ഇതൊക്കെ എങ്ങനെ സാധിക്കുന്നു! കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി വിവോ T3 ലൈറ്റ് 5G
വിവോ നേരത്തെ സൂചിപ്പിച്ചത് പോലെ, കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ ആയ വിവോ ടി3 ലൈറ്റ് 5ജി (vivo T3 Lite 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് HD+ LCD സ്‌ക്രീൻ, നോച്ചിനുള്ളിൽ 8 എംപി ക്യാമറ, 6 ജിബി വരെ റാം, 6 ജിബി വരെ വെർച്വൽ റാം എന്നിവയുള്ള Dimensity 6300 SoC ആണ് വിവോ ടി3 ലൈറ്റ് 5ജി ഫോണിന്റെ പ്രധാന സവിശേഷതകൾ.
നേരത്തെ പറഞ്ഞത് പോലെ, വിവോ ടി3 ലൈറ്റ് 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ആണ് ഉള്ളത്. സംയോജിത എഐ ഉള്ള 50 മെഗാ പിക്സൽ ക്യാമറ ഈ ഉപകരണത്തിൽ വരുന്നുണ്ട്. വിവോ ടി3 ലൈറ്റ് 5ജി ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആണ്.

വൈബ്രൻ്റ് ഗ്രീൻ, മജസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ ആണ് വിവോ ടി3 ലൈറ്റ് 5ജി ഫോൺ വരുന്നത്. ഈ ഫോണിന്റെ 4 ജിബി + 128 ജിബി മോഡലിന് 10,499 രൂപയും 6 ജിബി+ 128 ജിബി മോഡലിന് 11,499 രൂപയും ആണ് വില. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, എല്ലാ പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും 2024 ജൂലൈ 4 മുതൽ ഈ ഫോൺ ലഭ്യമാകും.
പ്രോസസർ: വിവോ ടി3 ലൈറ്റ് 5ജി മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് നൽകുന്നത്. റിയൽമി നർസോ എൻ65 (Realme Narzo N65), റിയൽമി സി65 5ജി (Realme C65 5G) എന്നിവ ഉൾപ്പെടെ ബജറ്റ് സെഗ്‌മെൻ്റിലെ മറ്റ് സ്മാർട്ട്‌ഫോണുകൾക്കും ഈ ചിപ്‌സെറ്റ് ആണ് ശക്തി പകരുന്നത്.
ഡിസൈൻ: ഉപകരണം കട്ടിയുള്ള ബിൽഡോട് കൂടിയ ബോക്‌സി ലുക്ക് ആണ് നൽകുന്നത്. പിൻ പാനലിൽ, വിവോ ടി3 ലൈറ്റ് 5ജി ചതുരാകൃതിയിലുള്ള ഒരു ഡ്യുവൽ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണത്തിന് മുകളിൽ സ്പീക്കറുകൾ ലഭ്യമാണ്. പച്ച, കറുപ്പ് എന്നീ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭിക്കും.
ക്യാമറ: വിവോ ടി3 ലൈറ്റ് 5ജി ഫോണിന് f/1.8 അപ്പേർച്ചറുള്ള 50 എംപി റിയർ ക്യാമറ, LED ഫ്ലാഷ്, f/2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉണ്ട്. ഉപകരണത്തിൽ സ്ഥാപിച്ചിരിക്കുന്ന സോണി ക്യാമറയ്ക്ക് ഇൻ്റഗ്രേറ്റഡ് എഐ പവർ ഉണ്ടായിരിക്കും. ഫ്രണ്ടിൽ, f/2.0 അപ്പേർച്ചറുള്ള 8 എംപി ക്യാമറ ആണ് നൽകിയിരിക്കുന്നത്.
വിവോ ടി3 ലൈറ്റ് 5ജി 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ബജറ്റ് ഫോണുകൾ ഓഫർ ചെയ്യുന്നത് പോലെ, ഈ ഫോണിന്റെ സ്‌ക്രീനും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് നൽകുന്നുണ്ട്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഇതിൽ വരുന്നുണ്ട്.
4 ജിബി / 6ജിബി LPDDR4x റാം, 128 eജിബി MMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവ ആണ് സ്റ്റോറേജ് സവിശേഷതകൾ. വെള്ളത്തിലും പൊടിയിലും ഉള്ള സംരക്ഷണത്തിനായി IP64 റേറ്റിംഗ് വാഗ്ദാനം ചെയ്യുന്നു. ഹാൻഡ്‌സെറ്റിന് 8.39 എംഎം കനവും 185 ഗ്രാം ഭാരവുമുണ്ടാകും. കൂടാതെ 5000 എംഎഎച്ച് ബാറ്ററിയും 4 വർഷത്തെ ബാറ്ററി ലൈഫും 15W ഫാസ്റ്റ് ചാർജിംഗും ഉറപ്പുനൽകുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








