വിവോ Y83 പ്രോ ഇന്ത്യയില്‍ എത്തി, അറിയേണ്ടതെല്ലാം..!

By GizBot Bureau
|

രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിതരണ കമ്പനിയായ വിവോ ഈ കഴിഞ്ഞ ജൂണിലാണ് വിവോ Y83 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 14,990 രൂപയ്ക്കായിരുന്നു ഈ ഫോണ്‍ എത്തിയത്. ഇപ്പോള്‍ ഇതേ ഫോണിന്റെ ഹൈ-എന്‍ഡ് വേര്‍ഷനും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. അതാണ് വിവോ Y83 പ്രോ. മഹേഷ് ടെലികോം എന്ന മൊബൈല്‍ റീട്ടെയിലര്‍ കമ്പനിയാണ് ഈ ഫോണിനെ കുറിച്ചുളള വിവരം വെളിപ്പെടുത്തിയത്.

വിവോ Y83 പ്രോ ഇന്ത്യയില്‍ എത്തി, അറിയേണ്ടതെല്ലാം..!

15,990 രൂപയാണ് ഹൈഎന്‍ഡ് വേരിയന്റിന്റെ വില റീട്ടെയിലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുളള എല്ലാ ബ്രിക്-ആന്റ്-മോര്‍ട്ടര്‍ സ്‌റ്റോറുകളില്‍ പ്രീ-ഓര്‍ഡര്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ ഫോണിന്റെ കൃത്യമായ വില്‍പന തീയതി ഇവര്‍ നല്‍കിയിട്ടില്ല. ബ്ലാക്ക്, അറോറ വൈറ്റ്, റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളിലാകും ഫോണ്‍ എത്തുന്നത്.

വിവോ Y83 പ്രോയുടെ സവിശേഷതകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം Y83, Y83 പ്രോ എന്നിവയുടെ പ്രധാന വ്യത്യാസം അതിലെ ക്യാമറകള്‍ തന്നെ. 13എംപി പ്രൈമറി സെന്‍സര്‍, 2എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നീ ഡ്യുവല്‍ ക്യാമറ സെറ്റപ്പോടെയാണ് Y3 പ്രോ എത്തിയത്. 8എംപി സെന്‍സറാണ് മുന്നില്‍. വീഡിയോ കോളിംഗിനും സെല്‍ഫിക്കും വേണ്ടി AI ബ്യൂട്ടിഫിക്കേഷന്‍ മോഡും ഉണ്ട്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനത്തിലുളള Funtouch OS 4.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഫോണിന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട്, 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവയാണ്. കൂടാതെ ഫോണിന്റെ പിന്‍ പാനലില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് വിവോ Y83 പ്രോയ്ക്ക്. മീഡിയാടെക് ഹീലിയോ P22 ഒക്ടാകോര്‍ SoC പ്രോസസറും 4ജിബി റാമും ഫോണിലുണ്ട്. കൂടാതെ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പീക്കാനും സാധിക്കും.

2018ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മികച്ച ഫോണുകള്‍ ഇവിടെ നിന്നും തിരയാം2018ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മികച്ച ഫോണുകള്‍ ഇവിടെ നിന്നും തിരയാം

Best Mobiles in India

Read more about:
English summary
Vivo launches Y83 Pro in India with dual cameras: Price, specs and availability

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X