3ഡി ക്യാമറയുമായി വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷന്‍

|

ചൈനീസ് നിര്‍മിത സ്മാര്‍ട്ട്‌ഫോണുകളുടെ മത്സരം കടുത്തതോടെ പുത്തന്‍ സാങ്കേതികവിദ്യയുമായി മോഡലുകള്‍ പുറത്തിറങ്ങുകയാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വിവോ കിടിലന്‍ സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചിരിക്കുകയാണ്. വിവോ നെക്‌സ് ഡ്യുവല്‍ എഡിഷന്‍ എന്നാണ് പുതിയ മോഡലിന്റെ പേര്. നെക്‌സ് എന്ന മോഡലിന്റെ പുതിയ റീവാംപ്ഡ് എഡിഷനാണ് ഡ്യുവല്‍ ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍.

ഫോണിന്റെ പ്രത്യേകത

ഫോണിന്റെ പ്രത്യേകത

മുന്നിലും പിന്നിലുമായി ഡിസപ്ലേയുണ്ടെന്നതാണ് ഫോണിന്റെ പ്രത്യേകത. കൂടാതെ ലൂണാര്‍ റിംഗ്, 10 ജി.ബി റാം എന്നീ സവിശേഷതകളും ഫോണിനെ വ്യത്യസ്തമാക്കുന്നു. ഡിസൈന്‍ ഭാഗം നോക്കിയാലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനെക്കുറിച്ച് കൂടുതലറിയാം.

 

 

ഡിസൈന്‍, ഡിസ്‌പ്ലേ

ഒറ്റ നോട്ടത്തില്‍ വിവോ നെക്‌സിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനുമുള്ളത്. ഈ വര്‍ഷം ആദ്യമായിരുന്നു നെക്‌സിനെ അവതരിപ്പിച്ചത്. ഇതിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷന്‍. മുന്‍ ഭാഗത്ത് ബേസില്‍-ലെസ്സ് സ്‌ക്രീനാണുള്ളത്. എന്നാല്‍ ഫോണിനെ ഒന്നു തിരിച്ചാല്‍ ഏവരും അമ്പരക്കും.

മുന്നിലുള്ള സ്‌ക്രീന്‍ പോലെത്തന്നെ പിന്‍ഭാഗത്തും കിടിലന്‍ സവിശേഷതകളോടുകൂടിയ സ്‌ക്രീനുണ്ട് വിവനോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനില്‍. മുന്‍ ഭാഗത്ത് 6.39 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിലാകട്ടെ 5.49 ഇഞ്ചിന്റെ ഡിസ്‌പ്ലേയുമുണ്ട്. ഇതും അമോലെഡ് തന്നെയാണ്.

രണ്ടു ഭാഗത്തും ഡിസ്‌പ്ലേയുള്ളതു കൊണ്ടു തന്നെ സെല്‍ഫി ക്യാമറ ഉള്‍ക്കൊള്ളിച്ചിട്ടില്ല. വീഡിയോ കോളിംഗിനും മറുഭാഗത്തെ ഡിസ്‌പ്ലേ ഉപയോഗിക്കാം. സെക്കന്ററി സ്‌ക്രീനിനെ കണ്ണാടിയായും ഉപയോഗിക്കാം. ഗെയിമിംഗിനായി ടച്ച് പാഡിനെ ഉപയോഗിക്കാവുന്നതാണ്.

ബാറ്ററി, മറ്റു സവിശേഷതകള്‍

ബാറ്ററി, മറ്റു സവിശേഷതകള്‍

ഹാര്‍ഡ്-വേയറിന്റെ കാര്യമെടുത്താല്‍ ഫോണ്‍ കിടിലനാണ്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിനൊപ്പം 10 ജി.ബി റാം കൂടിയാകുമ്പോള്‍ ഫോണിന്റെ പെര്‍ഫോമന്‍സ് പറയേണ്ടതില്ലല്ലോ... 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാനാകില്ല. 3,500 മില്ലി ആംപയറാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും സുരക്ഷയ്ക്കായുണ്ട്.

ക്യാമറ

ക്യാമറ

മൂന്നു ക്യാമറകളാണ് വിവോ നെക്‌സ് ഡ്യുവല്‍ ഡിസ്‌പ്ലേ എഡിഷനിലുള്ളത്. 12, 2, മെഗാപിക്‌സലുകളുടെ രണ്ടു ക്യാമറകളും ഒരു 3ഡി ക്യാമറയുമാണ് ഫോണിലുള്ളത്. അത്യാധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് മൂന്നാമത്തെ ക്യാമറയെന്ന് വിവോ അവകാശപ്പെടുന്നുണ്ട്. മൂന്നു മീറ്റര്‍ വരെയുള്ള ഒബ്ജക്ടിനെ കൃത്യമായി കേന്ദ്രീകരിക്കാന്‍ ക്യാമറയ്ക്ക് കഴിയും.

ലൂണാര്‍ റിംഗ് എന്ന സാങ്കേതികവിദ്യ ഫോണിലുണ്ട്. പിന്‍ ഭാഗത്താണിതുള്ളത്. ഫോട്ടോയെടുക്കുന്ന സമയത്ത് നോട്ടിഫിക്കേഷന്‍ അലേര്‍ട്ടായി ഇത് പ്രവര്‍ത്തിക്കും. എല്.ഇ.ഡി ലൈറ്റ് ഇതിനായുണ്ട്.

വിപണിയും വിലയും

വിപണിയും വിലയും

നിലവില്‍ ചൈനയിലാണ് ഫോണ് പുറത്തിറക്കിയിട്ടുള്ളത്. ഡിസംബര്‍ 29 മുതല്‍ ചൈനീസ് വിപണിയില്‍ ഫോണ്‍ ലഭ്യമായി തുടങ്ങും. ഇന്ത്യന്‍ വില ഏകദേശം 52,243 രൂപയാണ് വിപണി വില. ഇന്ത്യയില്‍ എന്നു പുറത്തിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ട്രൂകോളറിന്റെ 'കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?ട്രൂകോളറിന്റെ 'കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?

 

 

Best Mobiles in India

Read more about:
English summary
Vivo Nex Dual Display Edition comes with two screens, 3D camera: All you need to know

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X