മുന്നിലും പിന്നിലും ഡിസ്‌പ്ലേയുമായി വിവോ നെക്‌സ് 2; അടുത്തറിയാം

|

ഇരട്ട ഡിസ്‌പ്ലേയുള്ള വിവോ നെക്‌സ് 2; അടുത്തറിയാം

 

സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. സാങ്കേതികതയുടെ വളര്‍ച്ച് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലും പ്രതിഫലിക്കുന്നു. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് വിവോയുടെ പുതിയ ഇരട്ട ഡിസ്‌പ്ലേയോടു കൂടിയ നെക്‌സ് 2 സ്മാര്‍ട്ട്‌ഫോണ്‍. പിന്നിലും മുന്നിലുമായി ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിതാദ്യമാണ്.

മുന്നിലും പിന്നിലും ഡിസ്‌പ്ലേയുമായി വിവോ നെക്‌സ് 2; അടുത്തറിയാം

2019ല്‍ ഏവരും ആകാംശയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ് നെക്‌സ് 2. വിവോ തങ്ങളുട സാങ്കേതികതയെ പരമാവധി ഈ ഫോണില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടു ഡിസ്‌പ്ലേകളുണ്ട് എന്നതിനു പുറമേ കരുത്തന്‍ ഫീച്ചറുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.36 ഇഞ്ച് മെയിന്‍ സ്‌ക്രീന്‍ 5.46 ഇഞ്ച് പിന്നിലെ സ്‌ക്രീന്‍ എന്നിവ ഫോണിലുണ്ട്. രണ്ടും സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്.

സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 845 പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. കൂട്ടിന്10 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയിമുണ്ട്. അഡ്രീനോ 630ന്റെതാണ് ജി.പി.യു. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷഅഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,500 മില്ലിആംപയറിന്റെ ബാറ്ററി കരുത്തും ഫോണിലുണ്ട്. എന്നാലും നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന മോഡലാണോ വിവോ നെക്‌സ് 2 ഡ്യുവല്‍ ഡിസ്‌പ്ലേ ? അറിയാന്‍ വായിക്കൂ...

കിടിലന്‍ ഡിസൈന്‍

കിടിലന്‍ ഡിസൈന്‍

ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന കിടിലന്‍ യുണീക് ഡിസൈനാണ് വിവോ നെക്‌സിനുള്ളത്. ഇരട്ട ഡിസ്‌പ്ലേയാണെങ്കിലും ഫോണിന്റെ വലിപ്പം വര്‍ദ്ധിച്ചതായി തോന്നില്ല. തികച്ചും കൈയ്യിലൊതുങ്ങുന്ന സ്ലിം ഡിസൈനാണ് ഫോണിനുള്ളത്. രണ്ടു ഭാഗത്തും സക്രീനായതുകൊണ്ടുതന്നെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാത്രം.

വലിയ സ്‌ക്രീനിനു ചുറ്റുമുള്ള ബേസില്‍സ് മികച്ച രൂപഭംഗി നല്‍കുന്നു. വശങ്ങളില്‍ ശബ്ദം കേന്ദ്രീകരിക്കാനും രണ്ടു ഡിസ്‌പ്ലേകളെ തമ്മില്‍ മാറ്റാനും സ്വിച്ചുണ്ട്. ഫോണിന്റെ അടിഭാഗത്തായി സിം കാര്‍ഡ് ട്രായും യു.എസ്.ബി ടൈപ്പ്-സി പോര്‍ട്ടും മൈക്രോഫോണും സ്പീക്കര്‍ ഗ്രില്ലും ഇടംപിടിച്ചിരിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ഒരു സ്‌ക്രീനിനു കേടുപാടുണ്ടായാല്‍ സഹായിക്കാന്‍ സെക്കന്ററി സ്‌ക്രീനുണ്ട്.

അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

മികച്ച ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമര്‍ തന്നെയാണ് വിവോ നെക്‌സ് 2. ദിനംപ്രതിയുള്ള ഉപയോഗത്തിനു അനുയോജ്യമായ മോഡല്‍. പബ്ജി പോലുള്ള ഹൈ-എന്‍ഡ് ഗെയിമിംഗും ഫുള്‍ റെസലൂഷന്‍ വീയിയോയും മിഴിവോടെ ആസ്വദിക്കാനകും. ഇതിനായി കരുത്തന്‍ സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിലുണ്ട്.

വണ്‍പ്ലസ് 6ടി, സാംസംഗ് ഗ്യാലക്‌സി നോട്ട് 9 മുതലായ ഫോണുകളെക്കാളും മികച്ച പെര്‍ഫോമന്‍സ് വിവോ നെക്‌സ് നല്‍കുന്നുവെന്നും ചില ബെഞ്ച്മാര്‍ക്കുകള്‍ സൂചിപ്പിക്കുന്നു. 3,500 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഫോണിനുള്ളത്. രണ്ടു ഡിസ്‌പ്ലേയുള്ളതു കൊണ്ടുതന്നെ ബാറ്റി കരുത്ത് ഇത്ര മതിയോ എന്ന സംശയം നിഴലിക്കുന്നു. എന്നാല്‍ അവശ്യ സമയത്തു മാത്രം സെക്കന്ററി സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ മതിയാകും.

ഡീസന്റ് ക്യാമറ
 

ഡീസന്റ് ക്യാമറ

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 12 മെഗാപിക്‌സലിന്റെ മെയിന്‍ ലെന്‍സ് 4 ആക്‌സിസ് OIS, ഡ്യുവല്‍ പിക്‌സല്‍ PDAF എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ്. 2 മെഗാപിക്‌സലിന്റേതാണ് സെക്കന്ററി സെന്‍സര്‍. 3 ഡി ഫേസ് റെക്കഗ്നിഷന്‍ ഫീച്ചറും ഫോണിനുണ്ട്.

നിരാശപ്പെടുത്തി യു.ഐ

നിരാശപ്പെടുത്തി യു.ഐ

ആന്‍ഡ്രോയിഡ് 9.0 പൈയും വിവോയുടെ ഫണ്‍ടച്ച് ഓ.എസ് 4.5 യും സംയുക്തമായാണ് ഫോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എന്നാല്‍ യൂസര്‍ ഇന്റര്‍ഫേസ് അത്ര സുഖകരമല്ലെന്നാണ് റിവ്യൂ. ആന്‍ഡ്രോയിഡില്‍ ലഭ്യമായ മികച്ച ജസ്റ്ററുകള്‍ ഫോണിലുണ്ടെങ്കിലും ബോറിങ്ങ യു.ഐ ഉപയോക്താക്കളെ നിരാശരാക്കും.

 വൈഡ് ആംഗിള്‍, സൂം ലെന്‍സില്ല

വൈഡ് ആംഗിള്‍, സൂം ലെന്‍സില്ല

12+2 മെഗാപിക്‌സല്‍ സെന്‍സറും 3ഡി റെക്കഗ്നിഷന്‍ സെന്‍സറും കൂടിച്ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളതെന്നു നേരത്തെതന്നെ പറഞ്ഞതാണ്. മാന്യമായ പെര്‍ഫോമന്‍സും ക്യാമറ നല്‍കുന്നുണ്ട്. എന്നാല്‍ വൈഡ് ആംഗിള്‍ ലെന്‍സും സൂം ലെന്‍സും ക്യാമറയിലില്ലെന്നത് പോരായ്മയാണ്. ശ്രേണിയിലെ മറ്റു ഫോണുകളില്‍ ഇത് ലഭ്യമാണുതാനും.

ലിമിറ്റഡ് അവേലബിലിറ്റി

ലിമിറ്റഡ് അവേലബിലിറ്റി

നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് വിവോ നെക്‌സ് 2 ഡ്യുവല്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിട്ടുള്ളത്. 727 ഡോളറാണ് വിപണി വില. ഇന്ത്യന്‍ വിപണിയിലും അധികം വൈകാതെ പ്രതീക്ഷിക്കാം. യൂസര്‍ റിവ്യൂ അനുസരിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാകും ഫോണിന്റെ വില്‍പ്പന.

എക്‌സ് ഫാക്ടര്‍

എക്‌സ് ഫാക്ടര്‍

പിന്നിലും മുന്നിലുമുള്ള ഇരട്ട ഡിസ്പ്ല തന്നെയാണ് ഫോണിനെ വ്യത്യസ്തനാക്കുന്നത്. മുന്നിലേത് വലുതും മിഴിവാര്‍ന്നതും ഫുള്‍ ഡിസ്‌പ്ലേയുമാണ്. മുന്‍ സ്‌ക്രീന്‍ 6.39 ഇഞ്ചും പിന്നിലേത് 5.49 ഇഞ്ചുമാണ് വലിപ്പം. രണ്ടും അമോലെഡ് ഡിസ്‌പ്ലേ തന്നെയാണ്. ക്യാമറ ഒരു ഭാഗത്തു മാത്രമായാണ് ഘടിപ്പിച്ചിരിക്കുന്നത്. സെല്‍ഫിയെടുക്കുന്ന സമയത്ത് പിന്‍ ഡിസ്‌പ്ലേ ഉപയോഗിക്കാം.

ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!

രണ്ടു സ്‌ക്രീനുകളെ തമ്മില്‍ സ്വിച്ച് ചെയ്യാനും ലളിതമാണ്. ഇതിനായി ഡെഡിക്കേറ്റഡ് ബട്ടണ്‍ ഘിടിപ്പിച്ചിട്ടുണ്ട്. അമോലെഡ് സ്‌ക്രീനായതു കൊണ്ടുതന്നെ മിഴിവാര്‍ന്ന ഡിസ്‌പ്ലേ അനുഭവം നിങ്ങള്‍ക്കായി നല്‍കും.

ചുരുക്കം

കിടിലന്‍ ഡിസൈനും കരുത്തന്‍ ഡിസ്‌പ്ലേ ഫീച്ചറോടും കൂടിയ സ്റ്റൈലന്‍ സ്മാര്‍ട്ട്‌ഫോണാണു വേണ്ടതെങ്കില്‍ വിവോ നെക്‌സ് 2 മോഡല്‍ തീര്‍ച്ചയായും തെരഞ്ഞെടുക്കാം. ഇരട്ട ഡിസ്‌പ്ലേ നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുകയും ചെയ്യും. യൂസര്‍ ഇന്റര്‍ഫേസ് മാത്രമാണ് നിങ്ങളെ നിരാശപ്പെടുത്തുക. ഏകദേശം 52,000 രൂപയാണ് ഈ മോഡലിന് ഇന്ത്യയിലെ വിപണിവില പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
Vivo NEX 2 Dual Display: The Good, The Bad, and The X factor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X