കുറച്ച് ഓവറായാലെ ആളുകൾ ശ്രദ്ധിക്കൂ! വിവോയുടെ കുറച്ച് ലീക്കായ വിവരങ്ങൾ കിട്ടിയിട്ടുണ്ട്!
വിവോ വൈ 58 5ജി (Vivo Y58 5G) എന്ന് പേരിട്ടിരിക്കുന്ന പുതിയ Y സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി വിവോ. വരാനിരിക്കുന്ന വൈ 58 5ജി സ്മാർട്ട്‌ഫോണിൻ്റെ സവിശേഷതകൾ ഒന്നും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, മാർക്കറ്റിംഗ് പോസ്റ്ററുകൾ ഓൺലൈനിൽ ചോർന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവോ വൈ 58 5ജിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. വിവോ ആരാധർക്ക് സന്തോഷം പകരാനായി വിവോ വൈ 58 5ജി ജൂൺ 20ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിവോ വൈ 58 5ജി ജൂൺ 20ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക ടീസറിൽ കാണുന്നത് പോലെ, വൃത്ത ആകൃതിയിലുള്ള മൊഡ്യൂളിൽ ഒരു ഡ്യുവൽ ക്യാമറ സംവിധാനം ഫോണിലുണ്ടാകും. ഇത് രണ്ട് കളർ വേരിയൻ്റുകളിൽ ആണ് ലോഞ്ച് ആകുന്നത്. ഇത് കൂടാതെ, വിവോ വൈ 58 5ജിയെ സംബന്ധിച്ച് ബ്രാൻഡ് ഒന്നും വെളിപ്പെടുത്തുന്നില്ല.

വിവോ വൈ 58 5ജിയിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം. ലീക്ക് ആയ മാർക്കറ്റ് പോസ്റ്ററുകൾ അനുസരിച്ച്, വിവോ വൈ 58 5ജിക്ക് 6.72 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡിസ്‌പ്ലേ 120Hz ൻ്റെ റീഫ്രഷ് റേറ്റും 1,024nits പീക്ക് ബ്രൈറ്റ്നസ്സും ഉണ്ടായിരിക്കും.
8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 SoC ജോടി ആക്കിയ ഫോൺ 1 ടിബി വരെ അധിക വിപുലീകരണത്തിനായി (അഡീഷണൽ എക്സ്പാൻഷൻ) ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡിനെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഇമേജിംഗിനായി,വിവോ വൈ 58 5ജി 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയുമായി ഇറങ്ങാൻ ആണ് സാധ്യത. ഫ്രണ്ടിൽ, 8 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കാം. 44W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6,000 mAh ബാറ്ററിയും ഈ ഉപകരണം പായ്ക്ക് ചെയ്യുമെന്ന് സൂചനയുണ്ട്. ഇതിന് 7.99 മില്ലിമീറ്റർ കനവും 199 ഗ്രാം ഭാരവും ഉണ്ടാകും.
കൂടാതെ, വിവോ വൈ 58 5ജി, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP64 റേറ്റിംഗും സൈഡ്-മൗണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സ്കാനറും അവതരിപ്പിക്കും. വിവോ വൈ 58 5ജിയുടെ വില സംബന്ധിച്ച് ഇപ്പോൾ ഒരു വിവരവും കമ്പനി പുറത്ത് വിട്ടിട്ടില്ല. ലീക്ക് ആയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന സവിശേഷതകൾ കണക്കിലെടുത്ത്, ഫോൺ ഒരു മിഡ് റേഞ്ച് ഓഫറായിരിക്കുമെന്നും അതിൻ്റെ വില 25,000 രൂപയിൽ താഴെയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കമ്പനി പങ്കിട്ട ചിത്രം അനുസരിച്ച്, വിവോ Y58 ഒരു സ്ലാബ് ഡിസൈൻ പോലെയാണ്. ഫ്ലാറ്റ് ഡിസ്‌പ്ലേയും തിളങ്ങുന്ന ബാക്ക് പാനലുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന വിവോ വൈ 58 5ജിയുടെ കൂടുതൽ കൃത്യമായ വിവരങ്ങൾ കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും. പക്ഷെ കാര്യമായ ഇവന്റ് ഒന്നുമില്ലാതെ സോഫ്ട് ലോഞ്ചിലൂടെയാകും വിവോ വൈ 58 5ജി ഇന്ത്യയിൽ എത്തുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications