അടുത്ത അങ്കം കുറിക്കാൻ എത്തുന്നു വിവോ വി40 സീരീസ്; ലോഞ്ച് ഉടൻ
വിവോ വി 40 സീരീസ് (Vivo V 40 series) അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോഞ്ചിൽ രണ്ട് മോഡലുകൾ ആണ് ഉൾപ്പെടുന്നത്. വിവോ വി 40ഉം, വിവോ വി 40 പ്രോയും. പ്രോ വേരിയൻ്റും ബിഐഎസ് സർട്ടിഫിക്കേഷനിൽ ശ്രദ്ധിക്കപ്പെട്ടു. ഇത് വരാനിരിക്കുന്ന ലോഞ്ചിനെ കുറിച്ച് സൂചന നൽകി. ഇപ്പോൾ, ഏറ്റവും പുതിയ പുറത്ത് വരുന്ന വിവരങ്ങൾ വരാനിരിക്കുന്ന വിവോ വി 40 സീരീസിനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കിട്ടു. പുറത്ത് വിട്ട വിശദാംശങ്ങളിലേക്ക് കടക്കാം.
വിവോ വി 40 സീരീസിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? 91 മൊബൈലുകൾ പുറത്ത് വിട്ട് റിപ്പോർട്ട് അനുസരിച്ച്, സെഗ്‌മെൻ്റിലെ 5,500 എംഎഎച്ച് ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും വിവോ വി 40 സീരീസ്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68 റേറ്റിംഗുമായി വി 40 സീരീസ് വരും.

രണ്ട് മോഡലുകളും ഇന്ത്യയിൽ ഗംഗസ് ബ്ലൂ, ലോട്ടസ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ പുറത്ത് ഇറങ്ങും. ഡ്യൂറബിലിറ്റിക്കായി ഒരു കുഷ്യനിംഗ് ഘടനയും ഇൻഫിനിറ്റി ഐ ക്യാമറ മൊഡ്യൂളോട് കൂടിയ 3D കർവ്ഡ് ഡിസ്‌പ്ലേയും വിവോ വി 40 സീരീസ് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.
കൂടാതെ, വിവോ വി 40യുടെ ഇന്ത്യൻ വേരിയൻ്റിന് അന്താരാഷ്ട്ര വേരിയൻ്റിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കും. 2800 x 1260 പിക്സൽ റെസലൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4500 നിറ്റുകളുടെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്സ് എന്നിവ ഉള്ള 6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയോടെയാണ് ബ്രാൻഡ് വിവോ വി40 കഴിഞ്ഞ മാസം പുറത്തിറക്കിയത്.
12 ജിബി വരെ LPDDR4X റാമും 512 ജിബി UFS 2.2 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഈ ഉപകരണം നൽകുന്നത്. 50 എംപി ഒഐഎസ് പ്രാപ്തമാക്കിയ മെയിൻ ക്യാമറയും ഓട്ടോഫോക്കസോട് കൂടിയ 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടെ ഉള്ള ഡ്യുവൽ റിയർ ക്യാമറ സംവിധാനവും വിവോ വി 40യുടെ സവിശേഷത ആണ്.
കൂടാതെ, സെൽഫികൾക്കും വീഡിയോകൾക്കും വേണ്ടി 50 എംപി സെൽഫി ക്യാമറയും ഇതിൽ ലഭിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗിന് ഉള്ള പിന്തുണയോടെ 5,500 mAh ബാറ്ററി യൂണിറ്റ് ഹാൻഡ്‌സെറ്റ് പായ്ക്ക് ചെയ്യുന്നു. സ്റ്റാൻഡേർഡ് മോഡലിൻ്റെ അതേ ബാറ്ററിയും ഐപി റേറ്റിംഗും ഉള്ള വിവോ വി40 പ്രോ മോഡലിലും ഉണ്ട്.
എന്നിരുന്നാലും, വി 40യേക്കാൾ ചില നവീകരണങ്ങൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ വി 40 സീരീസ് ഇന്ത്യയിൽ ഓഗസ്റ്റിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വിവോ ഇത് സംബന്ധിച്ച വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. എന്നാൽ ഈ വാർത്ത ശരിയാണെങ്കിൽ കമ്പനി ഉടൻ തന്നെ ലോഞ്ച് സംബന്ധമായ വിവരങ്ങൾ പുറത്ത് വിടുന്നതായിരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








