Home
Mobile

ഇവന്മാരുടെ കൈയ്യിൽ കിടിലൻ ഐറ്റങ്ങളുണ്ട്! പുതിയ വൈ28s, വൈ28e സ്മാർട്ഫോണുകൾ ഇന്ത്യയിലെത്തിച്ച് വിവോ

വിവോ വൈ28 5ജി (Vivo Y58 5G) അവതരിപ്പിച്ചതിന് ശേഷം വീണ്ടും പുതിയ Y28 സീരീസ് സ്മാർട്ട്ഫോണുകൾ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വൈ28s (Vivo Y28s), വിവോ വൈ28e എന്നിവയാണ് വിവോ ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ Y28 സീരീസ് സ്മാർട്ട്ഫോണുകൾ. മീഡിയടെക് ഡൈമെൻസിറ്റി 6100 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 14 ഒഎസ്, വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനുള്ള IP64 റേറ്റിംഗ് എന്നിവയ്‌ക്കൊപ്പമാണ് ഇവ വരുന്നത്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറുമായാണ് വിവോ വൈ28s വരുന്നത്. Y28 സീരീസിലെ പുതിയ ഡിവൈസുകളെ കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ പരിശോധിക്കാം.

വിവോ വൈ28s, വിവോ വൈ28e എന്നിവയ്ക്ക് 1612 × 720 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.56 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ, 90Hz റീഫ്രഷ് റേറ്റ്, 840 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. ഗ്രാഫിക്‌സിനായി ആം മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രോസസറാണ് രണ്ട് ഫോണുകളും നൽകുന്നത്.

പുതിയ വൈ28s, വൈ28e സ്മാർട്ഫോണുകൾ ഇന്ത്യയിലെത്തിച്ച് വിവോ

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. വിവോ വൈ28s, വിവോ വൈ28e എന്നിവയിൽ 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ചിപ്‌സെറ്റ് 4 ജിബി/6 ജിബി/8 ജിബി LPDDR4X റാമും 128 ജിബി UFS 2.2 ഇൻ്റേണൽ സ്റ്റോറേജുമായും ജോടിയാക്കിയിരിക്കുന്നു. ഇത് 1TB വരെ വികസിപ്പിക്കാവുന്നതാണ്. വിവോയുടെ ഈ പുതിയ Y-സീരീസ് ഫോണുകൾ Android 14 OS Funtouch OS 14ലാണ് പ്രവർത്തിക്കുന്നത്.

ക്യാമറകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഫോണുകളിലെ പ്രധാന മാറ്റം ക്യാമറകളാണ്. വിവോ വൈ28sൽ 50 എംപി സോണി IMX852 സെൻസർ ഉള്ള പ്രൈമറി ക്യാമറയും f/1.8 അപ്പേർച്ചറും ഒരു സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 എംപി ഷൂട്ടർ ഫ്രണ്ടിൽ ലഭിക്കും.

മറുവശത്ത്, വിവോ വൈ28eക്ക് 13 എംപി പ്രൈമറി ക്യാമറയും സെക്കൻഡറി ലെൻസുമുണ്ട്. സെൽഫികൾക്കായി ഫ്രണ്ടിൽ 5 എംപി ഷൂട്ടർ ലഭിക്കും. വിവോ വൈ28sന് സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ലഭിക്കുന്നു. വിവോ വൈ28eക്ക് ഇത് ലഭ്യമല്ല. രണ്ട് ഫോണുകളും പൊടിയും വെള്ളവും തടയുന്നതിനുള്ള IP64 റെസിസ്റ്റൻ്റ് റേറ്റിംഗും സജ്ജീകരിച്ചിരിക്കുന്നു.

വിവോ വൈ28s, വിവോ വൈ28e എന്നിവയിൽ എന്താണ് പുതിയതായി ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് അറിയാനാണ് പലർക്കും ആകാംഷ. വിവോ വൈ27sൻ്റെ പിൻഗാമിയാണ് വിവോ വൈ28s എത്തിയിരിക്കുന്നത്. ഡിസ്‌പ്ലേ നോക്കിയാൽ വിവോ വൈ28e സ്‌ക്രീൻ സൈസ് 6.64 ഇഞ്ചിൽ നിന്ന് 6.56 ഇഞ്ചായി കുറച്ചു. റെസല്യൂഷൻ FHD+ ൽ നിന്ന് HD+ ലേക്ക് താഴ്ത്തി.

ഗെയിമിംഗിനും മീഡിയ ഉപയോഗത്തിനും വേണ്ടിയാണെങ്കിലും ഇത് അത്ര സുഗമമല്ലാത്ത ദൃശ്യങ്ങൾക്ക് കാരണമാകും. എന്നിരുന്നാലും, വിവോ വൈ27sൽ 4G LTEയുമായി താരതമ്യപ്പെടുത്തുമ്പോൾ 5G നെറ്റ്‌വർക്ക് ഉൾപ്പെടുത്തിയതാണ് ഒരു പ്രധാന അപ്‌ഗ്രേഡ്. ബാറ്ററി ശേഷി 5,000എംഎഎച്ചിൽ ആണെങ്കിലും അതിവേഗ ചാർജിംഗ് വേഗത 44Wൽ നിന്ന് 15W ആയി കുറഞ്ഞു.

മറുവശത്ത്, വിവോ വൈ28e ഇന്ത്യയിലെ ഒരു ബജറ്റ് ഓഫറാണ്. പോകോ M6 പ്രോ, വിവോ T3 ലൈറ്റ് എന്നിവയും മറ്റും പോലുള്ള ജനപ്രിയ ഫോണുകളെ മറികടക്കാൻ ഈ ഫോണിന് ആയേക്കും. FHD+ റെസല്യൂഷനും സ്‌ക്രീൻ വലുപ്പവുമുള്ള പോകോ 6.79 ഇഞ്ച് വലുതാണ്.

Dimensity 6100നെ അപേക്ഷിച്ച് വിവോ T3ൽ Dimensity 6300 വരുന്നു. അതുകൊണ്ട് തന്നെ ചില പ്രകടന വ്യത്യാസങ്ങൾ ഉണ്ടായിരിക്കണം. പോകോ M6 പ്രോ 5ജിയിൽ സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റ് ഉണ്ട്. എന്നാൽ ഈ മത്സരത്തിൽ മികച്ച ക്യാമറ കോമ്പിനേഷൻ വാഗ്ദാനം ചെയ്യുന്നത് 13 എംപി ഡ്യുവൽ ക്യാമറകളും 50എംപി + 2എംപി റിയർ+പോർട്രൈറ്റ് ക്യാമറകളും ഉള്ള വിവോ വൈ28e ആണ്.

ഇനി ഇവയുടെ വിലയും ലഭ്യതയും നോക്കാം. വിവോ വൈ28s 4 ജിബി+128 ജിബി വേരിയൻ്റിന് 13,999 രൂപയും, 6 ജിബി+128 ജിബി മോഡലിന് 15,499 രൂപയും, 8 ജിബി+128 ജിബി മോഡലിന് 16,999 രൂപയുമാണ് വില. വിവോ വൈ28eയുടെ 4ജിബി+64 ജിബി വേരിയൻ്റിന് 10,999 രൂപയും, 4 ജിബി+128 ജിബി മോഡലിന് 11,999 രൂപയുമാണ് വില.

ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ Y28 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. വൈ 28s വിൻ്റേജ് റെഡ്, ട്വിങ്കിംഗ് പർപ്പിൾ നിറങ്ങളിലാണ് വരുന്നത്. വൈ 28e വിൻ്റേജ് റെഡ്, ബ്രീസ് ഗ്രീൻ നിറങ്ങളിലാണ് വരുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
After the launch of Vivo Y58 5G, Vivo has again launched the new Y28 series smartphones in India. Vivo Y28s and Vivo Y28e are the new Y28 series smartphones launched by Vivo in India. They come with a MediaTek Dimension 6100 chipset, Android 14 OS, and an IP64 rating for water and dust resistance. The Vivo Y28s comes with a side-mounted fingerprint sensor for security. Let's check out the complete information about the new devices in the Y28 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X