Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ
വിവോയുടേതായി ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണുകളെക്കുറിച്ചാണ് സ്മാർട്ട്ഫോൺ ലോകത്ത് ചർച്ചകൾ നടക്കുന്നത്. രണ്ട് ഡിവൈസുകൾ വിവോ ആഗോള തലത്തിൽ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വിവോ എക്സ് ഫോൾഡിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് ഇതിൽ ഒരു ഡിവൈസിനെ വിലയിരുത്തുന്നത് (Vivo Foldable).

വിവോയുടെ പുതിയ ഫോൾഡബിൾ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഡ്യുവൽ ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറാണ് ഏറ്റവും ആകാംക്ഷ ജനിപ്പിക്കുന്ന ഘടകം. പുതിയ ഫോൾഡബിൾ ഡിവൈസിന്റെ രണ്ട് സ്ക്രീനിലും ഈ സെൻസറുകൾ പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിൽ ഉള്ള എതിരാളികളെല്ലാം സൌഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകൾ ആണ് ഫീച്ചർ ചെയ്യുന്നത്.

ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ രാജാവായ സാംസങ് ഗാലക്സി Zഫോൾഡ് 3 പോലെയുള്ള ഡിവൈസുകളിൽ പോലും സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളതെന്ന് ഓർക്കണം. എന്നാൽ പുതിയ വിവോ ഫോൾഡബിൾ ഡിവൈസിനായി കാത്തിരിക്കാൻ വയ്യെന്നുള്ളവർക്ക് വാങ്ങാൻ പറ്റിയ ഫോൾഡബിൾ ഡിവൈസുകൾ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഓഗസ്റ്റ് 10ന് വിപണിയിൽ എത്തുന്ന സാംസങിന്റെ പുതിയ ഫോൾഡബിൾ ഡിവൈസുകളായ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, സാംസങ് ഗാലക്സി Z ഫോൾഡ് 4 എന്നിവ ഉൾപ്പെടുത്താതെയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സൈറ്റുകൾക്കും രാജ്യങ്ങൾക്കും അനുസരിച്ച് വിലയിലും മറ്റും വ്യത്യാസങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഓപ്പോ ഫൈൻഡ് എൻ
വില: 91,990 രൂപ
- 7.10 ഇഞ്ച് ഫോൾഡബിൾ എൽടിപിഒ അമോലെഡ് ഡിസ്പ്ലെ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ചിപ്പ്‌സെറ്റ്
- 50 മെഗാ പിക്സൽ + 16 മെഗാ പിക്സൽ + 13 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
- 32 മെഗാ പിക്സൽ സെൽഫി ക്യാമറ
- ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം
- 4500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
- കറുപ്പ്, പർപ്പിൾ, വെള്ള നിറങ്ങളിൽ ലഭ്യം
- 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലെ
- 6.2 ഇഞ്ച് ഇൻഫിനിറ്റി ഒ കവർ ( സെക്കൻഡറി ) ഡിസ്പ്ലെ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ഒക്ട കോർ പ്രോസസർ
- 12 മെഗാ പിക്സൽ +12 മെഗാ പിക്സൽ + 12 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
- 10 മെഗാ പിക്സൽ + 4 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ
- 4,400 എംഎഎച്ച് ബാറ്ററി
- എസ് പെൻ സപ്പോർട്ട്
- റാം 12 ജിബി, സ്റ്റോറേജ് 256 ജിബി
- 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലെ
- ഫോൾഡ് ചെയ്യുമ്പോൾ 6.2 ഇഞ്ച് കവർ സ്ക്രീൻ ഡിസ്പ്ലെ
- ക്വാൽകോം എസ്എം8250 സ്നാപ്പ്ഡ്രാഗൺ 865 പ്ലസ്
- 12 മെഗാ പിക്സൽ+12 മെഗാ പിക്സൽ+12 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം.
- 10 മെഗാ പിക്സൽ സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
- 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ടെക് മെയിൻ ഡിസ്പ്ലെ
- 6.9 ഇഞ്ച് സൂപ്പർ അമോലെഡ് ടെക് കവർ ഡിസ്പ്ലെ
- ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റ്
- 12 മെഗാ പിക്സൽ + 12 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
- 10 മെഗാ പിക്സൽ സെൽഫി ക്യാമറ
- 3,300 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി
- ഐപിഎക്സ്8 റേറ്റിങ്
- 8 ജിബി റാം, 128 ജിബി സ്റ്റോറേജ് | 12 ജിബി റാം, 256 ജിബി സ്റ്റോറേജ്

സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി
വില: 1,39,999 രൂപ

സാംസങ് ഗാലക്സി Z ഫോൾഡ്2 5ജി
വില: 1,19,999 രൂപ

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി
വില: 84,999 രൂപ മുതൽ


Click it and Unblock the Notifications








