രാരംഭ വില. എന്നാൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 500 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഇത് 9,999 രൂപയ്ക്ക് വാങ്ങാം.

പ്രമുഖ ബ്രാൻഡിന്റെ 15000 രൂപയ്ക്കുള്ളിൽ കിട്ടുന്ന 5ജി സ്മാർട്ട്ഫോണുകൾ

ജൂ​ലൈ 4 മുതൽ ആണ് വിവോ T3 ​ലൈറ്റ് 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 6.56 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റ്, 50 എംപി ഡ്യുവൽ റിയർ ക്യാമറകൾ, 8 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

വിവോ T3x 5ജി (vivo T3x 5G): 13,499 രൂപയ്ക്ക് ഈ കിടിലൻ 5ജി ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 1000 രൂപ ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 12,999 രൂപയ്ക്ക് വാങ്ങാം. മികച്ച ഫീച്ചറുകൾ തന്നെയാണ് ഈ വിവോ ഫോണിലും ഉള്ളത്.

പ്രമുഖ ബ്രാൻഡിന്റെ 15000 രൂപയ്ക്കുള്ളിൽ കിട്ടുന്ന 5ജി സ്മാർട്ട്ഫോണുകൾ

6.72 ഇഞ്ച് ഫുൾ HD പ്ലസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റ്, 50MP ഡ്യുവൽ റിയർ ക്യാമറകൾ, 8MP സെൽഫി ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗ്, 6000mAh ബാറ്ററി, 4K വീഡിയോ റെക്കോർഡിംഗ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ട്.

വിവോ Y28 5ജി (Vivo Y28 5G): ഈ കിടിലൻ വിവോ 5ജി ഫോൺ ഇപ്പോൾ 13,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 750 രൂപ ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ ഈ സ്മാർട്ട്ഫോൺ 13249 രൂപയ്ക്ക് ലഭിക്കും.

6.56 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റ്, 50 എംപി ഡ്യുവൽ പിൻ ക്യാമറകൾ, 8 എംപി സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സൗകര്യം തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ആണ് ഈ വിലയിൽ ലഭ്യമാകുക.

പ്രമുഖ ബ്രാൻഡിന്റെ 15000 രൂപയ്ക്കുള്ളിൽ കിട്ടുന്ന 5ജി സ്മാർട്ട്ഫോണുകൾ

വിവോ T2x 5G (vivo T2x 5G): വിവോ T3x 5ജിയുടെ മുൻഗാമിയായ ഈ മോഡൽ ഇപ്പോൾ 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റ്, 50എംപി ഡ്യുവൽ റിയർ ക്യാമറ എന്നിവയെല്ലാം ഇതിലുണ്ട്.

Best Mobiles in India

English summary
There are many popular Chinese brands like Redmi, Realme, Xiaomi, Poco, Oppo, iQOO, Vivo etc. It has a lot of people who like vivo phones. There are many Vivo smartphones available under Rs 15000 with great features at a price that the common man can afford. These include Vivo T3 Lite 5G, Vivo T3x 5G, Vivo Y28 5G and Vivo T2x 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X