സമ്പാദ്യം കാലിയാക്കാതെ ഒരു കിടിലൻ സ്മാർട്ട്ഫോണിന്റെ ഉടമയാകാം; വിവോയുടെ സ്വാതന്ത്ര്യദിന ഓഫർ
ഇന്ത്യയിലെ ജനപ്രിയ മൊബൈൽ ബ്രാൻഡുകളിലൊന്നായ വിവോ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിരിക്കുകയാണ്. ഇതിനോടകംതന്നെ വിവോയുടെ സ്വാതന്ത്ര്യദിന ഓഫർ സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 16 വരെ വിവോയുടെ എല്ലാ മെയിൻലൈൻ, പാർട്ണർ റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമാകും.
ഓഫർ സെയിലിനോട് അനുബന്ധിച്ച് വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണായ വിവോ എക്‌സ് 90 സീരീസ്, വെഡ്ഡിംഗ് ഫോക്കസ്ഡ് വിവോ വി 27 സീരീസ്, വിവോ വൈ സീരീസ് എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത കിടിലൻ സ്മാർട്ട്‌ഫോണുകളിൽ നിരവധി ഡീലുകളും ഡിസ്കൗണ്ടുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മികച്ചൊരു സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വിവോ എക്സ് 90 പ്രോ നല്ലൊരു ഓപ്ഷനാണ്. ആകർഷകമായ അനവധി ഓഫറുകൾ ഇപ്പോൾ ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾ- ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് 8500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവോ വാഗ്ദാനം ചെയ്യുന്നു.
ഈ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോഴും ഇതേ ഡിസ്കൗണ്ട് ലഭ്യമാകും. ഇതിന് പുറമേ എക്സ്ചേഞ്ച് ഓഫറും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. അഡീഷണൽ എക്സ്ചേഞ്ച് ബോണസ് ആയി 6000 രൂപയുടെ ഡിസ്കൗണ്ട് വിവോ നൽകും. 5000 രൂപയോ അതിന് മുകളിലോ മൂല്യമുള്ള ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുന്നവർക്കാണ് ഈ എക്ചേഞ്ച് ബോണസ് ലഭ്യമാകുക.
ഓഗസ്റ്റ് 31 വരെയാണ് ഈ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകുക. വിവോ എക്സ് 90 പ്രോയുടെ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 84,999 രൂപയാണ് വില. വിവോയുടെ എക്സ്90 സ്മാർട്ട്ഫോണിന്റെ 8ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 59,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
വിവോയുടെ എക്സ്90യുടെ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 53,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബ്രീസ് ബ്ലൂ, ആസ്റ്ററോയിഡ് ബ്ലാക്ക് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ ഈ മികച്ച വിവോ ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ഒട്ടേറെ ഫീച്ചറുകളുമായാണ് വിവോ എക്സ്90, വിവോ എക്സ്90 പ്രോ എന്നിവ എത്തിയിട്ടുള്ളത്. അതിനാൽത്തന്നെ ഈ ഫോണുകൾ വാങ്ങുന്നവർക്ക് മികച്ച അനുഭവം തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ കൂടി പരിചയപ്പെടാം. വിവോ എക്സ് സീരീസിൽ വരുന്ന ഈ രണ്ട് ഫോണുകളിലും 6.78 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.

120Hz റിഫ്രഷ് റേറ്റും ZEISS നാച്ചുറൽ കളർ 2.0യും ശക്തമായ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉള്ള ഈ സ്മാർട്ട്ഫോണുകൾ കണ്ണുകൾക്കും കാതിനും സുഖകരമായ അനുഭവം സമ്മാനിക്കുന്നു. ക്യാമറയുടെ കാര്യത്തിൽ എപ്പോഴും മികവ് പുലർത്താറുള്ള വിവോ എക്സ് സീരീസിലെ ഈ സ്മാർട്ട്ഫോണുകൾക്കായി ZEISS-മായി ചേർന്നു പ്രവർത്തിച്ചിരിക്കുന്നു.
X90 പ്രോയ്ക്ക് വളരെ വലിയ 1 ഇഞ്ച് മെയിൻ ക്യാമറയും ലോ ലൈറ്റിൽ പോലും വ്യക്തമായ ഫോട്ടോകൾക്കായി ഒരു വലിയ 50MP സെൻസറും ഉണ്ട്. എക്സ്90 ൽ 50എംപി പ്രധാന ക്യാമറ, 12എംപി പോർട്രെയ്റ്റ് ക്യാമറ,12എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉണ്ട്.
ഈ രണ്ട് വിവോ ഫോണുകളും മീഡിയടെക് ഡിമെൻസിറ്റി 9200 പ്രോസസറുകളുമായാണ് എത്തുന്നത്. ഇതോടൊപ്പം മികച്ച ബാറ്ററിയും നൽകിയിരിക്കുന്നു. X90യ്ക്ക് 4810mAh ബാറ്ററിയും X90 പ്രോയ്ക്ക് 4870mAh ബാറ്ററിയും ഉണ്ട്. 120W ചാർജിങ് പിന്തുണയും ഈ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു. X90 പ്രോയ്ക്ക് 50W വയർലെസ് ചാർജിങ് പിന്തുണയുമുണ്ട്. വിശദവിവരങ്ങൾക്കായി വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.


Click it and Unblock the Notifications








