വരുമെന്ന് പറഞ്ഞാൽ വരും! പുതിയ വിവോ ടി3 പ്രോ ഫോൺ ഇറക്കാനൊരുങ്ങി വിവോ
വിവോ ലോഞ്ചിംഗ് തിരക്കിലാണ്. വിവോ, വി40 സീരീസ് ഔദ്യോഗികമായി ഇറക്കിയ ശേഷം, ഇപ്പോഴിതാ വിവോ ഒരു പുതിയ ഫോൺ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. Smartprixൻ്റെ റിപ്പോർട്ട് പ്രകാരം വിവോ ടി3 പ്രോ എന്നറിയപ്പെടുന്ന ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ ടി2 പ്രോയുടെ പിൻഗാമിയാവും ഇറങ്ങാനിരിക്കുന്ന വിവോ ടി3 പ്രോ.
വിവോ ടി3 പ്രോ 5ജി അതിൻ്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ തരംഗം സൃഷ്ടിക്കുന്നു. ടിപ്‌സ്റ്റർ യോഗേഷ് ബ്രാറുമായി സഹകരിച്ച് Smartprix ൽ നിന്ന് ഉള്ള സമീപ കാല ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഉള്ള വിശദാംശങ്ങൾ ആണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്.

മുൻഗാമിയായ ടി2 പ്രോയെ അപേക്ഷിച്ച് ടി3 പ്രോയ്ക്ക് കൂടുതൽ പ്രീമിയം ഡിസൈൻ ഉണ്ടായിരിക്കുമെന്ന് ലീക്ക് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. സ്‌റ്റൈലിഷ് വീഗൻ ലെതർ ഫിനിഷുള്ള പിൻ പാനലാണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ക്യാമറ മൊഡ്യൂൾ മുൻനിര iQOO 12ന് സമാനമാണ്. ഇത് ടി3 പ്രോയ്ക്ക് ക്‌ളാസിക്ക് ലുക്ക് നൽകുന്നു.
വിവോ ടി3 പ്രോ 5ജി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇതിനകം തന്നെ 825,000 എന്ന ശ്രദ്ധേയമായ Antutu സ്‌കോർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ 5,500mAh ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട് എങ്കിലും, ഫോൺ വെറും 7.49mm കനം മാത്രമാണെന്നും ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.
ഡിസ്‌പ്ലേയുടെയും ക്യാമറയുടെയും വിശദാംശങ്ങൾ ഇപ്പോഴും കമ്പനി പുറത്ത് വിട്ടില്ല എങ്കിലും, T3 പ്രോയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള ഒരു കെർവ്ഡ് AMOLED പാനലും 50 മെഗാപിക്സൽ സോണി ക്യാമറ സെൻസറും സുഗമവും ഉയർന്ന നിലവാരമുള്ളതും ആയ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുമെന്ന് ആണ് കരുതുന്നത്.
വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ, അടിസ്ഥാന മോഡലിന് 23,999 രൂപ വില ഉള്ള ടി 2 പ്രോ സ്ഥാപിച്ച ട്രെൻഡ് വിവോ ഫോള്ളോ ചെയ്യുകയാണെങ്കിൽ, ടി 3 പ്രോയും സമാനമായ വിലയിൽ വന്നേക്കാം. ഓഗസ്റ്റ് അവസാനത്തോടെ ലോഞ്ച് പ്രതീക്ഷിക്കുന്നതിനാൽ, കമ്പനി കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്താൻ സാധ്യത ഉണ്ട്.
വിവോ അടുത്തിടെ അതിൻ്റെ ഏറ്റവും പുതിയ വി-സീരീസ് സ്മാർട്ട്‌ഫോണുകളായ വി 40, വി 40 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രൊഫഷണൽ നിലവാരം ഉള്ള പോർട്രെയ്‌റ്റുകൾ വാഗ്ദാനം ചെയ്യുന്ന, ZEISS-മായി കോ-എഞ്ചിനീയറിംഗ് ചെയ്‌ത ശ്രദ്ധേയമായ ക്യാമറ സജ്ജീകരണങ്ങൾ ഈ സീരീസിൽ ഉണ്ട്.
രണ്ട് മോഡലുകളും ആകർഷകമായ ഡിസൈനുകളും ശക്തമായ പ്രോസസ്സറുകളും അവതരിപ്പിക്കുന്നു. വി 40 പ്രോ അതിൻ്റെ നൂതന ക്യാമറ സംവിധാനവും വലിയ ഡിസ്‌പ്ലേയും കൊണ്ട് വേറിട്ട് നിൽക്കുന്നു. ഫോട്ടോഗ്രാഫിയിലും സ്റ്റൈലിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യൻ സ്മാർട്ട്‌ഫോൺ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വിവോ വി40 സീരീസ് ലക്ഷ്യമിടുന്നു.
വിവോ വി 40 രാജ്യത്തിൻ്റെ പ്രീമിയം മിഡ് റേഞ്ച് സെഗ്‌മെൻ്റിൽ ഉള്ള ഫോൺ ആണ്. എന്നാൽ വിവോ വി 40 പ്രോ ഒരു മുൻനിര ഫോൺ എന്ന നിലയിൽ കൂടുതൽ പ്രീമിയം റൂട്ടിൽ ആണ് സ്ഥാനം ഉറപ്പിക്കുന്നത്. വിവോ വി40 പ്രോ ഇന്ന് (ഓഗസ്റ്റ് 13, 2024) വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴി ഇന്ത്യൻ സമയം ഉച്ചയ്ക്ക് 02:00 മണിക്ക് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്ക് എത്തിയിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








